For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും അമ്മയും അത് വിശ്വസിച്ചു, നടിയെ പറ്റിച്ചതിനെ കുറിച്ച് സലിം കുമാര്‍

  |

  കുടുംബപ്രേക്ഷകരും യുത്തും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് കാവ്യ മാധവൻ. വിവാഹത്തിന് ശേഷം നടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി. അഭിനയത്തിന് ഇടവേള കൊടുത്തുവെങ്കിലും ഇന്നും കാവ്യയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പ്രേക്ഷകർ മടങ്ങി എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു താരം കൂടിയാണ്. സഹപ്രവർത്തകരോട് വളരെ അടുത്ത ബന്ധമാണ് കാവ്യയ്ക്കുള്ളത്. നടിയെ കുറിച്ച് പല രസകരമാ കഥകളും ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യയെ കുറിച്ച് നടൻ സലിംകുമാർ പറഞ്ഞ ഒരു രസകരമായ കഥയാണ്. സ്റ്റാർമാജിക്കിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറയുന്നത്. നവ്യയും ആ എപ്പിസോഡിൽ എത്തിയിരുന്നു. കാവ്യയുടെ ശബ്ദം നവ്യ അനുകരിക്കുകയും ചെയ്തിരുന്നു.

  kavya madhvan

  കാവ്യയെ നവ്യ അനുകരിച്ചപ്പോഴായിരുന്നു നടിയെ കുറിച്ചുള്ള ആ കഥ സലിം കുമാർ വെളിപ്പെടുത്തിയത്. സലിം കുമാർ തന്നെയായിരുന്നു കാവ്യയുടെ ശബ്ദം അനുകരിക്കുന്നതിന കുറിച്ച് വെളിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് നവ്യ ശബ്ദം അനുകരിച്ചത്. കാവ്യ ഇത് കാണുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് നവ്യ ശബ്ദം അനുകരിച്ചത്. അതിൽ നടി വിജയിക്കുകയും ചെയ്തു. നല്ല രീതിയിൽ കാവ്യയുടെ ശബ്ദം ചെയ്തു എന്നാണ് സ്റ്റാർ മാജിക് താരങ്ങൾ പറഞ്ഞത്.

  ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

  ഇതിന് ശേഷമാണ് കാവ്യയേയും അമ്മയേയും പറ്റിച്ചതിനെ കുറിച്ച് സലിം കുമാർ പറയുന്നത്. താൻ ബ്രാഹ്മണനാണെന്നാണ് കാവ്യയും അമ്മയും കരുതിയതെന്നാണ് സലിംകുമാർ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ''. താന്‍ ബ്രാഹ്‌മണാനെന്നായിരുന്നു കാവ്യ മുന്‍പ് കരുതിയത്. കാവ്യയുടെ അമ്മയും അത് വിശ്വസിച്ചിരുന്നു. ദിലീപ് അതിന്റെ യാഥാര്‍ത്ഥ്യം പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അടുപ്പിച്ചില്ലെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞു. കാവ്യ സലീമേട്ടന്‍ നമ്പൂതിരിയാണെന്ന് മറ്റുള്ളവരോട് പറയുന്ന കാവ്യയുടെ ശബ്ദമായിരുന്നു നവ്യ അനുകരിച്ചത്.

  ദിലീപിന്റെ ഭാഗ്യനായികമാരായിരുന്നു കാവ്യയും നവ്യയും. ഒരേ സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നവരാണ് കാവ്യ മാധവനും നവ്യയും. ബാലതാരമായിട്ടാണ് കാവ്യ സിനിമയിൽ എത്തിയത്. പൂക്കാലം വരവായി ആയിരുന്നു കാവ്യയുടെ ആദ്യത്തെ ചിത്രം. ഈ സിനിമയ്ക്ക് ശേഷം മികച്ച ചിത്രങ്ങൾ കാവ്യയെ തേടി എത്തുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ നായികയായിട്ടായിരുന്നു തുടക്കം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ നടിക്ക് കഴിഞ്ഞിരുന്നു. പിന്നീട് കാവ്യ മാധവൻ- ദിലീപ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകൾ പിറന്നിരുന്നു. കാവ്യയുടെ അവസാന ചിത്രവും ദിലീപിനോടൊപ്പമായിരുന്നു .

  പിതാവ് മമ്മൂട്ടിയ്ക്ക് പിന്നാലെ സ്വർണ്ണ നേട്ടം സ്വന്തമാക്കി ദുല്‍ഖറും, യു.എ.ഇ ഗോള്‍ഡന്‍ വിസ നടനും

  2001 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിൽ എത്തിയത്. ഈ ചിത്രവും വൻ വിജയമായിരുന്നു. പിന്നീട് മഴത്തുള്ളിക്കിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ,ഗ്രാമഫോൺ കല്യാണരാമൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിൽ നവ്യ ദിലീപിനോടൊപ്പം അഭിനയിച്ചിരുന്നു. ദിലീപിനോടൊപ്പം ഇപ്പോഴും അടുത്ത സൗഹൃദമാണ് നവ്യയ്ക്കുള്ളത്. ഇഷ്ടം സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് നടി മിക്ക അഭിമുഖങ്ങളിലും വെളിപ്പെടുത്താറുണ്ട്. നവ്യയുമായും അടുത്ത ബന്ധമാണ് നടനുള്ളത്.

  Dileep's family pic goes viral on social media

  വിവാഹശേഷം നവ്യയും സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി എത്തുകയായിരുന്നു. ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം. ദൃശ്യം 2 ലെ കന്നഡ പതിപ്പിലും നവ്യ അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തിലും നടിയായിരുന്നു അഭിനയിച്ചത്.

  English summary
  Salim Kumar Shares Gunny Incident With Kavya Madhvan ,went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X