For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമകൾ ഒന്നിലധികം തവണ കണ്ടിരിക്കാൻ കഴിയില്ല, എഴുന്നേറ്റ് പോകും, തുറന്ന് പറഞ്ഞ് രൺജി പണിക്കർ

  |

  ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെ കമ്മീഷ്ണർ, ലേലം, പ്രജ, ദി കിങ്ങുമൊക്കെ. പുറത്തിറങ്ങി വർഷങ്ങളായിട്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ചിത്രങ്ങൾ ചർച്ച വിഷയമാണ്. ഇതിന്റെ ഒരു കാരാണം തിരക്കഥയാണ്. ഇന്നും ഭരത് ചന്ദ്രനും തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും പറഞ്ഞ ഡയലോഗുകൾ പ്രേക്ഷകർക്കിടയിൽ വൈറലാണ്. ഈ വെടിക്കെട്ട് ഡലോഗുകൾക്ക് പിന്നിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട രൺജി പണിക്കരാണ്. രൺജി പണിക്കരുടെ തൂലികയിൽ നിന്ന് പിറന്ന കഥാപാത്രങ്ങളാണ് ഇവയൊക്കെ. പഴയ തലമുറയിലെ പ്രേക്ഷകരും ന്യൂജെൻ സിനിമ പ്രേമികളും ഒരുപോലെ രൺജി പണിക്കർ ചിത്രങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്.

  മികച്ച തിരക്കഥകൃത്ത് മാത്രമല്ല അഭിനയവും സംവിധാനവും നിർമ്മാണവുമെല്ലാം ആ കൈകളിൽ ഭഭ്രമാണ്. ന്യൂജെൻ സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട അച്ഛനാണ് രൺജി പണിക്കർ. രൺജി പണിക്കർ ചിത്രങ്ങൾ പ്രേക്ഷകരെ അലോസരപ്പെടുത്താറില്ല. പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ അനവധിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ അധിക നേരം കണ്ടിരിക്കാൻ കഴിയില്ലെന്ന് താരം. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഞാൻ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും നിർമിച്ചതും അഭിനയിച്ചതുമായ നിരവധി സിനിമകളാണ് ഈ ലോക് ഡൗൺ കാലത്ത് വിവിധ ചാനലുകളിലായി വരുന്നുണ്ട് ടിവിയിൽ അ‍ഞ്ചോ പത്തോ മിനിട്ട് കണ്ടിരിക്കും. പിന്നീട് എഴുന്നേറ്റ് പോകുകയാണ് പതിവ്. എന്റെ സിനിമകൾ ഞൻ ഒന്നലധികം തവണ കണ്ടത് അപൂർവ്വമാണ്.മറ്റുള്ളവരെപ്പോലെ ഞാൻ ചെയ്​ത സിനിമ ആസ്വദിക്കാൻ എനിക്കാവില്ല- താരം പറഞ്ഞു.

  ലോക്ക് ഡൗൺ കാലം തന്നെ സംബന്ധിച്ച് പുതുമയല്ലെന്നും താരം പറഞ്ഞു.തിരക്കഥകളുടെ പൂർത്തീകരണത്തിനായി പലപ്പോഴും സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ അടച്ചിരുപ്പ് ശീലമാണ്. അതിനാൽ, ഈ ലോക്ഡൗണിൽ വീടിന് പുറത്തേക്ക് ഇറങ്ങാനാവാത്തതിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. എന്നാൽ വീടിന് പുറത്തിറങ്ങാതെ ദീർഘകാലം പുതിയ അനുഭവമാണ്. പൊതുവെ ആളുകൾ പറയുന്ന ബോറഡിയൊന്നും തനിയ്ക്ക് ഇല്ല.എനിക്ക് ഇഷ്​ടമുള്ള പല കാര്യങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലുമൊന്നിൽ ആക്​ടീവായിരിക്കുക എന്നതാണ് രീതി.രാവിലെ പത്രം വായന നിർബന്ധം. തുടർന്ന് ഒരു മണിക്കൂർ ജിമ്മിൽ വർക്കൗട്ട്.

  പുസ്തക വായനയിൽ കൂടുതൽ സജീവമായിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകമാണ് മാരിയോ പുസോയുടെ ഗോഡ്ഫാദർ. അത് വീണ്ടും വായിച്ചു. ഗോഡ് ഫാദർ സീരീസ് വീണ്ടും കണ്ടു.മകനുവേണ്ടി പുസ്തകം തിരഞ്ഞപ്പോൾ മക്കോവ്സ്കിയുടെ രണ്ടു വാല്യം കിട്ടി. ഒരുപാട് വർഷങ്ങൾക്കുമുമ്പ്​ വായിച്ച പുസ്തകങ്ങൾ വീണ്ടും വായിക്കുകയാണിപ്പോൾ.

  2012 ൽ പുറത്തു വന്ന കിങ് ആൻഡ് കമീഷണർക്ക് ശേഷം തിരക്കഥകൾ ഒന്നും എഴുതിയിട്ടില്ല.ഈ ലോക്ഡൗൺ കാലത്ത് പുതിയ സിനിമയെ കുറിച്ച് ആലോചനകൾ സജീവമാണ്. പൂർത്തിയായ മൂന്നുസിനിമകൾ റിലീസ് ആകാനുണ്ട്.മക​ന്റെ കുട്ടി ഒന്നര വയസ്സുകാരൻ അമാൻ ആണ് ഇപ്പോൾ പുതിയ കൂട്ട്.നിതിനും നിതിന്റെ ഭാര്യ ടെനി സാറ ജോണും ഇളയ മകൻ നിഖിലുമാണ്​ ഇപ്പോൾ വീട്ടിലുള്ളത്..

  Read more about: renji panicker
  English summary
  Renji Panicker Said, Rarely He Will Watch His Movies More Than Once|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X