Just In
- 40 min ago
ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
- 59 min ago
നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
- 1 hr ago
പരിഹസിച്ചവർക്ക് മറുപടിയുമായി അനൂപ്, കണ്ണു നനയാതെ കണ്ടു തീർക്കാൻ ആവില്ലെന്ന് ആരാധകർ
- 3 hrs ago
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
Don't Miss!
- News
വിവാദ ഫ്ലാറ്റില്‍ കസ്റ്റംസിന്റെ പരിശോധന; ശ്രീരാമകൃഷ്ണനെതിരെ ശരിക്കും 'കുരുക്ക് മുറുകുമോ'
- Automobiles
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- Sports
IPL 2021: നിയമം എല്ലാവര്ക്കും ബാധകം, ദേവ്ദത്ത് എങ്ങനെ ടീമിലെത്തി? ഫ്രാഞ്ചൈസികള്‍ക്കു അതൃപ്തി
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Finance
കുത്തക നിരോധന നിയമം ലംഘിച്ചു: ആലിബാബക്ക് 2.78 ബില്യൺ ഡോളർ പിഴ വിധിച്ച് ചൈന
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സംയുക്തയുടെ കാതിൽ രഹസ്യം പറഞ്ഞ് ബിജു മേനോൻ, ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ തിളങ്ങി താരങ്ങൾ, ചിത്രം വൈറൽ
സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം നടൻ ബിജു മേനോന്റേയും കുടുംബത്തിന്റേയും പുതിയ ചിത്രമാണ്. നടി ഉത്തര ഉണ്ണിയുടെ വിവാഹത്തിനാണ് കുടുംബ സമേതം താരകുടുംബം എത്തിയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് സംയുക്ത എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രം വൈറലാവുകയാണ്. സംയുക്തയ്ക്കും ബിജു മേനോനും ഒപ്പം മകനുമുണ്ട്.
സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ വൈറലാകുന്നു
സാരിയിൽ അതീവ സുന്ദരിയായിട്ടാണ് സംയുക്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവേദിയിൽ സിമ്പിൾ ലുക്കിൽ എത്താറുള്ള സംയുക്ത ഇക്കുറിയും അങ്ങനെ തന്നെയാണ്. അണിഞ്ഞിരിക്കുന്ന സാരി മുതൽ ആഭരണങ്ങൾ വരെ അങ്ങനെയുള്ളതാണ് സിമ്പിൾ മേക്കപ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സംയുക്തയെ പോലെ ലൈറ്റ് നിറത്തിലുള്ള വസ്ത്രമാണ് ബിജു മേനോനും ധരിച്ചരിക്കുന്നത്. വെള്ള നിറത്തിലുളള കുർത്തയായിരുന്നു നടന്റെ വേഷം. താരങ്ങൾക്കൊപ്പം മകനും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. വളരെ അവിചാരിതമായി മാത്രമാണ് ഇവർ മൂന്ന് പേരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. ബിജു മേനോൻ അധികം പൊതുവേദികളിൽ കുടുംബസമേതം എത്താറില്ല. താരങ്ങളുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഉത്തരയുടെ ഹൽദി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. നടൻ ദിലീപും കാവ്യ മാധവനും ചടങ്ങിൽ എത്തിയിരുന്നു. വധുവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു പുറത്തു വന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചത്. താരങ്ങളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ സജീവമല്ലെങ്കിലും ദിലീപിനോടൊപ്പം പൊതുവദേിയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഏപ്രിൽ 5 ന് ആയിരുന്നു ഉത്തരയുടേയും നിതേഷിന്റേയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. വിവാഹം മാറ്റിവെച്ച വിവരം നടി തന്നെയാണ് പങ്കുവെച്ചത്. ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ് നിതേഷ്. വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി' ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.