twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും മമ്മൂട്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍! അന്നും ഇന്നും കോരിത്തരിപ്പിക്കും...

    |

    ബ്രീട്ടിഷുകാരുടെ ഭരണത്തില്‍ നിന്നും ഇന്ത്യ മോചിതമായതിന്റെ വാര്‍ഷികമായി ഇന്ത്യ ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പത്തെ ഇന്ത്യയെ കുറിച്ച് ഇന്നത്തെ തലമുറ കേട്ടതും കണ്ടതും കൂടുതല്‍ സിനിമകളിലൂടെയായിരുന്നു. യുദ്ധവും കലാപങ്ങളും യാതനകളുമായി ഒരു ജനത മുഴുവന്‍ അനുഭവിച്ച ദുരിതങ്ങള്‍ സിനിമകള്‍ ആയിട്ടുണ്ടായിരുന്നു.

    രാജ്യത്തിന് വേണ്ടി പോരാടിയ വീരന്മാരുടെ കഥ പറഞ്ഞ് നിരവധി ചരിത്ര സിനിമകള്‍ കേരളത്തിലും പിറന്നിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളും കൂട്ടത്തിലുണ്ട്. നാടിനെ സംരക്ഷിക്കുന്ന പട്ടാളക്കാരനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ വീര പഴശ്ശി തമ്പുരനായിട്ടായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

    നിരവധി സിനിമകള്‍

    നിരവധി സിനിമകള്‍

    പ്രേക്ഷകരില്‍ രാജ്യസ്‌നേഹം വെളിവാക്കുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്. 1980, 1990 കാലഘട്ടങ്ങള്‍ മുതല്‍ പട്ടാളക്കാരുടെ കഥകളുമായിട്ടും ചരിത്രത്തെ ആസ്പദമാക്കിയും സിനിമകള്‍ പിറന്നിരുന്നു. ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരിക്കലും മറന്ന് കളയാന്‍ പറ്റാത്ത രണ്ട് സിനിമകളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ഈ സിനിമകള്‍ അന്നും ഇന്നും പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന സിനിമകളാണ്.

    കീര്‍ത്തിചക്ര

    കീര്‍ത്തിചക്ര

    മലയാളത്തില്‍ പിറന്ന് മുഖ്യ പട്ടാള സിനിമകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. അത്തരത്തില്‍ മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ ഒരുപാട് സിനിമകള്‍ പിറന്നിരുന്നു. പല സിനിമകളും യുദ്ധവും അനുബന്ധ പ്രശ്‌നങ്ങളും മാത്രമാണ് പറഞ്ഞ് പോയതെങ്കില്‍ ഓരോ പട്ടാളക്കാരന്റെയും ജീവിതത്തെ അതുപോലെ തുറന്ന് കാണിച്ച സിനിമയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കീര്‍ത്തിചക്ര. ജീവ, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, രമേഷ് ഖന്ന, കൊച്ചിന്‍ ഹനീഫ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

     പ്രേക്ഷകനെ കോരിത്തരിപ്പിച്ച കഥാപാത്രം

    പ്രേക്ഷകനെ കോരിത്തരിപ്പിച്ച കഥാപാത്രം

    പട്ടാളക്കാരുടെ ജീവിതം അതുപോലെ തുറന്ന് കാണിക്കാന്‍ മേജര്‍ രവിയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിലെ ഡയലോഗുകളും ആക്ഷനും രാജ്യസ്‌നേഹം തുളുമ്പുന്നതായിരുന്നു. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ കീര്‍ത്തിചക്രയ്ക്ക് കഴിഞ്ഞിരുന്നു. ഓരോ സ്വാതന്ത്ര്യദിനം കഴിയുമ്പോഴും ആവേശത്തോടെ കാണാന്‍ കഴിയുന്ന സിനിമയാണ് കീര്‍ത്തിചക്ര.

     കേരള വര്‍മ്മ പഴശ്ശിരാജ

    കേരള വര്‍മ്മ പഴശ്ശിരാജ

    ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും ഇതിവൃത്തമാക്കി നിര്‍മ്മിച്ച സിനിമകളിലൊന്നായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ 2009 ലായിരുന്നു റിലീസിനെത്തിയത്. കേരളത്തില്‍ ബ്രീട്ടിഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തി വന്നിരുന്ന യുദ്ധങ്ങളും മറ്റുമായിരുന്നു സിനിമയുടെ പ്രമേയമായത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, പത്മപ്രിയ, കനിഹ, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു.

    പഴശ്ശിയുടെ യുദ്ധങ്ങള്‍

    പഴശ്ശിയുടെ യുദ്ധങ്ങള്‍

    നാട്ടുകാരായ സാധാരണക്കാരായിരുന്നു പഴശ്ശിയ്‌ക്കൊപ്പം യുദ്ധത്തിനിറങ്ങിയവര്‍. സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ കേരളത്തിലെ ആദ്യത്തെ യോദ്ധക്കാളില്‍ ഒരാളായിരുന്നു പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമ കാണുന്നവരെ ആവേശത്തിലാക്കുന്ന തരത്തിലായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരുന്നു.

     അതിശയിപ്പിച്ചിരുന്നു...

    അതിശയിപ്പിച്ചിരുന്നു...

    വീരപഴശ്ശിയെ അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ഒരേ സമയം സിനിമ എത്തിയിരുന്നു. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ കേരള വര്‍മ്മ പഴശ്ശിരാജ ബോക്സോഫീസിലും വലിയ ചലനമുണ്ടാക്കിയിരുന്നു.

     സിനിമകള്‍ ഒരുപാടുണ്ട്..

    സിനിമകള്‍ ഒരുപാടുണ്ട്..

    മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ കാലാപാനി, ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച യുഗപുരുഷന്‍, പൃഥ്വിരാജിന്റെ ഉറുമി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവിതകഥയുമായെത്തിയ വീരപുത്രന്‍ എന്നിങ്ങനെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചും നിര്‍മ്മിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിട്ടുണ്ട്.

    English summary
    Revisiting The Two Most Patriotic Malayalam Movies!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X