For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോ എല്ലാം ബിന്ദുവാണ്! ബിന്ദു പണിക്കരെക്കുറിച്ചുള്ള സായ്കുമാറിന്‍റെ തുറന്നുപറച്ചില്‍ ഇങ്ങനെ!

  |
  Saikumar About His Better Half Bindu Panicker | FilmiBeat Malayalam

  ഒരുകാലത്ത് നായകനായി തിളങ്ങി നിന്ന് പിന്നീട് വില്ലത്തരത്തിലേക്ക് ചുവടുമാറിയ താരങ്ങളിലൊരാളാണ് സായ്കുമാര്‍. കോമഡിയായാലും വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും അത് തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇതുവരെയായി അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളതും. എല്ലാതരം കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിരുന്നു. ബിന്ദു പണിക്കരുമായുള്ള വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.

  സിനിമയിലും പൊതുവേദിയിലുമൊക്കെയായി ഇരുവരും ഒരുമിച്ചെത്താറുമുണ്ട് സായ്കുമാറും ബിന്ദു പണിക്കരും. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഹാസ്യതാരമായി ഒരുകാലത്ത് ബിന്ദു പണിക്കര്‍ തിളങ്ങി നിന്നിരുന്നു. സിനിമയില്‍ മാത്രമല്ല സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു. ഇവരുടെ മകളായ കല്യാണിയെന്ന അരുന്ധതിയുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി ഈ താരപുത്രിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സായ്കുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

  സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തവരാണ് ബിന്ദു പണിക്കരും സായ്കുമാറും. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് ഇരുവരും അവതരിപ്പിച്ചതും. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു ആശംസയുമായി എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമൊക്കെ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്

  പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ സുപ്രധാന കഥാപാത്രത്തെയായിരുന്നു സായ്കുമാര്‍ അവതരിപ്പിച്ചത്. വര്‍മ്മ സാര്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. വര്‍മ്മ സാറിനോട് സ്റ്റീഫന്‍ നെടുമ്പള്ളിയും ജതിന്‍ രാംദാസും പറഞ്ഞ ഡയലോഗ് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ശാരീരികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല ആ സമയം. ഇതേക്കുറിച്ച് പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ അവസ്ഥയെന്താണോ അത് തന്നെയാണ് തന്റെ കഥാപാത്രവുമെന്നായിരുന്നു മറുപടി. അങ്ങനെയാണ് ലൂസിഫറിലേക്ക് എത്തിയതെന്ന് സായ്കുമാര്‍ പറയുന്നു.

  ബിന്ദു പണിക്കരുമായുള്ള വിവാഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്. ആ സമയത്ത് ബിന്ദുവുമായി അത്ര അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇരുവരും.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് കല്യാണി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഡബ്‌സ്മാഷ് വീഡിയോയുമായും ഈ താരപുത്രി എത്താറുണ്ട്. ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും ഡയലോഗുകളുമൊക്കെ കല്ലു കൂളായി പറയാറുണ്ട്. ഇടയ്ക്ക് കുടുംബസമേതമുള്ള ഡബ്‌സ്മാഷുമായും ഇവരെത്താറുണ്ട്.

  ദിലീപിനരികില്‍ കാവ്യ മാധവനും!നവരാത്രി ആഘോഷത്തില്‍ തിളങ്ങി താരദമ്പതികള്‍! ചിത്രങ്ങള്‍ വൈറല്‍!

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കമലദളത്തിലൂടെയാണ് ബിന്ദു പണിക്കര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ താരം. സ്വഭാവ നടിയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരം കോമഡിയിലേക്ക് ട്രാക്ക് മാറ്റിയത്. അതാവട്ടെ ഗംഭീര വിജയമായി മാറുകയും ചെയ്തു. സിനിമയില്‍ മാത്രമല്ല സ്‌റ്റേജ് ഷോകളിലും താരം അക്കാലത്ത് സജീവമായി പങ്കെടുത്തിരുന്നു.

  അമ്പിളി ദേവിക്ക് ഏഴുമാസം! മധുരം കൊടുപ്പും പൊങ്കാലയും കഴിഞ്ഞു! ചിത്രങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍!

  പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് ബിന്ദു പണിക്കരെത്തിയത്. ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു പണിക്കരുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ ഇരുവരും അന്യോന്യം ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

  English summary
  Saik Kumar talking about Bindu Panicker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X