For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂർണിമയുടെയും ഇന്ദ്രൻ്റെയും നാച്ചു മോൾക്ക് ആശംസകൾ; പട്ടുസാരി ഉടുത്ത് മഞ്ചൽ സെവപ്പഴകിയായി നക്ഷത്ര

  |

  നടന്‍ ഇന്ദ്രജിത്തും ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തും മക്കളുമെല്ലാം സിനിമയില്‍ സജീവമായി കഴിഞ്ഞവരാണ്. വിവാഹശേഷം പൂര്‍ണിമ മാറി നിന്നെങ്കിലും മക്കളെ കൂടി വെള്ളിത്തിരയിലെത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. സിനിമ എന്നതിലുപരി മക്കളുടെ ഇഷ്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മാതൃക ദമ്പതിമാരാണ് ഇരുവരും.

  ഹോട്ട് ആയി ഷമ സിക്കന്ദർ, ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  ഇപ്പോഴിതാ താരകുടുംബത്തിലെ രസകരമായ ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും ഇളയമകള്‍ നക്ഷത്രയുടെ ജന്മദിനം ആഘോഷിച്ചത്. പിന്നാലെ ഒരു ചടങ്ങ് കൂടി കുടുംബത്തില്‍ നടന്നിരുന്നു. വിശദമായി വായിക്കാം...

  എന്റെ നാച്ചൂമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് നക്ഷത്രയ്‌ക്കൊപ്പമുള്ള വീഡിയോ ആയിരുന്നു പൂര്‍ണിമ ആദ്യം പങ്കുവെച്ചത്. മകളെ കൈയിലെടുക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന വീഡിയോ ശ്രദ്ധേയമായിരുന്നു. ഗീതു മോഹന്‍ദാസ്, ജോജു ജോര്‍ജ്, ശ്രിന്ദ, തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളെല്ലാം താരപുത്രിയ്ക്ക് ആശംസകളുമായി എത്തി. തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോസ് ആയിരുന്നു പൂര്‍ണിമ പുറത്ത് വിട്ടത്.

  ഇന്ദ്രജിത്തിന്റെ കുടുംബമായ അമ്മ മല്ലിക സുകുമാരനും അനിയന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമൊക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. അതുപോലെ പൂര്‍ണിമയുടെ അച്ഛനും അമ്മയും സഹോദരി പ്രിയ മോഹനും മറ്റൊരു ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം പട്ട് സാരി ഉടുത്ത്, കൈയില്‍ കുപ്പിവളകള്‍ അടക്കം സര്‍വ്വാഭരണങ്ങളോടെ ഒരു മണവാട്ടിയെ പോലെയാണ് നക്ഷത്ര ഇരിക്കുന്നത്. കഴുത്തില്‍ പൂമാല കൂടി കണ്ടതോടെ ഇതെന്താണ് സംഭവമെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു.

  'മഞ്ചള്‍ സെവപ്പഴകി' എന്ന് തമിഴിലാണ് പൂര്‍ണിമ ക്യാപ്ഷനിട്ടത്. ഇതോടെ വീണ്ടും ആരാധകര്‍ കണ്‍ഫ്യൂഷനലായി. ഒടുവില്‍ നക്ഷത്ര ഋതുമതിയായപ്പോഴുള്ള ചടങ്ങാണെന്ന് വ്യക്തമാക്കി പൂര്‍ണിമയുടെ സഹോദരിയും നടിയുമായ പ്രിയ മോഹന്‍ തന്നെ വിശദീകരണം നല്‍കി. ആദ്യമായി പീരിയഡ്‌സ് വരുമ്പോള്‍ നടത്തുന്ന ചടങ്ങാണിതെന്നായിരുന്നു പ്രിയ സൂചിപ്പിച്ചത്. പണ്ട് കേരളത്തില്‍ ഉണ്ടായിരുന്ന ആചാരം ആണെങ്കിലും തമിഴിലെ കള്‍ച്ചറിന്റെ ഭാഗമായി നടത്തി വരുന്നതാണ്.

  മഞ്ചല്‍ സെവപ്പഴകി എന്ന് പൂര്‍ണിമ സൂചിപ്പിച്ചത് പോലെ ഋതുമതിയാകുന്ന പെണ്‍കുട്ടിയെ മഞ്ഞള്‍ തേച്ച് കുളിപ്പിക്കും. മഞ്ഞള്‍ നീരാട്ട് എന്നാണ് ഇതിനെ പറയുന്നത്. പൂര്‍ണിമയുടെ പോസ്റ്റിന് താഴെ കമന്റുകളില്‍ ഈ ചടങ്ങുകളെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിറയുകയാണ്. അതേ സമയം ഇത് മുൻപ് നടന്ന ചടങ്ങിൻ്റേത് ആണെന്നും പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ടതാണെന്നും അറിയുന്നു. എന്നിരുന്നാലും മക്കളുടെ എല്ലാ കാര്യത്തിലും ഉത്തരവാദിത്വമുള്ള പൂര്‍ണിമയ്ക്കും ഇന്ദ്രനും ആശംസകള്‍ നിറയുകയാണ്.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  മക്കളെ ഫാഷനില്‍ വളര്‍ത്തുന്നു, ഇറക്കം കുറഞ്ഞ വസ്ത്രം ധരിപ്പിക്കുന്നു തുടങ്ങി വിമര്‍ശനങ്ങള്‍ മുന്‍പും ഇരുവര്‍ക്കും കേട്ടിരുന്നു. അതിലൊന്നും ഒരു കഥയുമില്ലെന്നാണ് താരദമ്പതിമാര്‍ പ്രവര്‍ത്തികളിലൂടെ കാണിച്ച് കൊടുക്കുന്നത്. അതേ സമയം ഏറെ കാലത്തിന് ശേഷം താരകുടുംബത്തെ ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൃഥ്വിരാജും ഭാര്യയും ഒരുമിച്ച് വന്നിട്ടും മകള്‍ ആലിയെ കൊണ്ട് വന്നില്ലേ, ചിത്രത്തില്‍ കാണുന്നില്ലല്ലോ എന്ന പരിഭവവും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

  English summary
  Reason Behind Nakshatra Indrajith's Yellow Saree Revealed, Poornima Announces The Happy News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X