twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയില്‍ നിന്നും റസൂല്‍ പൂക്കുട്ടിയിലേക്ക്.. ആ ചിത്രത്തിലെ നായകവേഷം മാറി മറിഞ്ഞത് ഇങ്ങനെ!

    By Nimisha
    |

    Recommended Video

    മമ്മൂട്ടി വേണ്ട നായകനായി നിശ്ചയിച്ചത് റസൂല്‍ പൂക്കുട്ടിയെ | filmibeat Malayalam

    ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി നായകനായെത്തുന്ന ചിത്രമാണ് ഒരു കഥൈ സൊല്ലട്ടുമ. പ്രസാദ് പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്. അദ്ദേഹം നായകനായെത്തുന്ന കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴാണ് ലഭ്യമായത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. എ ആര്‍ റഹ്മാന്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!

    ബേബി ശ്യാമിലി തകര്‍ത്തഭിനയിച്ച 'മാളൂട്ടി'യുടെ കോപ്പിയടിയാണോ നയന്‍താരയുടെ പുതിയ ചിത്രം?ബേബി ശ്യാമിലി തകര്‍ത്തഭിനയിച്ച 'മാളൂട്ടി'യുടെ കോപ്പിയടിയാണോ നയന്‍താരയുടെ പുതിയ ചിത്രം?

    കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!

    ചെന്നൈയിലെ ഓഡിയോ ലോഞ്ചിനിടയിലാണ് ചിത്രത്തില്‍ നായകനായെത്തിയതിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ കഥയുമായി പ്രശാന്ത് പ്രഭാകര്‍ തന്നെ സമീപിച്ചിരുന്നു. അന്ന് പറഞ്ഞ കഥയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ നായകനായി താന്‍ എത്തിയത് എങ്ങനെയാണെന്നതിനെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.

    തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു

    തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു

    പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് താന്‍. വളരെ മുന്‍പേ മനസ്സിലുണ്ടായിരുന്നു ആഗ്രഹമായിരുന്നു ഇത്. അനേകം കലാകാരന്‍മാരുടെ ശബ്ദം ഒരേസമയം റെക്കോര്‍ഡ് ചെയ്യുകയെന്നത് അത്ര ഈസിയായ കാര്യമല്ല. കുറച്ച് ബുദ്ദിമുട്ടിയാണെങ്കിലും ഇക്കാര്യം സാധിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

    മുന്‍പ് അറിഞ്ഞിരുന്നുവെങ്കില്‍

    മുന്‍പ് അറിഞ്ഞിരുന്നുവെങ്കില്‍

    തൃശ്‌ര്‍ പൂരത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അത് തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് സംവിധായകന്‍ ശങ്കറും വ്യക്തമാക്കി. ചെന്നൈയില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചില്‍ പ്രമുഖരടക്കം നിരവധി പേര്‍ പങ്കുവെച്ചിരുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഥ പറഞ്ഞിരുന്നു

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഥ പറഞ്ഞിരുന്നു

    ഓസ്‌ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷമുള്ള സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തിയപ്പോള്‍ തന്നെ കാണാനെത്തിയ കുട്ടി പറഞ്ഞ കഥ കേട്ടിരുന്നു. അന്ന് മമ്മൂട്ടിയായിരുന്നു ആ കഥയിലെ നായകന്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ നായകനായി താന്‍ തന്നെ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    ഡോക്യുഫിക്ഷന്‍ വിഭാഗത്തില്‍

    ഡോക്യുഫിക്ഷന്‍ വിഭാഗത്തില്‍

    ഡോക്യു ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഒരു കഥൈ സൊല്ലട്ടുമ. ശബ്ദ വിന്യാസത്തിന്റെ അത്ഭുതങ്ങള്‍ കാട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച റസൂല്‍ പൂക്കുട്ടി നായകനായി അരങ്ങറേുന്ന ചിത്രം കൂടിയാണിത്.

    English summary
    Resul Pookutty talking about orukadhai sollatuma.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X