For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ കണ്ട് സംയുക്ത വര്‍മ്മയുടെ സഹോദരനാണോന്ന് ചോദിച്ചു; മകൻ ദഷിന്റെ മറുപടി കേട്ട് താനും ഞെട്ടിയെന്ന് നടി

  |

  വളരെ കുറച്ച് നാളുകള്‍ കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയാവാന്‍ സംയുക്ത വര്‍മ്മയ്ക്ക് സാധിച്ചിരുന്നു. വര്‍ഷങ്ങളായി അഭിനയത്തില്‍ ഇല്ലെങ്കിലും സംയുക്തയുടെ തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്. അതുകൊണ്ട് തന്നെ നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

  സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  നല്ലൊരു വീട്ടമ്മയായി കഴിയുന്ന സംയുക്ത വര്‍മ്മ യോഗ കാര്യങ്ങളില്‍ അതീവ പ്രധാന്യം നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി നടി പങ്കുവെക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും യോഗയ്ക്കിടയില്‍ നിന്നുള്ളതാണ്. സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കുന്നതിലെ പ്രധാന പങ്ക് യോഗയ്ക്ക് ആണെന്ന് നടി എല്ലായിപ്പോഴും തുറന്ന് പറയാറുള്ള കാര്യവുമാണ്.

  അങ്ങനെ യോഗ ക്ലാസിന് പോയപ്പോള്‍ സംഭവിച്ചൊരു കാര്യത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. മകന്‍ ദഷ് ധര്‍മ്മിക്കിനൊപ്പമാണ് ഒരിക്കല്‍ യോഗയ്ക്ക് പോയത്. അവിടെ ചെന്നപ്പോള്‍ മകനെ കണ്ട് അനിയന്‍ ആണോന്ന് ചോദിച്ചതിനെ കുറിച്ചും അതിന് മകന്‍ നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്നുമാണ് സംയുക്ത വെളിപ്പെടുത്തിയത്. ഇത് മാത്രമല്ല ഭര്‍ത്താവായ ബിജു മേനോന് മദ്യപിക്കുന്ന ശീലമുണ്ടോ എന്ന ചോദ്യത്തെ കുറിച്ചും നടി വ്യക്തമാക്കിയിരുന്നു. വൈറലാവുന്ന നടിയുടെ വാക്കുകള്‍ വായിക്കാം...

  'ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാന്‍ യോഗ സെന്ററില്‍ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവര്‍ ബ്രദര്‍. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവന്‍ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ? അവരും ഞെട്ടി ഞാനും ഞെട്ടി. ഇവനെയും കൊണ്ട് വരണ്ടായിരുന്നുവെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞുവെന്നും നടി പറയുന്നു.

  ബിജുവേട്ടന്‍ കഴിക്കും കഴിച്ചോട്ടെ. എനിക്ക് അതിനെ പറ്റി സംസാരിക്കുന്നതേ ഇഷ്ടമല്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ജോലി കഴിഞ്ഞ് വരുന്നത് നല്ല സമ്മര്‍ദ്ദത്തിലായിരിക്കും. ഒന്നു റിലാക്‌സ് ചെയ്യാന്‍ ആര്‍ക്കാണെങ്കിലും തോന്നില്ലേ. ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും റിലാക്‌സേഷന്‍. ചിലര്‍ക്ക് മദ്യമാണ് റിലാക്‌സേഷനെന്നുമാണ് സംയുക്ത പറഞ്ഞത്.

  നായികയായി അരങ്ങേറ്റം നടത്തിയ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാന്‍ സംയുക്ത വര്‍മ്മയ്ക്ക് സാധിച്ചിരുന്നു. പിന്നീട് നാല് വര്‍ഷം കൊണ്ട് കേവലം 19 സിനിമകളില്‍ മാത്രമേ സംയുക്ത അഭിനയിച്ചിട്ടുള്ളു. സൂപ്പര്‍ഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണത്തിലാണ് അവസാനമായി അഭിനയിച്ചത്. ശേഷം നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുടുംബിനിയാവാന്‍ തീരുമാനിക്കുകയായിരുന്നു.

  സംയുക്ത വര്‍മ്മക്കുറിച്ച് ബിജു മേനോന് പറയാനുള്ളത്

  അന്ന് മുതല്‍ സംയുക്ത വര്‍മ്മയുടെ തിരിച്ച് വരവിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പല അഭിമുഖങ്ങളിലും ബിജു മേനോനോടും സംയുക്തയോടും ചോദിക്കുന്ന ഏക കാര്യവും ഇത് തന്നെയാണ്. മകന്റെ കാര്യങ്ങള്‍ നോക്കാന്‍ രണ്ട് പേരില്‍ ