For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണ വീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോയി, ആ ചോറും കറിയും ചൂടാക്കി ദിവസങ്ങള്‍ കഴിച്ചുകൂട്ടുമായിരുന്നു'

  |

  മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു കലാഭവന്‍ മണി. നടന്‌റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് നാല് വര്‍ഷം മുന്‍പ്‌ എല്ലാവരും അറിഞ്ഞത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിുമൊക്കെ മോളിവുഡില്‍ അഭിനയിച്ച താരമാണ് കലാഭവന്‍ മണി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും നടന്റെ മിക്ക സിനിമകളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

  കലാഭവന്‍ മണിയുടെ വിയോഗത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ ആളായിരുന്നു അദ്ദേഹത്തിന്‌റെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന്‍. ചേട്ടനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചെല്ലാം മുന്‍പ് രാമകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ എല്ലാ കാര്യങ്ങളിലും എറ്റവുമധികം പിന്തുണ നല്‍കിയത് ഏട്ടനായിരുന്നുവെന്ന് രാമകൃഷ്ണന്‍ മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.

  അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഏട്ടന്‍ പറഞ്ഞതിട്ടുളളതിലും വലിയ ദുരനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. കല്യാണ വീടുകളില്‍ ഞങ്ങള്‍ ഏച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചുദിവസങ്ങള്‍ കഴിച്ചു കൂട്ടിയതെന്നും രാമകൃഷ്ണന്‍ പറയുന്നു.

  അയലത്തെ സമ്പന്ന വീടുകളില്‍ നിന്ന് വിശേഷ ദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.

  എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു. അഭിമുഖത്തില്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ താങ്ങ് ഇന്നില്ല. അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാനുളള ശ്രമം വരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

  കലാഭവന്‍ മണിക്ക് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണനും സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമകളേക്കാള്‍ നൃത്ത രംഗത്താണ് നടന്‍ സജീവമായിരുന്നത്. 2016 മാര്‍ച്ചിലായിരുന്നു കലാഭവന്‍ മണിയുടെ വിയോഗം. അന്ന് നടന്‍ അന്തരിച്ചെന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെ ദുരൂഹത ഉയര്‍ത്തിയ വിയോഗം കൂടിയായിരുന്നു നടന്റെത്. ഇന്നും എങ്ങനെയാണ് നടന് മരണം സംഭവിച്ചത് എന്നുളള സത്യം പുറംലോകത്തിന് വ്യക്തമായിട്ടില്ല.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

  അടുത്തിടെ തന്റെ ഹൃദയത്തെ പിടിച്ചുലച്ച ഒരു സംഭവവും കലാഭവന്‍ മണിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചുവെന്നാണ് രാമകൃഷ്ണന്‍ അന്ന് പറഞ്ഞത്. അക്കാദമിയില്‍ നൃത്തത്തിന് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയര്‍പേഴ്‌സണ്‍ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകള്‍ എന്റെ ഹൃദയതാളം കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് നടന് പിന്തുണയുമായി എത്തിയത്.

  Read more about: kalabhavan mani
  English summary
  RLV Ramakrishnan Revealed The Worst Phase Of Himself And Kalabhavan Mani's Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X