»   » സാബുവിനെ വെല്ലുവിളിച്ച ഷിയാസ് പിന്നീട് നിറം മാറ്റിയത് കണ്ടോ? ഒാന്തും തോറ്റുപോകും! കാണൂ!

സാബുവിനെ വെല്ലുവിളിച്ച ഷിയാസ് പിന്നീട് നിറം മാറ്റിയത് കണ്ടോ? ഒാന്തും തോറ്റുപോകും! കാണൂ!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മറ്റൊരു വാരാന്ത്യം കൂടി അവസാനിച്ചിരിക്കുകയാണ്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് പുറത്തുപോവുന്നയാളെ ബിഗ് ബോസ് തിരഞ്ഞെടുത്തത്. പതിവില്‍ നിന്നും വിപരീതമായി പെട്ടിയുമെടുത്ത് തന്നെത്താനെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇത്തവണത്തെ രീതി. ഗേറ്റ് തുറക്കുന്നവര്‍ക്ക് പുറത്തേക്ക് പോവാം. തുറക്കാന്‍ കഴിയാത്തവര്‍ക്ക് അകത്തേക്കും പോവാം. മോഹന്‍ലാലായിരുന്നു കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി എലിമിനേഷന്‍ എപ്പിസോഡ് നയിച്ചത്. സാബുവും പേളിയും അര്‍ച്ചനയുമായിരുന്നു പെട്ടിയുമെടുത്ത് ഗേറ്റിനരികിലേക്ക് പോയത്. സാബുവും പേളിയും സേഫായതോടെ തന്നെ അര്‍ച്ചനയാണ് പുറത്തേക്ക് പോവുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായിരുന്നു.

    സാബു കുറുക്കനാണ്! മികച്ച പുരുഷന്‍ ബഷീര്‍! ശ്രീനി മടിയനാണ്! അര്‍ച്ചനയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ!

    സന്തോഷത്തോടെയാണ് അര്‍ച്ചന പുറത്തേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞയുടന്‍ എല്ലാവരേയും കാണാമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനരികിലേക്കെത്തിയപ്പോഴും വളരെ പ്രസന്നതയോടെയാണ് താരം സംസാരിച്ചത്. മത്സരത്തിലെ ഓരോരുത്തേരയും കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു. രമേഷിനെക്കുറിച്ചും രസകരമായ അനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞതിന് ശേഷമാണ് താരം പടിയിറങ്ങിയത്. എന്നാല്‍ താരത്തെ പുറത്താക്കിയത് ശരിയായില്ലെന്നും ശരിയായ നിലപാടല്ല ഇതെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സാബുവിന്‍രെ വാക്കുകളും ഷിയാസിന്റെ കരച്ചിലും ശ്രീനിയുടെ ടെന്‍ഷനുമൊക്കെയായി ഉദ്വേഗഭരിതമായ മൂഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് എലിമിനേഷന്‍ അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

    പൊട്ടിക്കരച്ചിലോടെ ഷിയാസ് പോവാനൊരുങ്ങി! ഗേറ്റ് തുറന്നതോ അര്‍ച്ചനയ്ക്ക് മുന്‍പിലും! അതാണ് ട്വിസ്റ്റ്!

    സേഫാവുന്നതിന് മുന്‍പുള്ള ഷിയാസ്

    സാബുവുമായി നിരവധി തവണ വഴക്കിട്ടിരുന്നു ഷിയാസ്. തന്നെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമൊന്നും താരത്തിന് ഇഷ്ടപ്പെടുണ്ടായിരുന്നില്ല. സാബുക്കയ്ക്ക് വിശ്രമിക്കാന്‍ സമയമായെന്നും ഇത്തവണ അദ്ദേഹം പുറത്തേക്ക് പോവട്ടെയെന്നും താരം പറഞ്ഞിരുന്നു. ഇത്തവണയും ഷിയാസ് ഈ ഡയലോഗുകള്‍ ആവര്‍ത്തിച്ചിരുന്നു. സാബു സേഫായെന്നറിഞ്ഞതോടെയാണ് താരത്തിന്റെ നിലപാട് മാറിയത്.

