For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിൻ്റെ ചാന്ത്‌പൊട്ട് വല്ലാതെ വേദനിപ്പിച്ചു; ആ പേര് തിരുനെറ്റിയിൽ ഒട്ടിച്ചത് പോലെ ആയിരുന്നുവെന്ന് രഞ്ജു രഞ്

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. പ്രമുഖ നടിമാരുടെ വിവാഹത്തിനും റിസപ്ഷനും മാത്രമല്ല സിനിമയിലും മേക്കപ്പ് ചെയ്ത് പ്രശസ്തിയിലേക്ക് എത്തിയിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റ് കൂടിയായ രഞ്ജു തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

  ബെഡ് റൂമിൽ നിന്നും മനോഹരമായ ഫോട്ടോഷൂട്ട് നടത്തി ഭൂമി പഡ്നെക്കർ, ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ പല കാര്യങ്ങളും തുറന്ന് പറയുകയാണ്. ദിലീപ് നായകനായി അഭിനയിച്ച ചാന്ത്‌പൊട്ട് എന്ന ചിത്രം നല്‍കിയ വേദനയെ കുറിച്ചാണ് രഞ്ജു സംസാരിച്ചത്. സിനിമ റിലീസിനെത്തിയ ശേഷം ആ പേരിലും പരിഹാസങ്ങളായിരുന്നുവെന്നും രഞ്ജു പറയുന്നു. വിശദമായി വായിക്കാം...

  ബസില്‍ യാത്ര ചെയ്യാന്‍ പറ്റില്ല, ട്രെയിനില്‍ പോകാന്‍ പറ്റില്ല, പൊതുസ്ഥലങ്ങളിലോ ഉത്സവപറമ്പിലോ പോയി നില്‍ക്കാനും പറ്റില്ല. കാരണം ഇവിടെ നിന്നുമെല്ലാം അവഹേളനവും പരിഹാസങ്ങളുമാണ് ലഭിക്കുന്നത്. സ്റ്റേജില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ പൊതുജനങ്ങളും ഏറ്റെടുക്കാന്‍ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് ചാന്ത്‌പൊട്ട് വരുന്നത്. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് പോലെയായി. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന സംവിധായകനാണ് ലാല്‍ ജോസ് സാര്‍.

  2005 ല്‍ ചാന്ത്‌പൊട്ട് റിലീസ് ചെയ്ത സമയത്ത് ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഇടയില്‍ വന്ന് ഒരു ബോധവത്കരണം നടത്തി സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ മനസില്‍ വിരിഞ്ഞതും അദ്ദേഹം കണ്ടിട്ടുള്ളതുമായ ഏതെങ്കിലും വ്യക്തി ആവാം അത്. അതിലേക്ക് ഞാന്‍ കൈ കടത്തുന്നില്ല. പക്ഷേ സിനിമയിലെ പല ഡയലോഗുകളും ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചു. അതൊരു പേരായി അലങ്കരിച്ച് കൊണ്ട് നടക്കേണ്ടി വന്നു.

  നമ്മളെ കാണുമ്പോള്‍ നമ്മുടെ തിരുനെറ്റിയില്‍ എഴുതി വെച്ചിരിക്കുന്നത് പോലൊരു പേരായി മാറി. പലയിടങ്ങളിലും വെച്ച് കരയേണ്ടതായി പോലും വന്നിരുന്നു. അതിനെല്ലാം ഒരു മറുപടി പറയാവുന്ന സിനിമ വന്നു. തിയേറ്ററില്‍ പോയിരുന്ന് അതേ ഞാനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് അഭിമാനത്തോടെ പറയാന്‍ പറ്റിയത് 'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയിലൂടെയാണ്.

  നടിമാര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചും രഞ്ജു തുറന്ന് സംസാരിച്ചിരുന്നു. അവര്‍ മനസില്‍ ആഗ്രഹിക്കുന്നത് പോലെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിന് പൈസ ഒന്നും നോക്കാറില്ല. ലോകത്ത് ലഭിക്കുന്ന ഏറ്റവും നല്ല ക്വാളിറ്റിയുള്ള സാധാനങ്ങള്‍ എവിടെ നിന്നാണെങ്കിലും തപ്പി എടുക്കും. അതിന് എന്നെ സഹായിക്കുന്നത് നടി മംമ്ത മോഹന്‍ദാസ് ആണ്. അവര്‍ യുഎസില്‍ ഉള്ളത് കൊണ്ട് ഏതെങ്കിലും പ്രൊഡക്ടിനെ പറ്റി കണ്ടാല്‍ മെസേജ് അയക്കും. അങ്ങനെ അവള്‍ പോയി നോക്കുകയും വാങ്ങുകയും ചെയ്യും.

  ഞാന്‍ സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്ത് കഴിഞ്ഞ് ക്യാമറമാന്‍ അതിന് നെഗറ്റീവ് കമന്റുകള്‍ പറയരുത്. അതെനിക്ക് ഭയങ്കര പേടിയാണ്. അവര്‍ സ്‌ക്രീനില്‍ നോക്കുമ്പോള്‍ അത് ശരിയാക്ക്, ഇത് നന്നായില്ല എന്നൊക്കെ പറയുമ്പോഴെക്കും ടെന്‍ഷന്‍ ആവും. ദൈവം സഹായിച്ച് എനിക്കിതുവരെ അങ്ങനൊരു കുഴപ്പം ഉണ്ടായിട്ടില്ല. ഇനി അങ്ങോട്ടും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടേ എന്നും രഞ്ജു പറയുന്നു.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: actress നടി
  English summary
  Renju Renjimar Opens Up Dileep Chanthupottu And About Jyothirmayi And Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X