For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ സാധാരണക്കാരനാക്കുന്നത് വലിയ വെല്ലുവിളി! സാരിയില്‍ സുന്ദരി ശോഭനയെന്നും സമീറ സനീഷ്!

  |

  മലയാളികള്‍ക്ക് പരിചിതമായ മുഖങ്ങളിലൊന്നാണ് സമീറ സനീഷിന്റേത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദുല്‍ഖറിനേയുമൊക്കെ സ്‌റ്റൈലിഷായി കാണുന്നതിന് പിന്നില്‍ ഈ കരങ്ങളാണ്. യുവതാരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സമീറയ്ക്ക് ലഭിച്ചിരുന്നു. നിറങ്ങളോടുള്ള ഇഷ്ടമാണ് സമീറയെ ഈ രംഗത്തേക്ക് നയിച്ചത്. കുട്ടിക്കാലത്ത് വരക്കാന്‍ ഇഷ്ടമായിരുന്നു. ആ കഴിവ് മനസ്സിലാക്കു ഉമ്മ പോത്സാഹിപ്പിക്കുകയായിരുന്നു.

  ഉമ്മച്ചിയാണ് ശക്തമായ പോത്സാഹനം തന്നത്. ഉമ്മച്ചിയില്ലായിരുന്നുവെങ്കില്‍ ഇന്നീ കാണുന്ന സമീറ സനീഷ് ഉണ്ടാവുമായിരുന്നില്ല. ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോഴായിരുന്നു ഡിസൈന്‍ ചെയ്ത തുടങ്ങിയത്. ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിന് മുന്‍പ് തന്നെ സ്റ്റിച്ചിംഗ് അറിയാമായിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സമീറ സനീഷ് വിശേഷങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെക്കുറിച്ചാണ് സമീറ വാചാലയായത്.

  തുടക്കം കുറിച്ചത്

  തുടക്കം കുറിച്ചത്

  പരസ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചായിരുന്നു തുടക്കം. മമ്മൂട്ടി-ആഷിഖ് അബു ചിത്രമായ ഡാഡികൂളിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത്. ആഷിക് വിളിച്ചപ്പോൾ വേണമോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം പരസ്യചിത്രരംഗത്ത് അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അത് പൂർണമായി ഒഴിവാക്കി സിനിമ പോലെ ഒരുപാട് ദിവസങ്ങൾ ജോലിയുള്ള ഒരു മേഖലയിലേക്ക് വരുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഇപ്പോൾ പതിനൊന്ന് വർഷം കഴിഞ്ഞു. 150 ഓളം ചിത്രങ്ങൾ ചെയ്തുവെന്നും സമീറ പറയുന്നു.

  അളവുകളുണ്ട്

  അളവുകളുണ്ട്

  ഒരേ സമയം ഒന്നിലധികം സിനിമകള്‍ക്കായി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷൂട്ടിംഗ് തുടങ്ങി ഇടയ്ക്ക് ബ്രേക്കെടുക്കാറുണ്ട് പല സിനിമകളും. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഷൂട്ട് തുടങ്ങുന്നത്. ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ സംവിധായകനുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഡിസൈൻ ചെയ്യുന്നത്. മലയാള സിനിമയിൽ ഇന്നുള്ള ഭൂരിഭാഗം താരങ്ങളുടെയും അളവുകൾ സമീറയുടെ കൈവശമുണ്ട്.

  മമ്മൂട്ടിക്കൊപ്പം

  മമ്മൂട്ടിക്കൊപ്പം

  മമ്മൂട്ടിയുടെ സിനിമയിലാണ് ആദ്യമായി വസ്ത്രാലങ്കാരം ചെയ്തത്. ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് അതിനെ കാണുന്നത്.മമ്മൂക്കയോടൊപ്പം എട്ട് സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡീ കൂളിന്റെ സമയത്ത് വല്ലാത്ത എക്സ്സൈറ്റ്മെന്റായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കൺ ആണല്ലോ മമ്മൂക്ക. ഏതു ഡ്രസിട്ടാലും ആ ശരീരത്തിൽ ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

  വെല്ലുവിളി തോന്നുന്നത്

  വെല്ലുവിളി തോന്നുന്നത്

  മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ. അതുകൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്ടായ മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം.

  ശോഭനയ്ക്കൊപ്പം

  ശോഭനയ്ക്കൊപ്പം

  ശോഭന മാമിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. തിര എന്ന ചിത്രത്തിലൂടെയാണ് അത് യാഥാർത്ഥ്യമായത്. സാരിയിൽ കാണാൻ ഏറ്റവും സുന്ദരിയായ നടിയാണ് ശോഭന മാം. സിനിമ തുടങ്ങുന്നതിന് മുൻപേ കോസ്റ്റ്യൂം ഇട്ടുനോക്കാനായി ചെന്നൈയിലെ ശോഭന മാമിന്റെ ഡാൻസ് സ്‌കൂളിൽ പോയിരുന്നു. അവിടത്തെ ഒരു കുഞ്ഞ് ടോയിലറ്റിൽ പോയി അപ്പോൾ തന്നെ ശോഭന മാം ഡ്രസ് മാറിയിട്ട് വന്നു.

   മഞ്ജു വാര്യര്‍ക്കൊപ്പം

  മഞ്ജു വാര്യര്‍ക്കൊപ്പം

  അതുപോലെ തന്നെ ഞാൻ ഒരുപാടു ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ഹൗ ഓൾഡ് ആർ യുവിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. മഞ്ജു ചേച്ചി അവതരിപ്പിച്ച നിരുപമ രാജീവിന്റെ സാരി ഇപ്പോഴും ട്രെൻഡാണ്. സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് പേർ തുണിക്കടകളിൽ നിരുപമ രാജീവിന്റെ സാരി അന്വേഷിച്ചു ചെല്ലുമായിരുന്നു. തട്ടത്തിൻ മറയത്ത് ഇറങ്ങിയ സമയത്ത് ഇഷ തൽവാർ ധരിച്ച ചുരിദാർ ട്രെൻഡായിരുന്നു. ചാർളിയിൽ ദുൽഖർ ഉപയോഗിച്ച കുർത്തയും ഹിറ്റായി.

  English summary
  Sameera Saneesh talking about Mammootty and Shobana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X