For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ പ്രസവത്തിന് ശേഷം കുഞ്ഞിനെ എടുക്കാന്‍ പോലും തോന്നിയില്ല; ഗര്‍ഭകാല ചിന്ത മാറിയതിനെ കുറിച്ച് നടി സമീറ റെഡ്ഡി

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ നടിയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുന്ന സമീറ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ പ്രസവത്തിന് ശേഷം തനിക്കുണ്ടായ വിഷാദരോഗത്തെ കുറിച്ചും അതില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും പലതവണ നടി തുറന്ന് പറഞ്ഞിരുന്നു.

  ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

  വീണ്ടുമൊരു മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയായപ്പോഴുള്ള തന്റെ അനുഭവം വീണ്ടും പങ്കുവെക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജിലെഴുതിയ നീണ്ടൊരു കുറിപ്പിലാണ് പ്രസവശേഷമുണ്ടായ മാറ്റത്തെ കുറിച്ചും അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത് എങ്ങനെയാണെന്നും സമീറ പറഞ്ഞ് വെക്കുന്നത്.

  ഞാന്‍ മകന്‍ ഹന്‍സിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കരുതിയത് ഷട്ടര്‍ബഗ്ഗുകളെ പോലെ പോസ് ചെയ്യുന്ന മൂന്ന് അമ്മമാരില്‍ ഒരാള്‍ ഞാനും ആയിരിക്കുമെന്നാണ്. മാതൃത്വത്തെ കുറിച്ചുള്ള എന്റെ കാഴ്ചപാട് ഞാന്‍ വന്ന ഗ്ലാമര്‍ ലോകത്ത് നിന്നുള്ളതായിരുന്നു. പക്ഷേ 9 മാസം കഴിഞ്ഞപ്പോള്‍ എന്റെ ഭാരം 105 കിലോയിലേക്ക് ഉയര്‍ന്നു. എന്റെ മകനെ കൈയ്യില്‍ കിട്ടിയ നിമിഷം, യഥാര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷിക്കേണ്ട ദിവസമായിരുന്നു. എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല പതിയെ പോസ്റ്റപാര്‍ട്ടം ഡിപ്രഷന്‍ എന്നെ പിടികൂടി.

  കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയും അവന് ഭക്ഷണം കൊടുത്തും എന്റെ ഭര്‍ത്താവായ അക്ഷയ് ആ സമയത്തും എന്റെ കൂടെ നിന്നു. പ്രസവം കഴിഞ്ഞ് ഒരു മാസം കൊണ്ട് മറ്റ് നടിമാര്‍ തിരികെ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത് എങ്ങനെയാണെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്. കുഞ്ഞ് വളരെ ആരോഗ്യവാനാണ്, ഭര്‍ത്താവ് എല്ലാത്തിനും കൂടെ നില്‍ക്കുന്നുണ്ട്. പിന്നെ നീ ഇങ്ങനെ വിഷമിക്കുന്നത് എന്തിനാണെന്ന് എന്റെ അമ്മായിയമ്മ ചോദിച്ചത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.

  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ഞാന്‍ പൊട്ടികരഞ്ഞ് പോയി. എന്റെ മകന് വേണ്ടി സന്തോഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമായിരുന്നു മനസ് മുഴുവന്‍. ഈ അവസ്ഥ ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ന്നു. ആ സമയത്ത് താന്‍ പൂര്‍ണ്ണമായി തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. ആ സമയമായപ്പോഴേക്കും സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഞാന്‍ വിട്ടു നില്‍ക്കുകയായിരുന്നു. ശരീരഭാരം പഴയതു പോലെ 105 കിലോയില്‍ തന്നെ തുടരുന്നുണ്ട്. അതോടൊപ്പം അമിതമായി മുടികൊഴിച്ചിലും തന്നെ അലട്ടി തുടങ്ങി. അപ്പോഴാണ് താന്‍ നേരിടുന്നത് വലിയൊരു പ്രശ്‌നമാണെന്ന് മനസിലാക്കിയത്. ഇതില്‍ നിന്നുള്ള പരിഹാരം കാണാനായി ഹോമിയോപതിയെ കാണിച്ചു.

  ഏറ്റവുമൊടുവില്‍ കൃത്യമായ ചികിത്സയിലൂടെ പുതിയൊരാളായി ഞാന്‍ മാറി. 2 വര്‍ഷത്തോളം എല്ലായിടത്ത് നിന്നും അപ്രതീക്ഷിതമായതിന് ശേഷം ഞാന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. അപ്പോഴും വീണ്ടും അമ്മയാകാന്‍ പോവുകയാണോ അതോ ഒരു സെക്‌സി സാം ആകുമോന്ന് ആളുകള്‍ എന്നോട് ചോദിക്കുമായിരുന്നു. പക്ഷേ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി നുണ പറയാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് എനിക്കുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ സംസാരിച്ച് തുടങ്ങി. ആദ്യം എന്റെ ലുക്കിനെ ചിലര്‍ കളിയാക്കി എങ്കിലും അതെന്നെ വേദനിപ്പിച്ചില്ല.

  2018 ല്‍ ഞാന്‍ രണ്ടാമതും മകള്‍ നൈറയെ ഗര്‍ഭിണിയായി. ഇത്തവണ എല്ലാ പ്രശ്നങ്ങളെയും ഞാന്‍ എന്റെതായ രീതിയില്‍ നേരിടുമെന്ന് തീരുമാനിച്ചിരുന്നു. എനിക്ക് 40 വയസ് ആയിരുന്നു. അതിന്റേതായ പേടി ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും മുന്‍പ് നഷ്ടപ്പെട്ടതെല്ലാം നേടി എടുക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തു. എന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്ന് സംസാരിച്ചു. മകളെ എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ വെച്ച് ബിക്കിനിയില്‍ ഷൂട്ട് നടത്തി. നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് സ്ത്രീകള്‍ പറഞ്ഞത് ഇതിലൂടെയാണ്.

  Sreekumaran Thampi about young stars

  എന്നെ ഫോളോ ചെയ്തിരുന്നത് 90 ശതമാനവും പുരുഷന്മാരായിരുന്നു. പിന്നീട് അതില്‍ 70 ശതമാനവും സ്ത്രീകളായി മാറി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടമാണ്. നിങ്ങളോട് സത്യസന്ധത പുലര്‍ത്തി ആഗ്രഹിക്കുന്ന എന്തും ചെയ്യാന്‍ ഞാനിപ്പോള്‍ എന്റെ മക്കളോടും പറയാറുണ്ട്. അതാണ് ഞാനും ചെയ്യുന്നത്. എന്റെ അടിവയറില്‍ ചെറിയൊരു അനക്കം വരുന്നത് പോലും എന്നെ അസ്വസ്ഥയാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് ഞാന്‍ 42 വയസുള്ള ചബ്ബിയായ സ്ത്രീയാണെന്നും സമീറ റെഡ്ഡി പറയുന്നു.

  English summary
  Sameera Reddy Revealed The Pregnancy Struggles And Weight Again At The Age Of 40
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X