For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയത്തി അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല! പരസ്യം ചിത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് സായി പല്ലവി

  |

  നിവിന്‍ പോളിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമം റിലീസിനെത്തി നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ നിരവധി പുതുമുഖങ്ങളെയായിരുന്നു പരിചയപ്പെടുത്തിയത്. അവരെല്ലാവരും ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രേമത്തിന് ശേഷം നിവിന്‍ പോളിയെ പോലെ തന്നെ ഏറ്റവുമധികം താരമൂല്യം കൂടിയ നടി സായി പല്ലവിയായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലും ഹിറ്റ് സമ്മാനിച്ചാണ് സായി പല്ലവി പ്രേക്ഷകരെ കൈയിലെടുത്തത്.

  കിട്ടിയ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ട് പോവുന്ന ശീലമില്ലാത്ത ആളാണ് സായി പല്ലവി. തനിക്ക് ചേരുന്ന കഥാപാത്രമാണെങ്കില്‍ മാത്രം തിരഞ്ഞെടുക്കുകയും കര്‍ശന നിബന്ധനങ്ങള്‍ മുന്നോട്ട് വെക്കുന്നതാണ് സായി പല്ലവിയുടെ രീതി. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും നടി പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് കോടിയോളം രൂപ പ്രതിഫലം പറഞ്ഞ് പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫറാണ് സായി നിഷേധിച്ചത്. അതിനുള്ള കാരണം ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരിക്കുകയാണ്.

   സായിയുടെ വാക്കുകളിലേക്ക്..

  സായിയുടെ വാക്കുകളിലേക്ക്..

  എന്നോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ എന്ന് പറയുന്നത് മാതാപിതാക്കളും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്‍പ്പം നിറം കൂടുതലല്ലേ എന്നൊരു കോംപ്ലക്‌സ് അവള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കണ്ണാടിയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഇത് പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അത് കേട്ട് അവള്‍ അതൊക്കെ കഴിക്കാന്‍ തുടങ്ങി. അതൊന്നും സത്യത്തില്‍ അവള്‍ക്ക് ഇഷ്ടമല്ല. പക്ഷെ, അവള്‍ ഇതൊക്കെ കഴിക്കാന്‍ തുടങ്ങിയത് കണ്ടപ്പോള്‍ ഞാനും ഞെട്ടിപ്പോയി. എന്നെക്കാള്‍ അഞ്ച് വയസിന് ഇളയതാണ് അവള്‍. ഇങ്ങനെയൊരു പ്രതികരണം അവളിലുണ്ടാകാന്‍ എന്റെ വാക്കുകള്‍ക്ക് കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി.

  അത്തരമൊരു പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും. അല്ലെങ്കില്‍ ചോറ്. എനിക്കതില്‍ കൂടുതല്‍ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവര്‍ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്. ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്ത് കൊണ്ട് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകള്‍ക്ക് ഇരുണ്ട നിറമാണ്. അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകള്‍.

  പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാനും ഫെയര്‍നസ് ക്രീമുകള്‍ മാറി മാറി പരീക്ഷിച്ചേനെ. മുഖക്കുരു മാറാനുള്ള ക്രീമുകള്‍ക്ക പിന്നാലെ പോയെനെ. ഇതുവരെ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. ഒരു മേക്കപ്പ് പോലും ഇടാതെ, മുടി ഒന്നും സെറ്റ് ചെയ്യാതെ എങ്ങനെ നായികയാക്കുന്നു എന്ന് ഞാന്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. പ്രേക്ഷകര്‍ ഇതൊക്കെ കാണുമോ? അവര്‍ എഴുന്നേറ്റ് പോകില്ലേ? എന്നൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍. ആ സിനിമ ആദ്യമായി തിയറ്ററില്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞെരിച്ച് ഓരോന്ന് പറയുകയായിരുന്നു. ദാ നോക്ക്, എന്നെ കാണാന്‍ ആണ്‍കുട്ടികളെ പോലെ ഇല്ലേ എന്നൊക്കെ.. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പല അരക്ഷിതാവസ്ഥകളും ഇപ്പോഴും തനിക്കുണ്ടെന്നും എന്നാല്‍ ചിലതൊക്കെ ചെറിയ രീതിയില്‍ എങ്കിലും മാറ്റാന്‍ കഴിയുമെങ്കില്‍ അതിന് വേണ്ടിയാണ് തന്റെ ശ്രമമെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.

  പ്രേമത്തിലെ മലര്‍ മിസ്

  പ്രേമത്തിലെ മലര്‍ മിസ്

  ധാംധൂം എന്ന തമിഴ് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച് തുടങ്ങിയ സായി ലോഹിതദാസ് സംവിധാനം ചെയ്ത് തമിഴില്‍ നിര്‍മ്മിച്ച കസ്തൂരിമാന്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിയനിച്ചത്. പ്രേമത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ്. മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയ സായി പിന്നീട് സിനിമകളിലെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. അഭിനയത്തിന് പുറമേ നൃത്തമാണ് സായി പല്ലവിയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

   റെക്കോര്‍ഡുകള്‍

  റെക്കോര്‍ഡുകള്‍

  സായി പല്ലവിയുടെ നൃത്തത്തിലൂടെ തന്നെ ചില റെക്കോര്‍ഡുകള്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് ലഭിച്ചിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച മാരി 2 എന്ന ചിത്രത്തിലെ പാട്ടാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചത്. റൗഡി ബേബി എന്ന് തുടങ്ങുന്ന പാട്ടില്‍ സായിയുടെ ഡാന്‍സായിരുന്നു ശ്രദ്ധേയം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ നടി ഫഹദ് ഫാസിലിന്റെ നായികയായി അതിരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നല്ല അഭിപ്രായമായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്.

  English summary
  Sai Pallavi opens about why she left the ad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X