For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ഭര്‍ത്താവ് മോശക്കാരനൊന്നുമല്ല; ഡിവോഴ്‌സ് വേണമെന്നത് തന്റെ ആവശ്യമായിരുന്നു, വിവാഹമോചനത്തെ കുറിച്ച് സാധിക

  |

  ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. ഗ്ലാമറസ് ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് നടി പലപ്പോഴും വിമര്‍ശനങ്ങള്‍ നേടാറുണ്ട്. തന്നെ കളിയാക്കുന്നവര്‍ക്ക് ചുട്ടമറുപടി കൊടുത്ത് കൈയ്യടി വാങ്ങിക്കുകയും ചെയ്യാറുണ്ട്. വളരെ കുറച്ച് കാലം നീണ്ട് നിന്ന ദാമ്പത്യ ജീവിതത്തെ കുറിച്ച് സാധിക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  കടൽക്കരയിൽ നിന്നും ബിക്കിനിയിൽ തിളങ്ങി നടി ശിൽപ ഷെട്ടി, ചിത്രങ്ങൾ കാണാം

  മുന്‍പ് പല അഭിമുഖങ്ങളിലും വിവാഹബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള യഥാര്‍ഥ കാരണത്തെ കുറിച്ചാണ് നടിയിപ്പോള്‍ പറയുന്നത്. ഭര്‍ത്താവ് മോശമായിരുന്നില്ലെന്നും ഡിവോഴ്‌സ് വേണമെന്നത് തന്റെ ആവശ്യമായിരുന്നു എന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാധിക പറയുന്നത്.

  എല്ലാവരും ലക്ഷ്യമെന്താണെന്ന് എന്നോട് ചോദിക്കാറുണ്ട്. പക്ഷെ എനിക്കങ്ങനൊന്നില്ല. വലിയൊരു നായികയാവണം. ഇന്ന താരത്തിന്റെ കൂടെ നായികയായി അഭിനയിക്കണമെന്നുള്ള ആഗ്രഹം എനിക്കില്ല. എനിക്കിഷ്ടം നല്ല കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ പറ്റണം എന്നുള്ളതാണ്. ആളുകള്‍ ആ വേഷം ഓര്‍ത്തിരിക്കണം എന്നേയുള്ളു. ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ ബോഡി ലാംഗ്വേജ് ആ കഥാപാത്രമാക്കി മാറ്റാന്‍ പറ്റുന്നുണ്ട്. എന്ത് കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് അറിയില്ല.

  കള്ളിച്ചെല്ലമ്മ, ഡോര്‍ ടു ദി ഹെല്‍ എന്നീ ചിത്രങ്ങള്‍ ചെയ്തപ്പോള്‍ പല ആളുകളും എന്നെ ഒരു വേശ്യയെ പോലെ കണ്ടിരുന്നു. അതൊരു വിജയമായിട്ടാണ് ഞാനെടുക്കുന്നത്. കാരണം എനിക്കാ ക്യാരക്ടര്‍ ചെയ്ത് ഫലിപ്പിക്കാന്‍ പറ്റിയത് കൊണ്ടാണല്ലോ അങ്ങനെ തോന്നുന്നത്. ആദ്യം ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വന്നിട്ടുണ്ട്. പിന്നെ അതെല്ലാം മാറ്റി വെച്ച് അതിന്റെ പോസിറ്റീവ് വശം മാത്രം എടുക്കാന്‍ തുടങ്ങി. അപ്പോള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോവാന്‍ പറ്റുന്നുണ്ട്.

  ഡിവോഴ്‌സ് ശരിക്കും എന്റെ ആവശ്യമായിരുന്നു. ഞാനാണ് അത് ഡിമാന്‍ഡ് ചെയ്തത്ത. ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നും വന്നൊരു സംഭവമായിരുന്നില്ല. ഒത്ത് പോകാന്‍ പറ്റാത്തൊരു സാഹചര്യം വരുമ്പോള്‍ അതിപ്പോള്‍ ഏത് റിലേഷന്‍ ആണെങ്കിലും നല്ല രീതിയില്‍ തന്നെ അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും വഷാളാക്കി കൊണ്ട് പോയിട്ട് കാര്യമില്ല. പിന്നെ നമ്മളവരുടെ ശത്രുക്കളായി മാറും. എനിക്കത് ഇഷ്ടമുള്ള കാര്യമല്ല. എപ്പോഴും നല്ല രീതിയില്‍ നില്‍ക്കുമ്പോള്‍ പിരിയുകയാണ് വേണ്ടത്. അത് തന്നെയാണ് കല്യാണത്തിന്റെ കാര്യത്തിലും സംഭവിച്ചത്.

  വിവാഹത്തിന് മുന്‍പ് തന്നെ ഞങ്ങളുടെ രണ്ടാളുടെയും ജാതകം ചേരില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ജാതകമൊന്നും നോക്കാതെയാണ് കല്യാണം കഴിച്ചത്. എല്ലാ കാര്യത്തിലും സ്വതന്ത്രയായി നടന്നിട്ടുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ഒതുങ്ങാന്‍ തയ്യാറായിരുന്നു. പക്ഷേ ഞാന്‍ ഒറ്റയ്ക്ക് ചെയ്തിരുന്ന കാര്യങ്ങളില്‍ ഒരാളുടെ സഹായം വരുമ്പോള്‍ പിന്നീടും അവരെ ആശ്രയിക്കേണ്ടതായി വരും.

  അങ്ങനെയുള്ളപ്പോള്‍ ഞാന്‍ കരിയര്‍ ഉപേക്ഷിച്ചും വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോഴും ആ വ്യക്തിയില്‍ നിന്നും എനിക്കത് കിട്ടണം. അതേ സപ്പോര്‍ട്ട് എനിക്ക് ഇല്ലാതെയായി. ഇത് മുന്നോട്ട് പോവുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് പലതവണ പറഞ്ഞിരുന്നു. എനിക്കാവശ്യമുള്ള കെയറും സ്‌നേഹവും കിട്ടാതെ വരുമ്പോള്‍ പറ്റുന്നില്ലെന്ന് തോന്നി. പലപ്പോഴും പറയുകയും ഇരുന്ന് ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിങ്ങനെ പോയി പോയി, തീരെ പറ്റാത്തൊരു അവസ്ഥയായി.

  അദ്ദേഹം മോശമാണെന്ന് അല്ല പറയുന്നത്. പുള്ളിയുടെ തിരക്കുകളും മറ്റ് പ്രശ്‌നവുമൊക്കെ കാരണമാണ്. ആദ്യമൊക്കെ പറഞ്ഞ് പറഞ്ഞ് പോയെങ്കിലും പിന്നെ ഞാന്‍ റിയാക്ട് ചെയ്യുന്നത് വളരെ മോശമായി തുടങ്ങി. ഒഴിവാക്കി വെച്ച എന്റെ സ്വഭാവം പുറത്ത് വരാന്‍ തുടങ്ങി. പെട്ടെന്ന് ചൂടാവും. ക്ഷമ നശിച്ച് തുടങ്ങി. അപ്പോള്‍ പിന്നെ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

  Fraud happening through fake accounts in my name says actress Sadhika Venugopal

  സാധികയുടെ അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Sadhika Venugopal Revealed About Her First Husband And Why She Opt For Divorce Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X