For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനേക്കാള്‍ കരുത്തനായ വില്ലന്‍! റാണ ദഗ്ഗുപതിയുടെ കരിയര്‍ ബെസ്റ്റ്! ജീവിതം മാറ്റിമറിച്ച ബാഹുബലി

  |

  രാജമൗലി എന്ന സംവിധായകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ബാഹുബലിയാണ്. രണ്ട് ഭാഗങ്ങളിലായൊരുക്കിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മേക്കിംഗില്‍ മാത്രമല്ല ബോക്‌സോഫീസിലും തരംഗം സൃഷ്ടിച്ച സിനിമ പിറന്നിട്ട് 2 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നെന്നും ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഓര്‍ത്തിരിക്കുന്ന സിനിമ കൂടിയാണ് ബാഹുബലി. 2017 ഏപ്രില്‍ 28നായിരുന്നു ബാഹുബലി 2 തിയേറ്ററുകളിലേക്കെത്തിയത്. നായകനായ പ്രഭാസ് മാത്രമല്ല വില്ലന്‍ വേഷത്തിലെത്തിയ റാണയ്ക്കും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായൊരുക്കിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

  കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച ആ ഹിറ്റ് ചിത്രം പിറന്നിട്ട് 15 വര്‍ഷം! രണ്ടാം ഭാഗം വരുമോ?

  റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ 1000 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു ഈ ചിത്രം. പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ് , രമ്യ കൃഷ്ണന്‍, റാണ ദഗ്ഗുപതി, രോഹിണി, തമന്ന ഭാട്യ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. അതാത് കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും അവതരിപ്പിച്ചത്. നായകന്‍ മാത്രമല്ല വില്ലനും നിറഞ്ഞുനിന്ന സിനിമയായിരുന്നു ബാഹുബലി. സിനിമയിലെ ഗാനങ്ങളും മനോഹരമായ ദൃശ്യങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകളായിരുന്നു സിനിമ സ്വന്തമാക്കിയത്.

  ബാഹുബലി 2 റിലീസ് ചെയ്തിട്ട് 2 വര്‍ഷം

  ബാഹുബലി 2 റിലീസ് ചെയ്തിട്ട് 2 വര്‍ഷം

  ആദ്യഭാഗം ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് രാജമൗലി പ്രഖ്യാപിച്ചത്. താരങ്ങളുടെ ഡേറ്റും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തെ നെഞ്ചേറ്റിയ ആരാധകരാവട്ടെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു രണ്ടാം ഭാഗത്തിനായി. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രമെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതും. ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും ചരിത്രമായി മാറുകയായിരുന്നു പിന്നീട്.

   ജീവിതവും മാറി മറിഞ്ഞു

  ജീവിതവും മാറി മറിഞ്ഞു

  ഇന്ത്യന്‍ സിനിമ മാത്രമല്ല തന്റ ജീവിതവും മാറി മറിഞ്ഞത് ബാഹുബലിക്ക് ശേഷമാണെന്നാണ് റാണ ദഗ്ഗുപതി പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബാഹുബലി ഓര്‍മ്മ പങ്കുവെച്ചെത്തിയത്. രണ്ടാം ഭാഗം റിലീസ് ചെയ്ത 2 വര്‍ഷം പിന്നിട്ടുവെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയതും റാണയായിരുന്നു. ഇതിനകം തന്നെ റാണയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരാധകരും ഈ സന്തോഷത്തെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  പ്രഭാസും അനുഷ്‌കയും

  പ്രഭാസും അനുഷ്‌കയും

  ബാഹുബലിയിലൂടെയാണ് പ്രഭാസും അനുഷ്‌കയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നുവെങ്കിലെന്നായിരുന്നു ആഅരാധകര്‍ ആഗ്രഹിച്ചത്. എന്നാല്‍ അത്തരത്തിലുള്ള ഒരു സൂചനയും ഇരുവരും നല്‍കിയിരുന്നില്ല. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഗോസിപ്പ് കോളങ്ങളില്‍

  ഗോസിപ്പ് കോളങ്ങളില്‍

  ബാഹുബലി ഇറങ്ങി അധികം കഴിയുന്നതിനിടയില്‍ത്തന്നെ പ്രഭാസും അനുഷ്‌കയും പാപ്പരാസികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്കെത്തുമെന്ന തരത്തിലുമൊക്കെയുള്ള കഥകളായിരുന്നു ആ സമയത്ത് പുറത്തുവന്നത്. എന്നാല്‍ അത്തരത്തിലൊരു ബന്ധവും തങ്ങള്‍ക്കിടയിലെന്നും അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ഇരുവരും വ്യക്തമാക്കിയതോടെ കുപ്രചാരണങ്ങളും അവസാനിക്കുകയായിരുന്നു.

  മുന്‍പും ശേഷവും

  മുന്‍പും ശേഷവും

  ഇന്ത്യന്‍ സിനിമയെ ബാഹുബലിക്ക് മുന്‍പ് -ശേഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ തെറ്റില്ല. അത്രയും വലിയ മാറ്റങ്ങള്‍ക്കായിരുന്നു ഈ സിനിമ കാരണമായത്. കലക്ഷനിലായാലും മേക്കിംഗിലെ പ്രത്യേകതകളിലായാലും ഈ സിനിമയെ വെല്ലാന്‍ മറ്റൊരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല. പ്രദര്‍ശനത്തിലും കലക്ഷനിലുമൊക്കെ റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു.

  രാജമൗലിയുടെ ബ്രില്യന്‍സ്

  രാജമൗലിയുടെ ബ്രില്യന്‍സ്

  രാജമൗലി എന്ന സംവിധായകന്റെ ബ്രില്യന്‍സ് തന്നെയാണ് ബാഹുബലിയുടെ വിജയത്തിന് പിന്നില്‍. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചൊക്കെ അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ആദ്യഭാഗം ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചത്. ആ സമയത്ത് വന്‍വെല്ലുവിളിയും കടുത്ത മാനസിക പ്രതിസന്ധിയുമൊക്കെ നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ആര്‍ആര്‍ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് സംവിധായകനിപ്പോള്‍. ആലിയ ഭട്ട് ഉള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

  ട്വീറ്റ് കാണാം

  റാണയുടെ ട്വീറ്റ് കാണാം.

  English summary
  Rana Daggubati remembering Bahubali 2, tweet viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X