For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡ് സ്‌റ്റൈലില്‍ കിടിലന്‍ സസ്‌പെന്‍സ് ത്രില്ലര്‍! പൃഥ്വിയുടെ രണം തിയേറ്ററുകളെ കീഴടക്കുന്നു!

  |

  ക്ലാസും മാസും ചേര്‍ന്ന് റിയലിസ്റ്റിക് ആക്ഷനുമായി രണമെത്തിയപ്പോള്‍ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കൂടിയായപ്പോള്‍ പടം ശരിക്കും പൊളിച്ചു, പറഞ്ഞുവന്നത് വ്യാഴാഴ്ച രാവിലെ തിയേറ്ററുകളിലേക്കെത്തിയ രണത്തെക്കുറിച്ചാണ്. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തായ നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് രണം. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ആദ്യ പ്രദര്‍ശനം കഴിയുന്നതിന് മുന്‍പ് തന്നെ പലയിടങ്ങളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.

  മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാറാക്കുന്നതും ഇതാണ്! വേണ്ട സമയത്ത് മാത്രം ആ സ്വഭാവമെന്ന് ഷംന കാസിം! കാണൂ!

  ഹോളിവുഡ് ശൈലിയിലുള്ള മേക്കിങ്ങിനും സിനിമാട്ടോഗ്രഫിക്കും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനുമൊക്കെയാണ് കൈയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അല്‍പ്പം ഗാല് അനുഭവപ്പെടുന്നുണ്ടെങ്കിലും പൊതുവെ കണ്ടിരിക്കാവുന്ന തരത്തിലുള്ള ചിത്രമാണ് രണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. അതേ സമയം തന്നെ പുതുമകളൊന്നുമില്ലാതെയെത്തിയ ചിത്രമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ മികച്ച ക്രൈം ത്രില്ലര്‍ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാമെന്നും വിലയിരുത്തലുകളുണ്ട്.

  പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയാവുന്നു! ഇനിയുള്ള ജീവിതം അനൂപിനൊപ്പം! വിവാഹം ഒക്ടോബറില്‍!

  രണം തിയേറ്ററുകളില്‍

  രണം തിയേറ്ററുകളില്‍

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് പുത്തന്‍ സിനിമകളൊന്നും റിലീസ് ചെയ്തിരുന്നില്ല. മറ്റ് മേഖലകളിലെപ്പോലെ സിനിമയേയും ഇത് ബാധിച്ചിരുന്നു. ഓണച്ചിത്രങ്ങളായി എത്തേണ്ടിയിരുന്ന സിനിമകളുടെയൊക്കെ റിലീസ് നീട്ടിയിരുന്നു. ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് ചിത്രമായ രണം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ഓരോ നിമിഷവും ആകാംക്ഷ വര്‍ധിപ്പിക്കുന്ന രംഗങ്ങളുമായാണ് ചിത്രമെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു.

   സിനിമാട്ടോഗ്രഫിക്കും സൗണ്ടിനും കൈയ്യടി

  സിനിമാട്ടോഗ്രഫിക്കും സൗണ്ടിനും കൈയ്യടി

  ഇഷ തല്‍വാര്‍, റഹ്മാന്‍, നന്ദു, അശ്വിന്‍ കുമാര്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച പൃഥ്വിരാജ് ചിത്രം കൂടിയാണ് രണം. ജിഗ്മെ ടെന്‍സിങ്ങിന്റെ സിനിമാട്ടോഗ്രഫിക്കും ജെയ്ക്‌സ് ബിജോയ് യുടെ സൗണ്ടിനും മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പറഞ്ഞത് പോലെ തന്നെ പൃഥ്വിരാജ് ആരാധകരെ കോരിത്തരിപ്പിക്കുന്ന സിനിമയാണ് രണമെന്നാണ് ആദ്യ പ്രതികരണവും പറയുന്നത്.

  റഹ്മാന്റെ ശക്തമായ തിരിച്ചുവരവ്

  റഹ്മാന്റെ ശക്തമായ തിരിച്ചുവരവ്

  ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു റഹ്മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമെല്ലാം മത്സരിച്ച് അഭിനയിച്ച താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും അകലുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്ക് തിരികെയെത്തിയപ്പോള്‍ വില്ലന്‍ വേഷങ്ങളും അവതരിപ്പിച്ചിരുന്നു. പിന്നീട് സ്വഭാവ നടനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ താരം. റഹ്മാന്‍രെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് രണം സാക്ഷ്യം വഹിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