    വീട്ടില്‍ പോണം ലാലേട്ടാ

    വ്യത്യസ്തമായ രീതിയിലായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ അരങ്ങേറിയത്. സാബുവാണ് പുറത്തേക്ക് ആദ്യം പോയത്. എല്ലാവരോടും യാത്ര പറയാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നു. തന്നെ കെട്ടിപ്പിടിക്കാനെത്തിയ സാബുവിനോട് വിജയി ആയതിന് ശേഷം സാബുക്കയെ ഫോണ്‍ ചെയ്യാമെന്ന് ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ സാബു തിരിച്ചെത്തിയപ്പോഴോ? ഇതായിരുന്നു അവസ്ഥ.

    സാബുവും പേളിയും മികച്ച മത്സരാര്‍ത്ഥികളാണ്

    ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബുവെന്ന് എല്ലാവരും നേരത്തെ തന്നെ വിധിയെഴുതിയിരുന്നു. ജയിക്കാനായി ഏത് തരത്തിലുള്ള മാര്‍ഗവും താന്‍ സ്വീകരിക്കുമെന്ന് താരവും പറഞ്ഞിരുന്നു. മറ്റൊരു ശക്തയായ മത്സരാര്‍ത്ഥിയാണ് പേളി മാണി. ഇവരെ രണ്ട് പോരുമായെണ് പിന്തുണയ്‌ക്കേണ്ടത്. ചുളുവില്‍ ഷിയാസിന് വോട്ടൊപ്പിക്കാനുള്ള പെടാപ്പാട് ഇങ്ങനെ.

    തിരിച്ചടി ലഭിച്ചപ്പോള്‍ താങ്ങാനാവുന്നില്ലേ?

    നേരത്തെ അനൂപ് ചന്ദ്രനെ എലിമിനേഷനായി നോമിനേറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. വയ്യാത്തയാളല്ലേ, ഇനി വീട്ടിലിരിക്കട്ടെയെന്നായിരുന്നു അന്ന് ഷിയാസ് പറഞ്ഞത്. അത്തരത്തിലൊരു കാണം സാബു പറഞ്ഞപ്പോള്‍ താരത്തിന് സഹിക്കാനായില്ല.

    രണ്ട് പേര്‍ കൊള്ളാം

    ബിഗ് ബോസ് ഫൈനലിലെത്തിയവരില്‍ രണ്ട് പേരെ മാത്രമേ പലര്‍ക്കും ബോധിച്ചുള്ളൂ. പേളിയല്ലെങ്കില്‍ സാബുവായിരിക്കും വിജയിയാവുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

    സാബു തിരിച്ചുവന്നപ്പോള്‍

    ബിഗ് ബോസ് ജയിച്ചതിന് ശേഷം താന്‍ ഫോണ്‍ ചെയ്യാമെന്ന് പറഞ്ഞായിരുന്നു സാബുവിനെ ഷിയാസ് യാത്രയാക്കിയത്. പെട്ടിയുമെടുത്ത് പുറത്തേക്ക് പോയവരൊന്നും പിന്നീട് തിരികെയെത്തിയ ചരിത്രമില്ലല്ലോ, ആ ചരിത്രമാണ് സാബു തിരുത്തിക്കുറിച്ചത്.

    മണ്ടനെയാണോ തിരഞ്ഞെടുക്കുന്നത്?

    ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കുന്തോറും പ്രേക്ഷകരുടെ സംശയവും കൂടുകയാണ്. പരിപാടിയുടെ നിബന്ധനകളെല്ലാം നേരത്തെ തന്നെ കാറ്റില്‍ പറത്തിയെന്നാരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംശയം ഉന്നയിച്ചിട്ടുള്ളത്. അതായത് ഏറ്റവും വലിയ മണ്ടനെ കണ്ടെത്താനുള്ള മത്സരമാണോ അരങ്ങേറുന്നതെന്നാണ് ചോദ്യം.

