For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് എന്ന നടൻ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി!! വെളിപ്പെടുത്തലുമായി നിർമാതാവ്

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ കൂടെ. അഞ്ജലി മോനോൻ ചിത്രം എന്നതിലുപരി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കൂടെയിലൂടെ ബിഗ് സ്ക്രീനിൽ എത്തുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ സിനിമയിൽ നിന്ന ബ്രേക്ക് എടുത്തു പോയ നസ്രിയ വീണ്ടും മറ്റൊരു അ‍ഞ്ജലി മേനോൻ ചിത്രമായ കൂടെയിലൂടെ വെളളിത്തിരയിലേയ്ക്ക് മടങ്ങി വരുകയാണ്. പൃഥ്വി , പാർവതി എന്നിവരും കേന്ദ്ര വേഷത്തിലെത്തുന്നു.

  സംസാരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല! പോയത് എനിക്ക് മാത്രം, നടിയ്ക്ക് മറുപടിയുമായി റോഷ്നി

  ജൂലൈ 14 നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എം രഞ്ജിത്താണ്. ഇപ്പോഴിത രഞ്ജിത്ത് പൃഥ്വിയെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെയധികം തെറ്റിധരിക്കപ്പെട്ട വ്യകതിയാണ് പൃഥ്വിരാജെന്ന് രഞ്ജിത് പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറ‍ഞ്ഞത്.

  ഉറങ്ങാൻ കഴിഞ്ഞില്ല!! രാത്രി കരഞ്ഞു തീർത്തു!! സംവിധായകനിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് ശ്രുതി

   പൃഥ്വിയെന്ന വ്യക്തിയെ കുറിച്ച്‌

  പൃഥ്വിയെന്ന വ്യക്തിയെ കുറിച്ച്‌

  പൃഥ്വിരാജ് വളരെ മികച്ച നടനാണെന്ന് നിസംശയം പറയാം. എന്റെ വീട്ടിലുള്ള ഒരാളായിട്ടാണ് പൃഥ്വിയെ ഞാൻ കാണുന്നത്. എന്റ അനിയനാണ് പൃഥ്വി. എന്നോടും ഒരു ചേട്ടനെ പോലെയാണ് പെരുമാറുന്നതെന്നും രഞ്ജിത് പറഞ്ഞു. കൂടെ പൃത്വിയുമായിട്ടുള്ള എന്റെ മൂന്നാംമത്തെ ചിത്രമാണ്. ഈ മൂന്ന് സിനിമകളിലും എതിർപ്പോ അല്ലെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടോ ആർക്കും ഉണ്ടാക്കിയിട്ടില്ല. പൃഥ്വി മാത്രമല്ല എന്റെ ചിത്കത്തിൽ അഭിനയിച്ച എല്ലാവരും ഇങ്ങനെ തന്നെയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ കാര്യമാത്രം എടുത്തു പറയാൻ കാരണമുണ്ട്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയാണ് പൃഥ്വി.

   എന്തു കൊണ്ട് കൂടെ

  എന്തു കൊണ്ട് കൂടെ

  നല്ല കുറച്ച് സിനിമകളുടെ ഭാഗമാകണെ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. അതും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ആകണം എന്ന് ആഗ്രഹമുണ്ട്. അങ്ങനെയാണ് കൂടെയുടെ ഭാഗമായത്. മഞ്ചാടിക്കുരു ചെയ്യുന്ന സമയത്താണ് അ‍ഞ്ജലിയെ പരിചിയപ്പെടുന്നത്. പിന്നീട് അഞ്ജലിയുടെ തന്നെയൊരു ചിത്രത്തിന്റെ നിർമ്മാതാവ് പിന്തമാറിയ സമയത്ത് വിതരണത്തിന് സഹായിക്കാൻ പോയ അവസരത്തിലാണ് ഒരുമിച്ചൊരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെയാണ് കൂടെയുടെ ഭാഗമായത്.

   അഞ്ജലി മേനോൻ ചിത്രങ്ങൾ

  അഞ്ജലി മേനോൻ ചിത്രങ്ങൾ

  നല്ല ചിത്രങ്ങൾ മാത്രം ചെയ്യുന്ന ഒരാളാണ് അഞ്ജലി. അഞ്ജലി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രങ്ങളെ നൂറ് ശതമാനത്തോളം വിശ്വാസത്തോടെയാണ് ഞാൻ സമീപിച്ചത്. നല്ല സിനിമ ചെയ്യാനുളള പിന്തുണ മാത്രമാത്രമാണ് ചെയ്തിട്ടുള്ളത്. കൂടാതെ നല്ല സിനിമകൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് താൻ. ഇതേ ഗുണം താൻ അഞ്ജലിയിലും കണ്ടുവെന്നും രഞ്ജിത് പറഞ്ഞു.

   പൃഥ്വിയുടെ അച്ഛനായി രഞ്ജിത്

  പൃഥ്വിയുടെ അച്ഛനായി രഞ്ജിത്

  പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തിലാണ് രഞ്ജിത് എത്തുന്നത്. രണ്ട് കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന വേഷമായിരുന്നു അത്. പലരേയും ആലോചിച്ചതായിരുന്നു. എന്നാൽ അ‍ഞ്ജലിയ്ക്ക് അനിയോജ്യനായി ആരേയും തോന്നിയിരുന്നില്ല. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ പോലും ഈ വേഷത്തിലേയ്ക്ക് ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം പൃഥ്വിയാണ് രഞ്ജിത്തിന്റെ പേര് യാദ്യശ്ചികമായി പറഞ്ഞത്. ഡ്രാമ സ്കൂളിൽ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഞങ്ങൾ ഉറപ്പായിരുന്നു അദ്ദേഹത്തിന് വേഷം നന്നായി ചെയ്യാൻ സാധിക്കുമെന്ന്.

  തനിയ്ക്ക് ചെയ്യാൻ സാധിക്കുമോ

  തനിയ്ക്ക് ചെയ്യാൻ സാധിക്കുമോ

  അദ്ദേഹത്തിന് നല്ല സിനിമകളുടെ ഭാഗമാകുന്നതിന് സന്തോഷം മാത്രമേയപളളൂ. എന്നാൽ തനിയ്ക്ക് സിനിമ ചെയ്യാൻ സാധിക്കുമോ എന്നൊരു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദഹം വന്നു തിരക്കഥ വായിച്ചു. ആരോടും ഇപ്പോൾ ഇതിനെപ്പറ്റി പറയേണ്ട. രണ്ടു ദിവസം അഭിനയിച്ചതിനു ശേഷം എനിയ്ക്ക് പറ്റുമെന്ന് നിങ്ങൾക്ക് തോന്നിയാൽ മാത്രം തുടർന്നാൽ മതിയെന്നാണ് അദ്ദഹം പറഞ്ഞു. എന്നാൽ ആദ്ദേഹത്തിന്റെ അഭിനയം എല്ലാവരേയും ഞെട്ടിപ്പക്കുന്ന തരത്തിലുള്ളതായിരുന്നു

  English summary
  renjith says about prithivraj and koode movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X