For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളന്മാരോട് ഒരു കടപ്പാടുണ്ട്, അന്ന് എന്നെ നിലനിർത്തിയത് അവർ, നന്ദി പറഞ്ഞ് സലിംകുമാർ

  |

  മായാവിയിലെ സ്രാങ്കും കല്യാണ രാമനിലെ പ്യാരിലാലും മണവാളനും വക്കീൽ മുകുന്ദനുമൊക്കെയാണ് ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലെ താരങ്ങൾ . ലോകം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ പ്യാരിയും മണവാളനുമൊക്കെ പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്നുണ്ട്. കോമഡി എന്നതിലുപരി നിലവിലെ അവസ്ഥകളേടുള്ള അഭിപ്രായ പ്രകടനമെന്ന നിലയിവും ട്രോളുകൾ ഉപയോഗിക്കുന്നു. ട്രോളന്മാരുടെ ദൈവം എന്ന് അറിയപ്പെടുന്ന സലിം കുമാർ തന്നെയാണ് കൊവിഡ് കാലത്തെ സോഷ്യൽ മീഡിയയിലെ യഥാർഥ താരം. ഏത് ഭാവവും ആകട്ടെ അതെല്ലാം ഈ മുഖത്ത് കിട്ടും.

  ട്രോളുകൾ ജനങ്ങളെ മാത്രമല്ല തന്നെയും ചിരിപ്പിക്കാറുണ്ടെന്നാണ് സലിം കുമാർ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്റെ കഥാപാത്രങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകൾ പരിചയക്കാരിൽനിന്നെല്ലാം സ്ഥിരമായി അയച്ചു കിട്ടാറുണ്ട്.ചിലതെല്ലാം കണ്ട് ചിരിയടക്കാൻ പെടാപ്പാടുപെടും.ഈയിടെ സ്ത്രീകളുടെ വേഷത്തിലും ഭാവത്തിലുമെല്ലാം ട്രോളൻമാർ എന്നെ പ്രതിഷ്ഠിച്ചു. ർത്തിയപ്പോൾ സാരിയുടുത്തുള്ള എന്റെ രൂപമാണ് അവിടെ വൈറലായത്. ട്രോളുകൾക്കു പിറകിൽ ആര്, ആരുടെ ബുദ്ധി എന്നൊന്നും അന്വേഷിച്ചുപോകാറില്ലെങ്കിലും ആദ്യകാഴ്ചയിൽ തന്നെ പലതും ചിരിച്ച് പോകാറുണ്ടെന്നും സലിംകുമാർ പറയുന്നു.

  ഏതു വിഷമ ഘട്ടത്തിലും ചെറിയൊരു ആശ്വാസം നൽകാൻ ട്രോളുകൾക്ക് കഴിയും. ബ്രേക്ക് ദി ചെയിൻ പോലെ ബ്രേക്ക് ദി ടെൻഷനുമാകാം. ഭീതിജനകമായ വാർത്തകൾ മാത്രം കേട്ടിരിക്കുന്നവരുടെ മനസ്സ് തണുപ്പിക്കാൻ പല നല്ല ട്രോളുകൾക്കും കഴിയും . എന്നാൽ അതിജീവിക്കാൻ ഇന്ന് ഒറ്റക്കെട്ടായി പെടാപ്പാടുപെടുമ്പോൾ , അതിനെ അതിജീവിക്കാനായി ഇറങ്ങി തിരിക്കുന്നവരെ കളിയാക്കുന്ന, സർക്കാർ ഉത്തരവുകളേയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളേയും പരിഹസിക്കുന്ന ട്രോളുകൾ പാടില്ല . പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് മുന്നോടിയായി, കൊറോണക്കാലത്തെ ട്രോളുകളിൽനിന്ന് തന്നെ ഒഴിവാക്കണമെന്നൊരു അഭ്യർഥനയുമായി താരം രംഗത്തെത്തിയിരുന്നു.


  കേവലം ചിരി സൃഷ്ടിക്കുന്നതിന് അപ്പുറം പൊതുജനങ്ങലളിൽ അവബോധം സൃഷ്ടിക്കുന്ന ധാരാളം ട്രോളുകളും ഇന്ന് പുറത്ത് വരുന്നുണ്ട്.അവയെല്ലാം സ്വാഗതംചെയ്യാം. എന്നാൽ, സമൂഹത്തിന്റെ നിലനിൽപ്പുപോലും അവതാളത്തിലാക്കുന്ന, തെറ്റായ സന്ദേശം പരത്തുന്ന ട്രോളുകളെ ഉപേക്ഷിക്കണം എന്നാണ് അഭ്യർഥിച്ചത്.

  ട്രോളുകൾ നിരന്തരമായി വന്നു തുടങ്ങിയപ്പോൾ, എന്ത് കൊണ്ട് എന്റെ മുഖം കൂടുതലായി വരുന്നെന്ന് അറിയാൻ താൻ തന്നെ മുന്നിട്ട് ഇറങ്ങിയിരുന്നു.‘‘ഡയലോഗുകളോട് കൃത്യമായി ചേർന്നുനിൽക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്.ട്രോളുകളുടെ മർമമാണ് മുഖഭാവം. എന്റെ കഥാപാത്രങ്ങളിൽ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ, ആരോഗ്യപ്രവർത്തകൻ, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനിൽക്കുന്ന അവസ്ഥ, സന്തോഷം, സങ്കടം, പ്രണയം, പരിഹാസം, പുച്ഛം... ഇത്രത്തോളം വ്യത്യസഭാവങ്ങളിലൂടെ ഞാൻ കടന്നു പോയെന്ന് എനിക്ക് കാണിച്ച് തന്നത് ട്രോളന്മാരാണ്.

  ട്രോളന്മാരോട് നന്ദി മാത്രമേയുള്ളൂ. തമാശ സൃഷ്ടിക്കാനായി അവർ എന്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് ആ കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവല്ലേ.അതിലെനിക്ക് അഭിമാനമേയുള്ളൂ.പുതിയകാലത്തിന്റെ ഹാസ്യമാണ് ട്രോൾ, അതിന് സമൂഹത്തിൽ വലിയ മാർക്കറ്റുണ്ട്. കൂടുതൽപേർ ഇതിലേയ്ക്ക് ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്.


  ചില പ്രശ്നങ്ങൾ കൊണ്ട് എനിയ്ക്ക് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു.സിനിമയിൽനിന്ന് മാറിനിന്നാൽ, വലിയവനോ ചെറിയവനോ എന്നില്ലാതെ, അയാൾക്ക് ഉടൻ പകരക്കാർ എത്തിയിരിക്കും. എന്നാൽ, മാറിനിന്ന ആ കാലത്തും എന്റെ കഥാപാത്രങ്ങൾ പുതിയ ഡയലോഗുകളുമായി ട്രോളുകളിലൂടെ സോഷ്യൽ മീഡിയകളിൽ തരംഗമായിനിന്നു. എന്റെ മുഖം മറന്നുപോകാതെ മലയാളികൾക്കിടയിൽ നിലനിർത്തിയതിൽ ഈ ട്രോളുകൾക്ക് വലിയ പങ്കുണ്ട്. ഇതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു..

  Read more about: salimkumar
  English summary
  Salim Kumar says Thanks To trol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X