For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്ടോയില്‍ പോവുമ്പോള്‍ ഉറക്കെ പാട്ടുപാടിയ ബാലഭാസ്‌ക്കര്‍! അപകടത്തില്‍ പൊലിഞ്ഞ താരങ്ങള്‍! കാണൂ!

|
അപകടത്തിൽ ജീവൻ പൊലിഞ്ഞ താരങ്ങൾ | Feature Video | filmibeat Malayalam

അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ യാത്രയാവുമ്പോഴുള്ള വേദനയില്‍ നിന്നും മുക്തരാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ പ്രതീക്ഷ നല്‍കിയാണ് പലരും വിട വാങ്ങുന്നത്. അപ്രതീക്ഷിതമായി വിയോഗ വാര്‍ത്തയെത്തുമ്പോള്‍ ആര്‍ത്തലച്ച് കരയാനും ജീവിതം അവസാനിപ്പിച്ചാലോ എന്നൊക്കെയാണ് നമുക്ക് തോന്നുക. ആ വേദനയില്‍ നിന്നും കരകയറാന്‍ നമുക്ക് കഴിയാറുമില്ല. മനസ്സില്‍ എന്നുമൊരു നോവ് സമ്മാനിച്ചാണ് ഓരോ വിയോഗവും കടന്നുപോകുന്നത്. രംഗബോധമില്ലാത്ത കോമാളിക്ക് എപ്പോള്‍ വേണമെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് എത്താമല്ലോ.

അടൂര്‍ഭാസി വീട്ടിലേക്ക് ഇടിച്ചുകയറി! ആ രാത്രിയില്‍ സംഭവിച്ചത്? കെപിഎസി ലളിതയുടെ വെളിപ്പെടുത്തല്‍!

മലയാളികളുടെ സ്വന്തം ബാലഭാസ്‌ക്കറിനെയും തേജസ്വിനിയേയും എന്നന്നേക്കുമായി തിരിച്ചുവിളിച്ചതിന്റെ ആഘാതത്തിലാണ് നാമിപ്പോള്‍. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുവയസ്സുകാരിയായ തേജസ്വിനി മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന ബാലുവിനേയോ ലക്ഷ്മിയേയോ ഈ വിയോഗത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല. മകള്‍ക്ക് പിന്നാലെ പ്രിയപ്പെട്ടവനും പോയതിനെക്കുറിച്ച് ലക്ഷ്മി ഇതുവരെയും അറിഞ്ഞിട്ടില്ല. രാത്രിയാത്രയ്ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടത്തിന്റെ ബാക്കിപത്രമായാണ് ഈ വിയോഗത്തെ കാണുന്നത്.

ലക്ഷ്മി ഗര്‍ഭിണിയായപ്പോള്‍ ആദ്യം വിളിച്ചു! ബാലുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്റ്റീഫന് വാക്കിടറുന്നു!

ബാലുവിന്റെ മരണത്തിന് ശേഷമാണ് രാത്രി യാത്രയ്ക്ക് പിന്നില്‍ പതിഞ്ഞിരിക്കുന്ന ദുരന്തത്തെക്കുറിച്ച് പലരും വ്യക്തമാക്കിയത്. ഒരു നിമിഷത്തെ ഉറക്കം മതി എന്നന്നേക്കുമായി ഉറക്കിക്കിടത്താന്‍. മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ അപകടമരണങ്ങള്‍ ഏറെയാണ്. സൗന്ദര്യയും തരുണി സച്‌ദേവും മോനിഷയും ജയനും റാണി ചന്ദ്രയുമൊക്കെ ഇത്തരത്തില്‍ അപകടത്തെ തുടര്‍ന്ന് മരിച്ചവരാണ്. വിമാനദുരന്തവും കാറപകടവുമൊക്കെയായി ഒട്ടേറെ പ്രതിഭകളെയാണ് നമുക്ക് നഷ്ടമായത്.

അവരെന്നെ കുറുക്കനെന്ന് വിളിച്ചു! ബിഗ് ബോസ് തന്ന ഒരുകോടി രൂപ എന്ത് ചെയ്തു? സാബുവിന്റെ മറുപടി ഇങ്ങനെ!

അപകടങ്ങള്‍ കവര്‍ന്നെടുത്ത താരങ്ങള്‍

അപകടങ്ങള്‍ കവര്‍ന്നെടുത്ത താരങ്ങള്‍

കലാരംഗത്ത് മുന്നിട്ട് നില്‍ക്കുന്നവരും കഴിവുള്ളവരെയും എന്നും പിന്തുണയ്ക്കുന്നവരാണ് മലയാളികള്‍. സ്വന്തം കുടുംബാംഗങ്ങളപ്പോലെയാണ് ഓരോരുത്തരെയും നമ്മള്‍ പരിഗണിക്കാറുള്ളത്. നേരില്‍ പരിചയമില്ലെങ്കിലും അവരില്‍ പലരും നമ്മുടെ ആരൊക്കെയോ ആണ്. അത്തരത്തില്‍ നമുക്കേറെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിയുമ്പോള്‍ നമ്മില്‍ പലരും വല്ലാതെ അസ്വസ്ഥരാവുന്നത് സ്വഭാവികം. മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് അപ്രതീക്ഷിതമായെത്തിയ അപകടത്തെത്തുടര്‍ന്ന് നമ്മളെ വിട്ടുപോയത്.

