For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംയുക്ത വര്‍മ്മയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു? ഏറെ കാലമായുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം

  |

  ഒന്നിലധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ഇഷ്ടത്തിലാവുന്നത്. തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുന്നതിന്റെ സന്തോഷത്തിലാണ് സംയുക്ത. ഇനിയും നടി അഭിനയത്തിലേക്ക് തിരികെ വരുമോന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  പഴയതിലും സുന്ദരിയായി സംയുക്ത വർമ്മ, നടിയുടെ ചിത്രങ്ങൾ കാണാം

  ഉടനെ അഭിനയ ജീവിതം ഉണ്ടാവില്ലെന്ന് സംയുക്ത തന്നെ പറഞ്ഞിട്ടുണ്ട്. വീണ്ടും സംയുക്തയെ കുറിച്ചുള്ള ചോദ്യത്തിന് അവള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുള്ളതായി തോന്നുന്നില്ലെന്ന് പറയുകയാണ് ബിജു മേനോന്‍. കഥ കേള്‍ക്കാമെന്ന് ആദ്യം പറയുമെങ്കിലും ധൈര്യം ഇല്ലാത്തതാണോ അതോ മടിയാണോ എന്ന് അറിയില്ലെന്നും വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ബിജു മേനോന്‍ പറയുന്നു.

  സംയുക്തയും ബിജു മേനോനും ഒന്നിച്ചുള്ള സിനിമ വരുമോ എന്ന ചോദ്യത്തിന് അത് മനഃപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് പോലും അതില്‍ താല്‍പര്യ കുറവുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിന്റെ മടിയും താല്‍പര്യ കുറവും ഉണ്ട്. അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒന്ന് രണ്ട് കഥ കേള്‍ക്കാന്‍ പറഞ്ഞാല്‍ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി. അവളുടെ തീരുമാനം അതാണ്.

  ലോക്ഡൗണിന്റെ സമയത്ത് എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ബുദ്ധിമുട്ട് ആയിരുന്നു. പുറത്ത് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണല്ലോ. വീട്ടിലിരുന്നാലും നല്ല ബോറടി ആയിരുന്നു. പിന്നെ സമയം കളയാന്‍ മോനുമായി ലൊട്ടു ലൊടുക്ക് പണിയൊക്കെ ചെയ്ത് നടന്നു. സംയുക്ത യോഗ ചെയ്യുമെങ്കിലും എനിക്ക് അതിന് ക്ഷമയില്ല. സംയുക്ത ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. വര്‍ക്കൗട്ടെന്ന് പറഞ്ഞാല്‍ നടത്തം മാത്രമേ എനിക്കുള്ളു. മോനിപ്പോള്‍ ഒന്‍പതാം ക്ലാസ് കഴിഞ്ഞു. ഇനി പത്തിലേക്കാണ്. സംയുക്ത മോന്റെ കാര്യങ്ങളൊക്കെ ചെയ്യുന്നു. വീട്ടിലെ തിരക്കുകളിലാണ്. ഡാന്‍സിനെക്കാളും യോഗയാണ് കൂടുതലും ചെയ്യുന്നതെന്നും ബിജു മേനോന്‍ പറയുന്നു.

  ഷൂട്ടിങ്ങ് കഴിഞ്ഞ് തന്റേതായി വരാനിരിക്കുന്നത് ലളിതം സുന്ദരം എന്ന സിനിമയാണ്. മധു വാര്യര്‍ സംവിധാനം ചെയ്ത് ഞാനും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണത്. അതിന്റെ വര്‍ക്കെല്ലാം കഴിഞ്ഞിരിക്കുകയാണ്. ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും കൂടുതല്‍ മനസില്‍ നില്‍ക്കുന്നത് തന്റെ ആദ്യ സിനിമയാണ്. പിന്നെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പത്രം, വെള്ളിമൂങ്ങ, ഓര്‍ഡിനറി, അയ്യപ്പനും കോശിയും എന്നിങ്ങനെയൊക്കെ ഉള്ള ചിത്രങ്ങളാണ്.

  അയ്യപ്പനും കോശിയുടെയും ആദ്യം മുതല്‍ ഞാനും സച്ചിയ്‌ക്കൊപ്പം ഉണ്ട്. സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു തുടക്കം ലഭിച്ചപ്പോഴും അവസാനം കഥ പറഞ്ഞപ്പോഴും ഞാനുണ്ട്. ഞാന്‍ ഏത് കഥാപാത്രം ചെയ്യുമെന്ന കാര്യത്തെ കുറച്ച് അന്ന് വ്യക്തതയില്ലായിരുന്നു. പല ആര്‍ട്ടിസ്റ്റുകളുടെ പേരും പറഞ്ഞിരുന്നു. ആദ്യം ഞാന്‍ കോശിയാണെന്ന് പറഞ്ഞു. അവസാനം എല്ലാം വായിച്ചതിന് ശേഷമാണ് നീ അയ്യപ്പന്‍ ചെയ്താല്‍ മതിയെന്ന് പറയുന്നതെന്നും ബിജു മേനോന്‍ പറയുന്നു.

  English summary
  Samyuktha Varma Is Not Ready For Acting, Biju Menon Opens Up About His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X