For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെത്ര വേദനിച്ചു കാണും എന്നോര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു! ആ കമന്റിനെക്കുറിച്ച് സൈജു കുറുപ്പ്‌

  |

  ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സൈജു കുറുപ്പ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയുമാണ് സൈജു കുറുപ്പ് മോളിവുഡില്‍ തിളങ്ങിയത്. ആട് സീരിസിലെ അറക്കല്‍ അബു നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. ചെറിയ വേഷങ്ങളിലൂടെയാണ് സൈജു കുറുപ്പ്. സിനിമയില്‍ ശ്രദ്ധേയനായത്.

  അടുത്ത കാലത്തായി കോമഡി റോളുകളിലൂടെയാണ് നടന്‍ കൂടുതല്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, പ്രതി പൂവന്‍ കോഴി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലെല്ലാം നടന്‍ തിളങ്ങിയിരുന്നു. ഒരഭിമുഖത്തില്‍ അടുത്തിടെ ഏറെ സങ്കടം തോന്നിയൊരു കാര്യം സൈജു കുറുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോടായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്‌

  ഇത്തവണ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച കോമേഡിയനുളള അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്റെ അച്ഛനായിരുന്നു നടന്‍ സമര്‍പ്പിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ വന്നപ്പോള്‍ അതിന് താഴെ വന്നൊരു കമന്റാണ് തന്നെ പഴയൊരു സംഭവം ഓര്‍മ്മിപ്പിച്ചതെന്ന് സൈജു കുറുപ്പ് പറയുന്നു്. സൈജു കുറുപ്പിന്റെ അച്ഛനെക്കുറിച്ച് ഒരു പഴയ ഓര്‍മ്മ. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി ജൂബിലി എന്ന സിനിമ വരുന്നത്. ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അടുത്ത് വന്നു.

  ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ. ചേട്ടന് വേറെ പണിയില്ലേ. എന്ന് ചോദിച്ചു ഞാന്‍. അയാള്‍ ഒന്നും പറയാതെ പോയി. അപ്പോള്‍ ആരോ പറഞ്ഞു. അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്. ഞാന്‍ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്. അദ്ദേഹത്തെ ഓര്‍ത്ത് ഞാനഭിമാനിക്കുന്നു.

  ആശംസകള്‍ ചേട്ടാ. അദ്ദേഹത്തിന്റെ അച്ഛന്‍
  വളരെ സ്‌നേഹമുളെളാരു വ്യക്തിയായിരുന്നു. ഇതായിരുന്നു ആ കമന്റ്. അത് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയതായി സൈജു കുറുപ്പ് പറയുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത്. എനിക്കോര്‍മ്മയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷര്‍ വിതരണം ചെയ്യാന് ഒരാളെ ഏല്‍പ്പിക്കാന്‍ ഞാനച്ഛനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് മനസിലായത്.

  അതിന് ആളെ ഏര്‍പ്പാടാക്കിയതിന് ശേഷം കുറച്ചു ബ്രോഷറുകള്‍ അച്ഛന്‍ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു എന്ന്. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കില്‍ അച്ഛനെത്ര സങ്കടമായി കാണും. എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. ഇതുപോലുളള സങ്കടങ്ങള്‍ ഒന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ രക്ഷപ്പെട്ട് കാണണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു അച്ഛനെന്നും. സൈജു കുറുപ്പ് പറഞ്ഞു.

  അഭിമുഖത്തില്‍ തന്നിലെ നടന് അച്ഛന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും നടന്‍ മനസുതുറന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിതമായൊരു റോഡപകടത്തില്‍ അച്ഛന്‍ മരണപ്പെട്ടത്. അച്ഛന്റെ മരണം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞ ഒന്നാണെന്ന് സൈജു കുറുപ്പ് പറയുന്നു. ആ സമയത്ത് വല്ലാത്തൊരു നിര്‍വികാരത ആയിരുന്നു. കൂടെ നിഴലായി നിന്ന് വേണ്ടതെല്ലാം ചെയ്യാന്‍ സഹായിച്ചത് അമ്മാവന്‍ സതീഷ് കുമാറാണ്.

  സ്വാഭാവികമായ മരണമല്ലാത്തത് കൊണ്ട് ഇടയ്ക്കിടെ പോലീസ് സ്‌റ്റേഷനില്‍ പോവണം. അവിടുത്തെ ഫോര്‍മാലിറ്റികള്‍ ഉണ്ട്. അതിനിടയില്‍ അച്ഛന് മുടങ്ങാതെ ബലിയിടണം. എല്ലാം കുടെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ആ സമയം നിഴലുപോലെ അമ്മാവന്‍ കൂടെ നിന്നു. അച്ഛന്റെ മരണത്തിന്റെ ഷോക്കില്‍ നിന്നും അമ്മയും ചേച്ചിയുമൊക്കെ പതിയ കരകയറി.

  തെളിയിക്കപ്പെട്ടതിനെകുറിച്ച് പലര്‍ക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല!

  പക്ഷേ ഞാനിപ്പോഴും പൂര്‍ണമായി കരയറിയെന്നു തോന്നുന്നില്ല. ഞാന്‍ കോമഡി ചെയ്യണമെന്ന് എറ്റവും ആഗ്രഹിച്ചത് അച്ഛനായിരുന്നു. സിനിമയിലെ എന്റെ കഷ്ടപ്പാടിന്റെ നാളുകളില്‍ അച്ഛന്‍ പറയുമായിരുന്നു. നിനക്ക് സുരാജിനെ പോലെയോ സലീംകുമാറിനെ പോലെയോ ഒകെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൂടെ എന്ന്. അന്ന് അത്തരം വേഷങ്ങള്‍ ചെയ്യാനുളള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. സൈജു കുറുപ്പ് പറഞ്ഞു

  ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്! നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം

  English summary
  saiju kurup reveals a social media comment about his father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X