For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിൻ്റെ പുറകിൽ ഷർട്ട് അഴിച്ച് കിടന്നത് ഞാനാണ്; നാട്ടിലത് പാട്ടായതോടെ ഞാനും പ്രശസ്തനായെന്ന് സലാം ബാപ്പു

  |

  റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാ സിനിമയിലേക്ക് ചുവടുവെച്ച സലാം ബാപ്പു മംഗ്ലീഷ് എന്ന സിനിമ കൂടി സംവിധാനം ചെയ്തിരുന്നു. ആദ്യ സിനിമയുടെ സംവിധാനത്തിലേക്ക് എത്തുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായി നിരവധി സിനിമകളുടെ പിന്നണിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. അങ്ങനെ സലാം ബാപ്പുവിന്റെ തുടക്ക കാലത്ത് പ്രവര്‍ത്തിച്ച സിനിമകളിലാണ് മീശമാധവന്‍.

  ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മീശമാധവനിലൂടെയാണ് സലാം ബാപ്പു ആദ്യമായതി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം കപ്പോള എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. എങ്കിലും ഒരു കാലത്ത് മീശമാധവന്റെ പേരില്‍ താന്‍ അറിയപ്പെട്ടിരുന്നതിനെ കുറിച്ച് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് സലാമിപ്പോള്‍. വിശദമായി വായിക്കാം...

  മീശമാധന്‍ സിനിമയിലെ ഒരു രംഗം വൈകുന്നേരമാണ് ചിത്രീകരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അന്ന് ഞങ്ങള്‍ എന്തിനും റെഡി എന്ന് പറഞ്ഞ് സന്നദ്ധരായി നില്‍ക്കുകയാണല്ലോ. അപ്പോള്‍ ലാല്‍ ജോസ് സാര്‍ പറഞ്ഞു, ഒരു മുണ്ട് എടുത്ത് ഉടുത്തിട്ട് ഷര്‍ട്ട് അഴിച്ചിട്ടജ് വരൂ എന്ന്. എന്തിനാ ചെയ്യുന്നത് എന്നൊന്നും അറിയില്ല. സിനിമയിലെ ഏറ്റവും രസകരമായൊരു രംഗമാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. അമ്പലത്തില്‍ കഥിന പൊട്ടിക്കുന്ന സമയത്ത് പട്ടാളം പുരുഷു എല്ലാവരോടും നിലത്ത് കിടക്കാന്‍ പറയുന്ന സീനാണ്.

  ആ സീനിലാണ് മുഖം കാണിക്കുന്നത്. ഞാനും അനൂപ് ഖാദറും ഉണ്ട്. ഞങ്ങളുടെ ആദ്യ സിനിമയാണ്. ഞങ്ങള്‍ രണ്ട് പേരുമാണ് ദിലീപേട്ടന്റെ പുറകില്‍ ഷര്‍ട്ട് അഴിച്ച് കിടക്കുന്നത്. ക്യാമറമാന്‍ കുമാര്‍ സാര്‍ ആയിരുന്നു. പുള്ളി അത് ഫോക്കസ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. പിന്നീട് ഞാന്‍ നാട്ടില്‍ വന്നതിന് ശേഷം എല്ലാവരും ഞാന്‍ സിനിമയിലാണ് ജോലി ചെയ്യുന്നതെന്ന് അറിയുന്നത് മീശമാധവനില്‍ അഭിനയിച്ചത് കൊണ്ടാണ്. അഭിനയത്തിന്റെ റോള്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഞാന് അറിഞ്ഞത് അപ്പോഴാണെന്ന് സലാം ബാപ്പു പറയുന്നു.

  വിവാഹം 2017 ലായിരുന്നു, ഇപ്പോൾ വേർപിരിഞ്ഞാണ് താമസം; കുടുംബ ജീവിതത്തെ കുറിച്ച് വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ

  ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെങ്കിലും മീശമാധവനില്‍ അഭിനയിച്ച ആള്‍ എന്ന ഐഡന്റിറ്റിയലിാണ് പലരും തിരിച്ചറിഞ്ഞിരുന്നത്. അതൊന്ന് മാറ്റി എടുക്കണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. കാരണം ഞാന്‍ അതല്ലല്ലോ. പിന്നെ എന്നെ സങ്കടപ്പെടുത്തിയ മറ്റൊരു കാര്യം കൂടിയുണ്ട്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ വെച്ച് ഞാനൊരു സിനിമ ചെയ്തു. ഇവരെ കൂടാതെ സുരജ്, സൈജു, ഇര്‍ഷാദ്, കൈലാഷ് തുടങ്ങി ഒരുപാട് താരങ്ങള്‍ അഭിനയിച്ച സിനിമയാണ്. മള്‍ട്ടിസ്റ്റാറിന്റെ ഒരു അള്‍ട്ടിമേറ്റാണ്.

  സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ചെയ്തു; തിലകനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ വിനയൻ

  Recommended Video

  ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

  ഇന്നാണെങ്കില്‍ ഒരു പത്ത് സിനിമ ചെയ്യേണ്ട ഹീറോസ് ആ സിനിമയിലുണ്ട്. അന്ന് നാലര കോടി രൂപയ്ക്കാണ് ആ സിനിമ ചെയ്തത്. ഇപ്പോഴാണ് ചെയ്യുന്നതെങ്കില്‍ അതൊരു വലിയ സംഖ്യയാവുമായിരുന്നു. അങ്ങനെ ഈ സിനിമയൊക്കെ ചെയ്തതിന് ശേഷം ചാവക്കാടുള്ള എന്റെ മൂത്തുമ്മയുടെ വീട്ടില്‍ ഞാന്‍ പോയി. സ്വഭാവികമായും ഞാനൊരു അഭിമാനത്തോട് കൂടിയാണ് പോകുന്നത്. വലിയൊരു സംവിധായകനായി സിനിമയ്‌ക്കൊക്കെ ചെയ്തല്ലോ. അങ്ങനെ എന്റെ മൂത്തുമ്മയുടെ മോന്‍ എന്നെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. 'ഇദ്ദേഹത്തെ അറിയില്ലേ, എന്ന് പറഞ്ഞ് എന്നെ ചൂണ്ടിയപ്പോഴെക്കും ഞാന്‍ കുറച്ച് വെയിറ്റ് ഒക്കെ ഇട്ട് നിന്നു. പക്ഷേ പുള്ളി പറഞ്ഞത് മീശമാധവനില്‍ അമ്പലത്തില്‍ തൊഴുതിട്ട് എഴുന്നേല്‍ക്കുന്ന സീനില്‍ അഭിനയിച്ച ആളാണെന്നാണ്. ഞാനങ്ങ് ഞെട്ടി. ഇങ്ങനെയാണോ പരിചയപ്പെടുത്തി കൊടുക്കുന്നതെന്ന് പുള്ളിയോട് ചോദിച്ചതായും ചിരിച്ച് കൊണ്ട് സലാം ബാപ്പു പറയുന്നു.

  English summary
  Salam Bappu Opens Up He Became Famous After Acting In Dileep's Meesa Madhavan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X