    തള്ളിത്തള്ളി ഇവിടം വരെയെത്തിച്ചു

    ബിഗ് ബോസ് മലയാളം ആരംഭിച്ച് നാളുകള്‍ പിന്നിട്ടപ്പോഴാണ് ഷിയാസ് ഈ പരിപാടിയിലേക്ക് എത്തിയത്. ആദ്യ കാഴ്ചയില്‍ താരം ബോള്‍ഡാണെന്ന് പലരും കരുതിയിരുന്നുവെങ്കിലും പിന്നീടാണ് എല്ലാം മാറി മറിഞ്ഞത്. മോഹന്‍ലാലാണ് താരത്തെ തള്ളിത്തള്ളി ഇവിടെ വരയെത്തിച്ചതെന്നാണ് വിമര്‍ശകരുടെ ഭാഷ്യം.

    കരച്ചിലല്ലാതെ എന്താണ് ചെയ്യുന്നത്

    ബിഗ് ബോസിലെത്തിയപ്പോള്‍ മുതലും പലരും എന്തൊക്കെയോ ചെയ്ത് കാണിക്കുമെന്നും ടാസ്‌ക്കുകളിലൊക്കെ അസാമാന്യ പ്രകടനമായിരിക്കുമെന്നുമായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ കുറേ തള്ളും വിഡ്ഢിത്തവും പോരാഞ്ഞിട്ട് കള്ളക്കരച്ചിലും അതിനും അപ്പുറത്ത് എന്താണ് ഇവിടെ നടക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

    കരഞ്ഞല്ല ജയിക്കുന്നത്

    പുരുഷന്‍മാര്‍ പലപ്പോഴും പരസ്യമായി കരയാറില്ല. എത്രത്തോളം വേദനാജനകമായ കാര്യമാണെങ്കില്‍ക്കൂടിയും ഭൂരിഭാഗം പേരും പുറമേ കരയാറില്ല, അതിനാല്‍ത്തന്നെ ആണുങ്ങള്‍ ഗെയിം നേടേണ്ടത് കരച്ചിലൂടെയല്ല. കളിച്ചാണ് ജയിക്കേണ്ടതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.

    ചോറും കറീം ആര് വെക്കും

    പെട്ടിയും കിടക്കയുമെടുത്ത് അര്‍ച്ചനയോട് ചെല്ലാന്‍ പറഞ്ഞപ്പോഴേ മറ്റുള്ളവരുടെ ആശങ്ക തുടങ്ങിയിരുന്നു. അര്‍ച്ചനയുടെ മുന്നിലെങ്ങാന്‍ ഗേറ്റ് തുറന്നാല്‍ ഇനിയാര് ചോറും കറീം വെക്കുമെന്നായിരുന്നു പലരും ചോദിച്ചത്.

    അര്‍ച്ചന തന്നെ

    ബിഗ് ബോസില്‍ നിന്നും പുറത്തേക്കുന്നവരുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം എടുക്കാനുള്ള പ്രമുഖയുടെ ഓട്ടം ഇങ്ങനെ. ബിഗ് ഹൗസില്‍ നിന്നും പുറത്തേക്കിയവരില്‍ പലരും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇനിയെന്തൊക്കെയാണോ എന്തോ?

    നിലപാടുകളിലെ മാറ്റം

    തുടക്കത്തില്‍ പേളിയുടെ ഗെയിം പ്ലാനിനേയും താരത്തെയും ഒന്നടങ്കം അധിക്ഷേപിച്ച പ്രമുഖ അടുത്ത വാരത്തില്‍ പേളിക്ക് ജയ് വിളിച്ചാല്‍ ഇങ്ങനെയിരിക്കും. സോഷ്യല്‍ മീഡിയയുടെ പ്രതികരണവും അതാണ്.

