twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച സംവിധാനവും ബഡ്ജറ്റും കൂടിയുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന സിനിമ..

    |

    രണ്ടായിരത്തി പതിനാലില്‍ പുറത്തിറങ്ങിയ സിനിമയാണ് സ്വാഹ. പേര് പോലെ തന്നെ സിനിമയെക്കുറിച്ച് അധികമാരും ഓര്‍ത്തിരിക്കുന്നില്ല. ഓര്‍ക്കണമെങ്കില്‍ അറിയണമല്ലോ. അങ്ങനെ ഒരു സിനിമ ഇറങ്ങിയതും ആരും അറിഞ്ഞില്ല.

    എന്തായാലും വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന സിനിമയൊന്നുമല്ല സ്വാഹ. പക്ഷേ, മികച്ച കഥയെ കുറെക്കൂടി നല്ല രീതിയില്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ മുന്‍നിര താരങ്ങളെ നിരത്തിയിരുന്നെങ്കില്‍ കുറച്ച് കൂടി വലിയ ബഡ്ജറ്റില്‍ ഇറക്കിയിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്ന സിനിമയാണ് സ്വാഹ.

    swha

    മികച്ച് കഥയുണ്ടായിട്ടും അത് അവതരിപ്പിച്ച കാലഘട്ടം ഒരുപാട് പിന്നിലായിപ്പോയി. ചെറിയ ചില പാളിച്ചകളും ചിത്രത്തെ അയ്യേ എന്ന് ചിന്തിപ്പിക്കുന്നു. സാധാരണ സ്ത്രീയില്‍ നിന്ന് പുതിയ കാലത്തെ സ്ര്തീയിലെക്ക് പരിണാമം നടത്തിയ സിനിമയെന്നൊക്കെ അവകാശപ്പെട്ട് വന്ന സിനിമ തീര്‍ത്തും നിരാശപ്പെടുത്തി. സ്ത്രീ പക്ഷ ചിന്താഗതികളൊക്കെ മാറ്റി നിര്‍ത്തി കഥയായി മാത്രം കണ്ട് കഴിഞ്ഞാലും അയ്യേ, എന്ന് തോന്നും. ഇനി അയ്യേ, എന്ന് തോന്നിയാലും വേണ്ടൂല്ല മുകളില്‍ പറ‍ഞ്ഞ രീതിയില്‍ കുറെക്കൂടി മികച്ച രീതിയില്‍ എടുക്കാന്‍ കഴിയുമായിരുന്ന കഥ തന്നെയായിരുന്നുവെന്നതിന് യാതൊരു സംശയവുമില്ല.

    <strong>ബ്രഡും വെള്ളവും കൊടുത്തപ്പോള്‍ കരച്ചിലോടെ നന്ദി! ക്യാംപിലെ അവസ്ഥയെക്കുറിച്ച് ആസിഫ് അലി!</strong>ബ്രഡും വെള്ളവും കൊടുത്തപ്പോള്‍ കരച്ചിലോടെ നന്ദി! ക്യാംപിലെ അവസ്ഥയെക്കുറിച്ച് ആസിഫ് അലി!

