twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കവും മമ്മൂട്ടിയും ഞെട്ടിക്കും, ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ചയെന്ന് സംവിധായകന്‍..

    |

    Recommended Video

    മമ്മൂക്കയുടെ വേറിട്ട വേഷപകർച്ചയെക്കുറിച്ച് സംവിധായകൻ | filmibeat Malayalam

    മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കൈയടിക്കിയിരിക്കുകയാണ്. റിലീസിനെത്തിയ ആദ്യദിവസം മുതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അടുത്തതായി റിലീസിനൊരുങ്ങുന്നത് ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ്. എന്നാല്‍ മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാമാങ്കം ആണ്.

    mamankam

    ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം ചരിത്രത്തെ ആസ്പദമാക്കിയാണ് വരുന്നത്. മമ്മൂട്ടി ഒന്നിലധികം വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയുടെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും സംവിധായകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മാമാങ്കം

    മാമാങ്കം

    പതിനാറാം നൂറ്റാണ്ടിലെ മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കഥാപാത്രങ്ങള്‍. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രഹ്മാണ്ഡ സിനിമയായി കണക്കാക്കുന്ന മാമാങ്കം അമ്പത് കോടി ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. നാല് ഷെഡ്യൂളായിട്ടാണ് മാമാങ്കം ചിത്രീകരിക്കുന്നത്. അധിക ദിവസം നീണ്ട് നില്‍ക്കാത്ത ആദ്യ ഷെഡ്യൂള്‍ മംഗലപുരത്ത് നിന്നുമായിരുന്നു പൂര്‍ത്തിക്കരിച്ചത്.

     താരസമ്പന്നമാണ്...

    താരസമ്പന്നമാണ്...

    മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. ഒപ്പം മറ്റ് അഞ്ച് നായികമാരും സിനിമയിലുണ്ട്. മൂന്ന് നടിമാര്‍ മലയാളത്തില്‍ നിന്നും രണ്ട് പേര്‍ ബോളിവുഡില്‍ നിന്നുമാണെന്നാണ് സൂചന. തമിഴ് നടന്‍ അരവിന്ദ് സ്വാമിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, ധ്രുവന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

    സംവിധായകന്‍ പറയുന്നത്...

    സംവിധായകന്‍ പറയുന്നത്...

    പ്രിയപ്പെട്ടവരെ, നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂര്‍ത്തിയായി. ആക്ഷന് മുന്‍തൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂള്‍. പ്രതികൂലമായിരുന്ന പരിതസ്ഥിതിയില്‍ തുടങ്ങേണ്ടി വന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയുകയും ചെയ്തു. ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂര്‍ത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും. അവിടെയാണ്, സൂഷ്മതകളില്‍ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടന്‍ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്.

     മമ്മൂക്കയോട് കടപ്പെട്ടിരിക്കുന്നു

    മമ്മൂക്കയോട് കടപ്പെട്ടിരിക്കുന്നു

    അദ്ദേഹത്തിന്റെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകര്‍ച്ചകള്‍ക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നില്‍ക്കുന്നതാവണം ഈ സിനിമ.

    വൈകാരിക തീവ്രത

    വൈകാരിക തീവ്രത

    കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം. വാര്‍പ്പ് മാതൃകകളില്‍ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്‌ക്രിപ്ടിനെ പൂര്‍ണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി. ഒപ്പം നില്‍ക്കുന്ന അനവധി പേരുടെ ശക്തിയിലും ഊര്‍ജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നില്‍ക്കുന്നതും. ഒരുപാട് നാളത്തെ യാത്രയും പ്രയത്‌നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...

    English summary
    Sajeev Pillai talks about Mammootty's Maamaankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X