   സസ്‌പെന്‍സുകള്‍ തീരുന്നില്ല

  സസ്‌പെന്‍സുകള്‍ തീരുന്നില്ല

  സിനിമയുടെ ലൊക്കേഷനുകളാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. വിദേശ രാജ്യങ്ങളില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. നൈറ്റ് പാര്‍ട്ടിക്കിടയിലെ സംഭവത്തിന് ശേഷം ജീവിതം മാറി മറിയുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളുമാണ് രണം പറയുന്നത്. മികവാര്‍ന്ന സംഘട്ടന രംഗങ്ങളാണ് സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നത്. പൂര്‍ണ്ണമായും ക്രൈം മാത്രമല്ല സിനിമ പറയുന്നത്. വിാകരനിര്‍ഭരമായ രംഗങ്ങളും ഇഴുകിച്ചേര്‍ന്നാണ് സിനിമയൊരുക്കിയിട്ടുള്ളത്. അതേ സമയം തന്നെ സസ്‌പെന്‍സ് നിറഞ്ഞ ത്രില്ലര്‍ ചിത്രവുമാണ്.

  ഹോളിവുഡ് സിനിമയെ ഓര്‍മ്മപ്പെടുത്തുന്നു

  ഹോളിവുഡ് സിനിമയെ ഓര്‍മ്മപ്പെടുത്തുന്നു

  ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് തന്നെ പല തിയേറ്ററുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.പൃഥ്വിരാജിന്‍രെ ത്രില്ലര്‍ ചിത്രം എങ്ങനെയിരിക്കുമെന്നറിയാനായുള്ള ആകംക്ഷയായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. ഹോളിവുഡ് സ്‌റ്റൈലിലുള്ള പൃഥ്വിരാജ് മൂവിയെന്നായിരുന്നല്ലോ പ്രമോഷനുകള്‍. സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമൊക്കെ െേറ മനോഹരമായിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ മേക്കിങ്ങ് എന്ന് ഫസ്റ്റ് ഹാഫ് കഴിയുന്നതിനിടയില്‍ത്തന്നെ പ്രേക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

  കണ്ടിരിക്കാവുന്ന ചിത്രമാണ്

  കണ്ടിരിക്കാവുന്ന ചിത്രമാണ്

  ആദ്യ പകുതിയിലും സെക്കന്‍ഡ് ഹാഫിലുമായി ഇടയ്ക്ക് അല്‍പ്പം ലാഗിങ് അനുഭവപ്പെടുന്നുണ്ടെങ്കിലും മൊത്തത്തില്‍ ചിത്രം കണ്ടിരിക്കാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സംവിധായകനും തിരക്കഥാകൃത്തും ഒരേ വ്യക്തിയാവുമ്പോള്‍ അത്തരം സിനിമകള്‍ സൂപ്പര്‍ഹിറ്റായി മാറാറുണ്ട്. അതേ കാര്യമാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. നവാഗതനെന്ന നിലയില്‍ നിര്‍മ്മല്‍ സഹദേവിന്റെ തുടക്കത്തിന് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ആക്ഷനും ഇമോഷനും ഇടകലര്‍ന്ന ചിത്രം

  ആക്ഷനും ഇമോഷനും ഇടകലര്‍ന്ന ചിത്രം

  ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വിരാജ്. ആദി എന്ന മെക്കാനിക്കായാണ് താരം ഈ സിനിമയിലെത്തുന്നത്. ദാമോദറിന്റെ മയക്ക് മരുന്ന കടത്തല്‍ സംഘത്തിലെ പ്രധാനികളിലൊരാള്‍ കൂടിയാണ് ആദി. റഹ്മാനാണ് ദാമോദറായി എത്തുന്നത്. ഈ ഗ്യാങ്ങില്‍ നിന്നും പുറത്തു കടക്കാനുള്ള ആദിയുടെ ശ്രമങ്ങളും പിന്നീട് നടക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയാണ് രണം. ഇഷ തല്‍വാറിന്റെയും നന്ദുവിന്റെയും മികച്ച പ്രകടനവും ഫസ്റ്റ് ഹാഫിനെ മനോഹരമാക്കുന്നുണ്ട്. പ്രവചനാതീതമായ സംഭവങ്ങളുമായാണ് രണ്ടാം പകുതി മുന്നേറുന്നത്. കേവലമൊരു ത്രില്ലര്‍ എന്നതിനും അപ്പുറത്ത് ആക്ഷനും ഇമോഷനുമെല്ലാം ഇടകലര്‍ന്ന ചിത്രം കൂടിയാണിത്.

  English summary
  Ranam Audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X