For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവരക്ഷ ചെയ്യാന്‍ അമ്മ അമേരിക്കയിലെത്തി, 2-ാമത്തെ പ്രസവശേഷം തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടിയെന്ന് സംവൃത സുനിൽ

  |

  വീണ്ടും അമ്മയായതിന്റെ സന്തോഷത്തിലാണ് നടി സംവൃത സുനില്‍. ഫെബ്രുവരിയിലാണ് സംവൃത-അഖില്‍ ദമ്പതിമാര്‍ക്ക് രണ്ടാമതും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. മകനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പിന്നാലെ മകന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവെച്ചിരുന്നു.

  ആദ്യ പ്രസവശേഷം തടി കുറയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. എന്നാല്‍ രണ്ടാമത്തതേത് അങ്ങനെ ആയിരുന്നില്ലെന്ന് പറയുകയാണ് സംവൃതയിപ്പോള്‍. അമ്മ നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്ന് പ്രസവരക്ഷ നടത്തിയിട്ടും തടി വെക്കാത്തതിന് കാരണത്തെ കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

  പ്രസവ ശേഷം മരുന്ന് കഴിക്കാനൊന്നും എന്നോട് പറയണ്ടാന്ന് എന്റെ രണ്ടാമത്തെ പ്രസവത്തിന് മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു. ലേഹ്യങ്ങളും രസായനങ്ങളുമൊക്കെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂടും. പിന്നെ അത് കുറയ്ക്കാന്‍ ബുദ്ധിമുട്ടണം. കഴിഞ്ഞ തലമുറയിലുള്ളവര്‍ നന്നായി അധ്വാനിച്ചിരുന്നു. ഇപ്പോള്‍ അതുമില്ല. എണ്ണ തേച്ചുള്ള വേതു കുളി മുടക്കിയില്ല. ഗര്‍ഭകാലം മുതലേ പച്ചക്കറികളും പ്രോട്ടീനും കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ശീലമാക്കിയിരുന്നു. ആദ്യ മൂന്ന് മാസം ഛര്‍ദ്ദിയും ക്ഷീണവും കാരണം ഭക്ഷണത്തോട് വലിയ കൊതി ഉണ്ടായിരുന്നില്ല. പിന്നെ മധുരം ഒഴിവാക്കി.

  വളരെ ഹെല്‍തി ആയിട്ടാണ് കഴിച്ചിരുന്നത്. പ്രസവശേഷം പഴയ ശരീരഭാരത്തിലേക്ക് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ഡെലിവറിയ്ക്ക് ശേഷം വണ്ണം കുറഞ്ഞു. രണ്ടാമത്തേതിന് ശേഷം വണ്ണം കുറയ്ക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ഞാനും അഖിയും നല്ല ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്. വണ്ണം വയ്ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് പ്രസവശേഷം വ്യായാമം ചെയ്യാന്‍ പറ്റുമെന്നായപ്പോള്‍ ത്‌നെ നടപ്പ് തുടങ്ങി. വീട്ടില്‍ ചെറിയൊരു ജിമ്മുണ്ട്. അവിടെ ചെറുതായി വര്‍ക്കൗട്ട് ചെയ്യും. അതാണ് ഫിറ്റ്‌നെസ് സീക്രട്ട്.

  മലയാളികള്‍ക്ക് എന്നോട് പ്രത്യേക സ്‌നേഹമാണോ എന്നൊന്നും അറിയില്ല. പക്ഷെ നാട്ടില്‍ മാത്രമല്ല. ഇവിടെയാണെങ്കിലും എന്നെ കണ്ടാല്‍ മലയാളികള്‍ ഓടി വരും. എനിക്കൊപ്പം ഫോട്ടോ എടുക്കും. ഇപ്പോള്‍ അവരുടെ ഇഷ്ടമറിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ മതി അപ്പോള്‍ തന്നെ ലൈക്കുകളും കമന്റ്‌സും കുമിഞ്ഞു കൂടും. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള എന്റെ രണ്ടാം വരവിനു ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാവുന്നത്. എന്നെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്.

  യുഎസില്‍ എന്‍ജീനിയറായ അഖില്‍ ജയരാജും സംവൃതയും തമ്മില്‍ 2012 ലായിരുന്നു വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സംവൃത അമേരിക്കയിലേക്ക് പോവുകയായിരുന്നു. 2015 ഫെബ്രുവരി 21 ന് മൂത്ത മകന്‍ അഗസ്ത്യ ജനിക്കുന്നത്. കൃത്യം അഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഫെബ്രുവരി 20 നായിരുന്നു ഇളയകമന്‍ രുദ്ര ജനിക്കുന്നത്.

  List of Highest Paid Bollywood Actress 2020

  ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

  English summary
  Samvrutha Sunil About Her Second Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X