    നമ്പൂതിരി ഇല്ലത്തേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന പെണ്‍കുട്ടി. അവളുടെ ഇല്ലത്തെ ബുദ്ധിമുട്ടുകൊണ്ട് ഒരു മന്ദബുദ്ധിയായ ഉണ്ണി നമ്പൂതിരി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകുന്നു. അനിയത്തിമാരെ വിചാരിച്ച് അവള്‍ അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ദിവസം തന്നെ ഉണ്ണി നമ്പൂതിരിയുടെ പെരുമാറ്റം അവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. പല തരത്തിലും അവള്‍ ഉണ്ണി നമ്പൂതിരിയെ ദാമ്പത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് കുടുംബത്തില്‍ നിന്ന് തന്നെയാണ് ഉണ്ണി നമ്പൂതിരി ജന്മനാ മന്ദബുദ്ധിയായിരുന്നില്ലെന്നുള്ള കഥ അവള്‍ അറിയുന്നത്. അതറിഞ്ഞപ്പോള്‍ യാഥാര്‍ഥ്യം അറിയുന്നതിനായി ഇല്ലത്തെ ജോലിക്കാരനോട് അവള്‍ എല്ലാം ചോദിക്കുന്നു. ഉണ്ണി നമ്പൂതിരി ആ നാട്ടിലെ ഏറ്റവും വലിയ ആഭാസനായിരുന്നുവെന്നും ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സമയത്ത് അവരുടെ വീട്ടുകാരുടെ കൈയില്‍ നിന്നും തലക്കടിയേറ്റതില്‍ പിന്നെയാണ് ഇങ്ങനെ ആയതെന്നും ആ ജോലിക്കാരന്‍ പറയുന്നു.

    swaha

    പിന്നീട് തന്നെ ചതിച്ചവരോടുള്ള പകയില്‍ അവള്‍ ജോലിക്കാരനെ നിര്‍ബന്ധിച്ച് അയാളില്‍ തനിക്ക് ഒരു കുട്ടി വേണമെന്ന് ആവശ്യപ്പെടുന്നു. അച്ഛാ എന്ന് വിളിക്കാന്‍ പ്രായമുള്ള അയാളില്‍ നിന്നും അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യം. ഇനി ജീവിതത്തിലും കഥയിലുമൊക്കെ അത്തരം കാര്യങ്ങള്‍ ഉണ്ടാകുമായിരിക്കാം. ആ രംഗം കണ്ടിരിക്കുന്നവരില്‍ അറപ്പുളവാക്കുകയാണ് ചെയ്യുന്നത്. അവസാനം വെറുതെ നടന്ന് വരുന്ന ഉണ്ണി നമ്പൂതിരിയുടെ ശരീരത്ത് ഇലക്ട്രിക്ക് കമ്പി കെട്ട് പിണഞ്ഞ് കിടക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം നടത്തുന്ന ജോലിക്കാരന്‍ അതേ കമ്പിയില്‍ മരിക്കുകയും ചെയ്യുന്നു.

    swaha

    ആശുപത്രിയിലെത്തുന്ന ഉണ്ണി നമ്പൂതിരി സുഖപ്പെടുന്നു. ഒരു ഷോക്കില്‍ രോഗാവസ്ഥ മാറുന്നു എന്നത് സിനിമയില്‍ മാത്രം അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്. ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എന്ന കാഴ്ചപ്പാടില്‍ പുറത്തിറങ്ങിയ സിനിമയിലെ കഥയില്‍ ആര്‍ക്കും അത്ര പെട്ടെന്ന് ദഹിക്കാത്തതായിരുന്നു പലതും. ജാതിയുടേയും മതത്തിന്‍റെയും ഒക്കെ വേലിക്കെട്ടുകള്‍ പൊളിച്ചു എ്ന രീതിയിലും പറഞ്ഞിരുന്നു. ഒന്നും എവിടെയും ഏശാത്ത സിനിമ എന്ന് വേണം ഇതിനെ കരുതാന്‍. പുതുമുഖങ്ങളായ സോന, അവിനാശ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. രാജേഷ്- ഉസ്മാന്‍ എന്നിവരാണ് സംവിധായകര്‍. മധുസൂദനന്‍ , മാമ്മൂക്കോയ, കൊല്ലം തുളസി, ബിജുക്കുട്ടന്‍, ജോണി, കോഴിക്കോട് നാരായണന്‍ നായര്‍, സതീഷ് വെട്ടിക്കവല, ജോബി, കണ്ണൂര്‍ ശ്രീലത, രഞ്ജിനി രാജു, ചാരുലത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍

    Read more about: review movie സിനിമ
    English summary
    review about old movie swaha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X