    ഇനിയാരായിരിക്കും വില്ലന്‍

    കരഞ്ഞവനും കരയിപ്പിച്ചവനുമൊക്കെ ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. അപ്പോള്‍ പിന്നെ ആരാവും വില്ലന്‍. വില്ലനില്ലാതെ ഒരു ഗെയിം മുന്നോട്ട് പോവുന്നത് അത്ര ശരിയല്ലല്ലോ.

    ഇവരോടാണ് നന്ദി പറയാനുള്ളത്

    കുറ്റം പറഞ്ഞും വിമര്‍ശിച്ചും പുച്ഛിച്ചും തനുക്ക് സപ്പോര്‍ട്ടേഴ്‌സിനെ ഉണ്ടാക്കിത്തന്ന സാബുവിനോടും സാബു ആര്‍മിയോടുമാണ് ഷിയാസിന് നന്ദി പറയാനുള്ളത്.

    പേളിയുടെ സന്തോഷം

    അര്‍ച്ചനയും പേളിയും നേരില്‍ക്കണ്ടാല്‍ തല്ല ഇതായിരുന്നു ഈയിടയ്ക്കുള്ള അവസ്ഥ. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവണമെന്ന് പറഞ്ഞ് താരം പൊട്ടിക്കരഞ്ഞപ്പോള്‍ ദൂരനെ നിന്ന് വീക്ഷിക്കാനെ അര്‍ച്ചനയെത്തിയുള്ളൂ. മറ്റൊന്നും കൊണ്ടല്ല തന്‍രെ സാന്ത്വനം വേണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ്. അര്‍ച്ചന പോയപ്പോഴുള്ള പേളിയുടെ ഭാവം ഇങ്ങനെ.

    പ്രേക്ഷകര്‍ക്ക് അറിയാമല്ലോ

    ഷിയാസ് തന്നോട് പറഞ്ഞുവെന്ന തരത്തിലുള്ള കാര്യം കള്ളമാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാമെന്നും അവര്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്നും സാബു ചോദിച്ചിരുന്നു. കളിക്കുന്നതിനിടയില്‍ ജയിക്കുന്നതിനായി താന്‍ ഇനിയും നമ്പര്‍ ഇറക്കുമെന്നും താരം പറഞ്ഞിരുന്നു.

    തുറക്കില്ല

    ബിഗ് ഹൗസിന്റെ ഗേറ്റിനരികിലേക്കെത്തിയ സാബു ഗേറ്റ് തുറക്കാനായി പരമാവധി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസിന്‍രെ ഭാവവും പ്രതികരണവും ഇതായിരുന്നു.

    ബുദ്ധി ആവശ്യമില്ല

    ബിഗ് ബോസ് മലയാളത്തില്‍ വിജയിക്കാനും ഗെയിം കളിക്കാനും വല്യ ബുദ്ധിയൊന്നും വേണ്ടെന്ന പക്ഷക്കാരനാണ് ഷിയാസ്. കോഴിയും മണ്ടനുമല്ല ഷിയാസ് മറിച്ച് ബുദ്ധിപരമായി കളിക്കുകയാണെന്നാണ് പുറത്തായവര്‍ പറഞ്ഞത്.

    ഞാന്‍ തീരുമാനിക്കും

    ബിഗ് ബോസ് മലയാളത്തില്‍ നിന്നും താന്‍ എപ്പോള്‍ പുറത്തുപോണമെന്ന കാര്യത്തെക്കുറിച്ച് താന്‍ തന്നെ തീരുമാനിക്കുമെന്നും അത്ര പെട്ടെന്നൊന്നും ഒരാള്‍ക്കും തന്നെ തുരത്താനാവില്ലെന്നും സാബും പറഞ്ഞിരുന്നു.

    English summary
    Big Boss Malayalam elimination troll viral in social media

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more