For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഫോട്ടോ ഷെയര് ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്ക്‌സും കമന്‌റും കുമിഞ്ഞുകൂടും, ആരാധകരെ കുറിച്ച് സംവൃതാ സുനില്‍

  |

  മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി സംവൃതാ സുനില്‍. രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നായികയായി സംവൃത അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു താരം. നായികയായും സഹനടിയായുമെല്ലാം ആണ് സംവൃത സുനില്‍ മലയാളത്തില്‍ തിളങ്ങിയത്. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്.

  നായികാ നായകന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിട്ടായിരുന്നു നടിയുടെ തിരിച്ചുവരവ്. പിന്നാലെ ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സിനിമയിലും മടങ്ങിയെത്തി സംവൃത. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗീത എന്ന വീട്ടമ്മയുടെ റോളിലാണ് സംവൃത അഭിനയിച്ചത്.

  സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയിലെല്ലാം ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സംവൃത സുനില്‍ ഇടയ്ക്കിടെ എത്താറുണ്ട്. വിവാഹ ശേഷം യുഎസിലാണ് നടി സ്ഥിര താമസമാക്കിയത്. 2012ലായിരുന്നു അഖില്‍ ജയരാജനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നിങ്ങനെയാണ് മക്കളുടെ പേര്.

  അടുത്തിടെയാണ് നടി മോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സംവൃത അഭിനയിക്കുന്നത്. അടുത്തിടെ സംവിധായകന്‍ തന്നെയായിരുന്നു ഒരഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

  അതേസമയം സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തോടെയാണ് ജനങ്ങള്‍ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നത് മനസിലാകുന്നതെന്ന് സംവൃത പറഞ്ഞിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്‌സും കമന്‌റും കുമിഞ്ഞു കൂടുമെന്നും തന്നോട് കാണിക്കുന്ന ഈ സ്‌നേഹത്തില്‍ ഒരുപാട് നന്ദിയുണ്ടെന്നും അഭിമുഖത്തില്‍ സംവൃത പറയുന്നു.

  മലയാളികള്‍ക്ക് എന്നോട് പ്രത്യേക സ്‌നേഹമാണോ എന്നറിയില്ല, പക്ഷെ നാട്ടില്‍ മാത്രമല്ല, ഇവിടെപ്പോലും എന്നെ കണ്ടാല്‍ മലയാളികള്‍ ഓടിവരും. ഫോട്ടോ എടുക്കും. അവര്‍ക്ക് ഇഷ്ടമറിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ മതി അപ്പോള്‍ തന്നെ ലൈക്‌സും കമന്‌റും കുമിഞ്ഞുകൂടും.

  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam

  മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയുളള രണ്ടാം വരവിന് ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത്. എന്നെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നുളളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് എറ്റവും വലിയ ആരാധകന്‍. എന്റെ കയ്യില്‍ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റിലുകളും ജസ്റ്റിന്റെ കയ്യിലുണ്ട്. സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്ടീവായി നിര്‍ത്തുന്നത് ഈ ആരാധകരാണ്. അഭിമുഖത്തില്‍ സംവൃതാ സുനില്‍ പറഞ്ഞു.

  Read more about: samvrutha sunil
  English summary
  samvrutha sunil reveals about fans support and love through social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X