ജാനിയും ബാലുവും

ജാനിയും ബാലുവും

വയലിനിലൂടെ മാന്ത്രിക വിസ്മയം തീര്‍ക്കുന്ന പ്രതിഭയായ ബാലഭാസ്‌ക്കര്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്കെത്തിയ മകളുടെ പേരിലുള്ള വഴിപാടുകള്‍ നടത്താനായാണ് ബാലുവും കുടുംബവും തൃശ്ശൂരിലേക്കെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറം സിആര്‍പിഎസ് ക്യാംപിനരികില്‍ വെച്ചായിരുന്നു ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ജാനി സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ലക്ഷ്മിയും ബാലുവും ഡ്രൈവറും ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ബാലുവും മകള്‍ക്കൊപ്പം പോയത്.

കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍

കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍

മലയാളികളുടെ സ്വന്തം ആക്ഷന്‍ താരമായ ജയന്‍ മരിച്ചതും അപകടത്തെത്തുടര്‍ന്നായിരുന്നു. ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ച താരമായിരുന്നു അദ്ദേഹം. ആക്ഷന്‍ രംഗങ്ങളോട് പ്രത്യേക താല്‍പര്യം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ജീവനെടുത്തതും ആക്ഷനായിരുന്നു. കോളിളക്കം സിനിമയില്‍ ഹെലികോപ്റ്ററില്‍ നിന്നുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ താഴെ വീണാണ് അദ്ദേഹം മരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. ഇന്നും മലയാളികള്‍ക്ക് മറക്കാനായിട്ടില്ല ഈ വിയോഗം.

മോനിഷയുടെ മരണം

മോനിഷയുടെ മരണം

വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ മോനിഷ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ സ്വന്തം താരമായി മാറിയത്. നൃത്തത്തിലും അസാമാന്യ മികവ് പ്രകടിപ്പിച്ച താരം തിരക്കിട്ട ഷെഡ്യൂളില്‍ പുതിയ സിനിമയുടെ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ആ വിയോഗം. ആലപ്പുഴയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഈ താരത്തെ നമുക്ക് നഷ്ടമായത്. ഏതൊരപകട വാര്‍ത്ത എത്തുമ്പോഴും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മോനിഷയുടെ രൂപം കൂടിയാണ്.

റാണി ചന്ദ്രയെ നഷ്ടമായത്

റാണി ചന്ദ്രയെ നഷ്ടമായത്

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായിരുന്നു രാണി ചന്ദ്ര. തമിഴിലും മലയാളത്തിലുമായി നിറഞ്ഞുനിന്നിരുന്ന താരം നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു. മുംബൈയിലെ ഒരു നൃത്തപരിപാടിക്ക് ശേഷം തിരികെ കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലുണ്ടായ വിമാനപകടത്തിലാണ് റാണി ചന്ദ്ര മരിച്ചത്. റാണിക്കൊപ്പമുണ്ടായിരുന്ന സഹോദരിമാരും അമ്മയും അപകടത്തില്‍ മരിച്ചു.

സൗന്ദര്യയുടെ വിയോഗം

സൗന്ദര്യയുടെ വിയോഗം

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായുമെത്തിയ സൗന്ദര്യയും വിമാനപകടത്തെത്തുടര്‍ന്നാണ് മരിച്ചത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമ ഈ അഭിനേത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിക്കായി പോയപ്പോഴാണ് വിമാനം തകര്‍ന്നതും താരത്തെ എന്നന്നേക്കുമായി നഷ്ടമായതും.

തരുണിയുടെ വേര്‍പാട്

തരുണിയുടെ വേര്‍പാട്

ബാലതാരമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന തരുണി സച്‌ദേവിന്റെ ജീവനെടുത്തതും വിമാനപകടമാണ്. പൃഥ്വിരാജ് ചിത്രമായ വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ സിനിമകളില്‍ അസാമാന്യ പ്രകടനമായിരുന്നു ഈ മിടുക്കി കാഴ്ച വെച്ചത്. നേപ്പാളിലേക്ക് തീര്‍ത്ഥാട യാത്രയ്ക്കായി പോവുന്നതിനിടയിലായിരുന്നു ഈ താരം അപകടത്തില്‍പെട്ടത്.

ശരത് കുമാറിന്റെ വിയോഗം

ശരത് കുമാറിന്റെ വിയോഗം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ശര്ത കുമാര്‍ മരിച്ചതും വാഹനപകടത്തെത്തുടര്‍ന്നായിരുന്നു. ബൈക്ക് ടിപ്പറിലിടിച്ചായിരുന്നു അപകടം. സീരിയല്‍ ലൊക്കേഷനിലേക്ക് പോവുന്നതിനിടയിലായിരുന്നു ശരത്ത് അപകടത്തില്‍പ്പെട്ടത്. ചന്ദനമഴ, ഓട്ടോഗ്രാഫ് തുടങ്ങിയ പരമ്പരകളിലായിരുന്നു താരം അഭിനയിച്ചിരുന്നത്.

English summary
Celebrity death by accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more