For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ ചീത്ത പറഞ്ഞു, ഇന്ന് ആ സ്വഭാവം മാറി, ലാലേട്ടനും ഭാര്യയും നൽകിയ സർപ്രൈസിനെ കുറിച്ച് റിമി

  |

  ഗായിക, അവതാരക അഭിനേത്രി എന്നിങ്ങനെ മിനീസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. ദിലീപ് ചിത്രമായ മീശമാധവനിലൂടെ പിന്നണി ഗാനത്ത് എത്തിയ റിമി വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മികച്ച ഗായിക എന്നതിൽ ഉപരി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക കൂടിയാണ്. അഭിനയത്തിലും റിമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച ആരാധകരുള്ള സെലിബ്രിറ്റി കൂടിയാണ് റിമി ടോമി.

  അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം, ബിക്കിനി ചിത്രങ്ങൾ വൈറലാകുന്നു

  റിമിയുടെ സംസാരവും പെരുമാറ്റ രീതിയുമാണ് താരത്തെ പ്രേക്ഷകരിലേയ്ക്ക് വളരെ വേഗം അടുപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. റിമിയ്ക്കും മികച്ച പ്രേക്ഷക പിന്തുണയുണ്ട് ലോക്ക് ഡൗൺ കാലത്തായിരുന്നു താരം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. 1 മില്യൺ ഫോളോവേഴ്സുള്ള ഒരു യുട്യൂബ് ചാനലുണ്ട് താരത്തിന്. ലോക്ക് ഡൗൺ സമയത്ത് തന്നെയായിരുന്നു ഇത് ആരംഭിക്കുന്നതും.

  താരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണ് റിമിയ്ക്കുളളത്. ഇപ്പോഴിത മോഹൻലാലും ഭാര്യ സുചിത്രയും നൽകിയ സർപ്രൈസ് പിറന്നാൾ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിനോടൊപ്പമുള്ള സ്റ്റേജ് ഷോയിലെ ഓർമ പങ്കുവെച്ച് കൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയൊണ് സർപ്രൈസ് സമ്മാനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

  മോഹൻലാലിനോടൊപ്പം ഷോ ചെയ്തിട്ടില്ലേ എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം. തനിക്ക് ഏറ്റുവും മറക്കാൻ കഴിയാത്ത ഒരു ഷോയാണെന്ന് പറഞ്ഞു കൊണ്ടാണ് റിമി 2007 ലെ അമേരിക്കൻ ഷോയെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്. മോഹൻലാലിന്റെ നേതൃത്വത്തിൽ ഒരു ഷോയ്ക്ക് പോകുന്നത് വലിയൊരു കാര്യമാണ്. ഷോയിൽ അദ്ദേഹത്തിനോടൊപ്പം നൃത്തം ചെയ്യാനും കുറെ പാട്ടുകൾ പാടാനും കഴിഞ്ഞുവെന്നും റിമി പറയുന്നു. കൂടാതെ എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ മോഹൻലാലിനേടൊപ്പം സിനിമയിൽ ഗാനം ആലപിച്ചതിനെ കുറിച്ചും റിമി ഷോയിൽ പറഞ്ഞു.

  ഷോയിലെ മറക്കാനാവാത്ത ഒരു സംഭവം എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും ഭാര്യ സുചത്രയും നൽകിയ പിറന്നാൾ സമ്മാനത്തെ കുറിച്ച റിമിടോമി വെളിപ്പെടുത്തിയത്. ഷോ നടക്കുന്ന സമയത്തായിരുന്നു തന്റെ പിറന്നാൾ. അന്ന് ലാലേട്ടനും ചേച്ചിയും തനിക്കൊരു മാലയും ചെറിയൊരു കമ്മലും സമ്മാനമായി നൽകി. അത് തന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണെന്നും പ്രിയ ഗായിക പറഞ്ഞു. കൂടാതെ മോഹൻലാലിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചും റിമി ഓർമിച്ചു. ഭക്ഷണം അമിതമായി എടുക്കുന്നതിനായിരുന്നു. ഇന്ന് തന്റെ ആ സ്വഭാവമെല്ലാം മറിയെന്നും റിമി കൂട്ടിച്ചേർത്തു.

  ഷോയിലൂടെ റിമിയ്ക്ക് എംജി ശ്രീകുമാർ ഒരു പ്രാങ്കും നൽകിയിരുന്നു. ഷോയിൽ വെച്ച് മോഹൻലാൽ എന്ന വ്യാജേനെ മറ്റൊരാളെ വിളിച്ച് റിമിയെ കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു. റിമി പറഞ്ഞത് വിശ്വാസമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് എംജി ഫോൺ വിളിച്ചത്. എന്നാൽ ശബ്ദം കേട്ടപ്പോൾ തന്നെ അത് പ്രാങ്കാണെന്ന് റിമിയ്ക്ക് മനസ്സിലാവുകയായിരുന്നു. വിശേഷങ്ങൾ ചോദിച്ചതിന് ശേഷം ഒടുവിലായി ശബ്ദം കുറച്ച് കൂടി ശരിയാക്കണമെന്ന് പറഞ്ഞ് ഗായിക ആ പ്രാങ്ക് പൊളിക്കുകയായിരുന്നു.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  കടപ്പാട് ;പറയാം നേടാം വീഡിയോ

  Read more about: mohanlal rimi tomy
  English summary
  Mohanlal Opens Up surprise Birthday Gift Given By Mohanlal And Wife Suchithra In American Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X