For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിക്കിനി ലുക്കില്‍ സംയുക്ത മേനോന്‍; നാണമില്ലേ, ഇതൊട്ടും ശരിയല്ലെന്ന് സദാചാരവാദികള്‍!

  |

  സോഷ്യല്‍ മീഡിയയ്ക്ക് ഇന്ന് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. കാഴ്ചപ്പാടുകളെ പോലും സോഷ്യല്‍ മീഡിയ കാര്യമായി സ്വാധീനിക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് പല ദോഷ വശങ്ങളുമുണ്ട്. പലപ്പോഴും അധിക്ഷേപങ്ങളുടേയും അതിക്രമങ്ങളുടേയുമെല്ലാം വേദിയായി മാറാറുണ്ട് സോഷ്യല്‍ മീഡിയ. താരങ്ങളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയ ഇന്ന് സുപ്രധാന ഘടകമാണ്.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  എന്നാല്‍ നടിമാരെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും എപ്പോഴും നല്ല അനുഭവങ്ങള്‍ മാത്രമായിരിക്കില്ല. മിക്കപ്പോഴും സദാചാര ആക്രമണങ്ങളും നടിമാര്‍ നേരിടേണ്ടി വരാറുണ്ട്. ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയെന്ന കാരണത്തിന് കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമെല്ലാമായിരിക്കും നടിമാര്‍ നേരിടുക. ആദ്യമൊക്കെ ഇത്തരം അധിക്ഷേപങ്ങളെ നേരിടുക പലര്‍ക്കും സാധ്യമായിരുന്നില്ല. എന്നാല്‍ പിന്നീട് താരങ്ങള്‍ മറുപടി നല്‍കാന്‍ തുടങ്ങി.

  ഇപ്പോഴിതാ നടി സംയുക്ത മേനോന്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തീവണ്ടി എന്ന സിനിമയിലൂടെയായിരുന്നു സംയുക്ത ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായാണ് സംയുക്ത എത്തിയത്. പിന്നീട് താരത്തിന്റെ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായിരുന്നു. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയും സംയുക്ത കൈയ്യടി നേടിയിട്ടുണ്ട്. സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

  തന്റെ ബിക്കിനി ചിത്രങ്ങളാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ഗുഡ് ടൈംസും ടാന്‍ ലൈന്‍സും നിങ്ങളോട് പറയും ജീവിതം പെര്‍ഫെക്ട് അല്ല പക്ഷെ ബിക്കിനിയ്ക്ക് അങ്ങനെയാകാന്‍ പറ്റുമെന്ന് എന്ന കുറിപ്പോടെയാണ് സംയുക്ത തന്റെ ബിക്കിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നാലെ കമന്റുമായി താരങ്ങളുമെത്തി. നിമിഷ സജയന്‍, റിമ കല്ലിങ്കല്‍, മഞ്ജിമ, സിത്താര, ദിവ്യ പ്രഭ, ശിവദ, പ്രാര്‍ത്ഥന തുടങ്ങി മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

  ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ആ പഴയ നാടന്‍ പെണ്‍കുട്ടിയാണോ ഇതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇത് ഗെയിം ചേഞ്ചര്‍ ആണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കൈയ്യടിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സദാചാര ആങ്ങളമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കുറവൊന്നുമില്ലെന്ന ചിലര്‍ വ്യക്തമാക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

  Samyuktha Menon Interview | സംയുക്ത മേനോൻ മനസ്സ് തുറക്കുന്നു | FilmiBeat Malayalam

  എന്തേ വൈകിയതെതന്ന് ആലോചിച്ച് ഇരിക്കുവാര്‍ന്നു, ചേച്ചി പോസ്റ്റ് ചെയ്യാതിരുന്നതായിരുന്നു നല്ലത്, ചേച്ചി ഇതൊട്ടും ശരിയല്ല ചേച്ചി, ഇതിന്റെ കുറവും കൂടെയെ ഉണ്ടായിരുന്നുള്ളൂ ഈ കൊറോണക്കാലത്ത്, എങ്ങനെ നടന്ന കുട്ടിയാ, അടിപൊളി പെണ്‍പിള്ളാരായാല്‍ ഇങ്ങനെ വേണം ഒരു നാണവും ഇല്ലാതെ, സിനിമയില്‍ വിളി കുറയുന്നതോടെ തുണിയുടെ അളവും കുറയും, എന്നെല്ലാമാണ് സാദാചാരവാദികളുടെ കമന്റുകള്‍. അതേസമയം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാന്‍ ആരാധകര്‍ തന്നെ മുന്നോട്ട് വരുന്നുമുണ്ട്.

  Also Read: ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസ് പറഞ്ഞത് ഇതാണോ, നന്ദി പറഞ്ഞ് താരം

  ആണും പെണ്ണും ആണ് സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എറിഡ, കടുവ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മലയളത്തിന് പുറമെ തമിഴിലും സംയുക്ത അഭിനയിച്ചിട്ടുണ്ട്. കന്നഡ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: സംയുക്ത മേനോന്‍ ഇന്‍സ്റ്റഗ്രാം പേജ്

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഒരു വ്യക്തി എന്ത് ധരിക്കണമെന്നത് ആ വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ കടന്നുകയറാന്‍ ശ്രമിക്കരുത്. സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം ഇത്തരം പ്രവണതകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.

  Read more about: samyuktha menon
  English summary
  Samyuktha Menon Shakes Social Media WIth Her Bikini Photos This Is How Fans Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X