For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൻ പ്രണയിക്കുന്ന പെൺകുട്ടിയുമായി സംസാരിക്കും; എന്നും ഭാര്യയുടെ കാമുകനാവാൻ പറ്റില്ലെന്ന് സലിം കുമാർ

  |

  മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി വളര്‍ന്നു. ഹാസ്യ നടനില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്ക് മാറിയതോടെ അസാധ്യ കലാകാരനെന്ന് ലോകം വിശേഷിപ്പിച്ചു. കൗണ്ടര്‍ ഡയലോഗുകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

  അവധി ആഘോഷിച്ച് റിയ സെൻ, ബീച്ചിൽ നിന്നടക്കമുള്ള നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

  കൗണ്ടറടിക്കാനും ചിരിപ്പിക്കാനുമൊക്കെയുള്ള കഴിവ് തനിക്ക് കിട്ടിയത് എവിടെ നിന്നാണെന്ന് പറയുകയാണ് താരമിപ്പോള്‍. അതിനൊപ്പം ഭാര്യ സുനിത വീടിന്റെ തുടിപ്പാണെന്നും അവള്‍ക്ക് പനി വരുമ്പോള്‍ കുടുംബം താളം തെറ്റുമെന്നുമൊക്കെ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.

  ഞാനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് വച്ച് എന്നും കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലല്ലോ. ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്. അവര്‍ ഭാര്യയും അമ്മയുമാണ്. അത് തന്നെയാണ് വിജയം. ജീവിതത്തില്‍ ജീവിതം തന്നെയാണ് ഗുരു. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങി തരുന്നത്.

  ആരെങ്കിലും ഇവിടെ വീട്ടില്‍ വന്ന് ഭര്‍ത്താവ് എന്ത്യേ എന്ന് ചോദിച്ചാല്‍ വര്‍ഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം ഷൂട്ടിങ്ങിന് പോയി എന്നാണ്. മക്കളെവിടെ എന്ന് ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും. ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്. അതുകൊണ്ട് അമ്മയെ കൊണ്ട് ഓഫീസില്‍ പോയി എന്ന് പറയിപ്പിക്കാന്‍ ശ്രമിക്കണം എന്ന് മക്കളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം. മക്കള്‍ക്ക് ചെയ്ത് കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലെ തന്നെ ചിലതൊക്കെ ചെയ്ത് കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മൂത്തവന്‍ എന്റെ കുട്ടിക്കാലം അഭിനയിക്കാനായി 'ലവ് ഇന്‍ സിംഗപൂര്‍' എന്ന സിനിമയില്‍ വന്നിരുന്നു എന്നല്ലാതെ വേറൊന്നും നടന്നിട്ടില്ല.

  മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. എല്ലാത്തിനും ലിമിറ്റേഷന്‍സ് ഉണ്ട്. ബൈക്ക് വാങ്ങണമെന്ന് മകന്‍ നിര്‍ബന്ധിച്ചിട്ടും ഞാനത് സമ്മതിച്ചില്ല. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് എന്റെ അമ്മയില്‍ നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. അമ്മ തീരെ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്. ചകിരി ചീയാന്‍ ഇടുന്ന മടല്‍ക്കുഴികളുള്ള ഏഴിക്കരയാണ് അമ്മയുടെ നാട്. കുഞ്ഞുപ്രായത്തില്‍ അമ്മ അത്തരമൊരു മടല്‍ക്കുഴിയില്‍ വീണ് കഴുത്തിന് സാരമായി പരുക്കു പറ്റി. ദീര്‍ഘകാലം കിടപ്പായിരുന്നു. അതുകൊണ്ട് സ്‌കൂളില്‍ പോയിട്ടില്ല. അച്ഛന്‍ കുറച്ച് കാലം സ്‌കൂളില്‍ പോയിട്ടുണ്ട്. പക്ഷേ, തമാശയൊന്നും പറയുന്ന ആളല്ല. വീട്ടില്‍ കഷ്ടപാടായിരുന്നെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് നല്ല ആഗ്രഹമായിരുന്നു. അപാര ഹ്യൂമര്‍സെന്‍സുള്ള അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ ന്തെും പറയൂ. കൗണ്ടറടിക്കാനുള്ള കഴിവ് എന്റെ ഇളയമകനും കിട്ടിയിട്ടുണ്ട്.

  English summary
  Salim Kumar Opens Up About His Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X