For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല!! തങ്ങളുടെ ലക്ഷ്യം... വെളിപ്പെടുത്തലുമായി നടി

|

സിനിമ മേഖലയിൽ തുടർന്ന് വരുന്ന പ്രശ്നങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് ശബ്ദമുയർത്തുന്ന നടിയാണ് രമ്യ നമ്പീശൻ. സിനിമയിൽ നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അസമത്വത്തിനെതിരേയും രമ്യ രംഗത്തെത്തിയത്. തന്റെ സിനിമാ ജീവിതമോ കരിയറോ നോക്കാതെ മുഖം നോക്കാതെയായിരുന്നു രമ്യ പ്രതികരിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.

പുരുഷന്മാരും കാസ്റ്റിക് കൗച്ചിന്റെ ഇരകൾ! ശരീരത്ത് മോശമായി തൊട്ടു, താരങ്ങളുടെ വെളിപ്പെടുത്തൽ

കുറ്റാരോപിതനായി ജയിലിൽ പോയ നടനെ വീണ്ടും തിരിച്ചെടുക്കുന്നു എന്നുള്ള എഎംഎംഎയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച നടിമാരിൽ രമ്യയും ഉണ്ടായിരുന്നു. നടനെ തിരിച്ചെടുക്കുന്നതിനെ തുടർന്ന് നടിയുൾപ്പെടെ നാലു പേർ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. ഇതിനു പിന്നാലെ സിനിമ മേഖലയിൽ വൻ വിവാദങ്ങളായിരുന്നു ഉടലെടുത്തത്.

ആരേയും തകർക്കാനില്ല, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം, പാർവതിയും എഎംഎംഎയും തമ്മിലുള്ള പ്രശ്നം ഇത്....

 സിനിമയെ തകർക്കാൻ വേണ്ടിയല്ല

സിനിമയെ തകർക്കാൻ വേണ്ടിയല്ല

മലയാള സിനിമയെ തകർക്കാൻ ഞാനും ഡബ്യൂസിസിയും ശ്രമിച്ചിട്ടില്ലെന്ന് രമ്യ പറഞ്ഞു. സിനിമമേഖലയിലെ തുല്യതയ്ക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിച്ചത്. തനിയ്ക്ക് വേണ്ടി മാത്രമല്ല മലയാള സിനിമയിലെ എല്ലാ നടിമാർക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തിയതെന്നും നടി പറഞ്ഞു. താനോ ഡബ്യൂസിസിയോ ഒരു തരത്തിലും മലയാള സനിമയെ തകർക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രമ്യ വീണ്ടും ആവർത്തിച്ചു. . പ്രശ്നങ്ങൾ പരിഹരിക്കാനുളള ചർച്ചകൾ ഉടനെ തന്നെ ഉണ്ടാകണമെന്നും ‌ ഇവർ പറ‍ഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു നടിയുടെ പ്രതികരണം.

 എഎംഎംഎയിൽ നിന്ന് രാജിവെച്ചു

എഎംഎംഎയിൽ നിന്ന് രാജിവെച്ചു

എഎംഎംഎയിൽ നിന്ന് രാജിവെയ്ക്കാനുള്ള കാരണവും രമ്യ വ്യക്തമാക്കി. ഒരു കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലതരത്തിലുള്ള നയങ്ങൾ സ്വീകരിച്ചതു കൊണ്ടാണ് അമ്മയിൽ നിന്ന് താൻ പുറത്തു പോയതെന്ന് രമ്യ പറഞ്ഞു. സംഘടനയിൽ നിന്ന് രാജിവെയ്ക്കുമ്പോൾ ഏറെ സങ്കടം തോന്നിയിരുന്നു. കൂടാതെ പ്രഗൽഭരായ ആളുകൾക്ക് ഞങ്ങളുടെ പ്രവർത്തി അനിവാര്യമായിരുന്നു എന്ന് ഉയർത്തി കാണിക്കുന്നതിൽ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.

 ചർച്ച ചെയ്യണം

ചർച്ച ചെയ്യണം

ദിലീപിനെ തിരിച്ചെടുക്കുന്നു എന്ന എഎംഎംഎയുടെ തീരുമാനമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനെതിരെ വനിത സംങഘടനയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. സംഘടനയുടെ നിലപാടിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു നടിമാരുടെ രാജി. നടിമാരുടെ രാജിയ്ക്ക് പിന്നാലെ പ്രശ്നം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. സംഘടനയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത സംഘടനയിലെ അംഗങ്ങൽ എഎംഎംഎയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ചർച്ച നടത്താമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ചര്ഡച്ചയുണ്ടായിട്ടില്ല

സിനിമയെ ബാധിക്കും

സിനിമയെ ബാധിക്കും

എഎംഎംഎയും വനിത സംഘടനയായ ഡബ്യൂസിസിയും തമ്മിലുള്ള അഭിപ്രായഭിന്നത വേഗം തന്നെ പരിഹരിക്കണമെന്ന് നടി പത്മപ്രിയ അഭിപ്രായപ്പെട്ടിരുന്നു. സംഘടനകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത സിനിമകൾക്ക് ഗുണം ചെയ്യില്ലെന്നും നടി പറഞ്ഞു.വനിത കൂട്ടയ്മയായ ഡബ്യൂസിസി അമ്മയ്ക്കെതിരെ നില കൊള്ളുന്ന കാഴ്ചപ്പാട് തെറ്റാണെന്നും നടി പറഞ്ഞു

ലിംഗവിവേചനത്തിന് എതിരെ

ലിംഗവിവേചനത്തിന് എതിരെ

സിനിമ മേഖലയിൽ നിലനിൽക്കുന്ന ലിംഗ വിവേചനവും ഒപ്പം തുല്യനീതി എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഡബ്യൂസിസിയ്ക്ക് രൂപം കൊടുത്തതെന്ന് പത്മപ്രിയ വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതാനയ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താര സംഘടനയോട് തങ്ങൾക്ക് അഭിപ്രായഭിന്നത മാത്രമേയുള്ളൂവെന്നും. ഇക്കാര്യത്തിൽ ജനാധിപത്യപരമായ അഭിപ്രായത്തെ മാനിച്ച് തുറന്ന ചർച്ചവേണമെന്നും പത്മപ്രിയ പറ‍ഞ്ഞു.

English summary
remya nambeesan says about surrender solve amma issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more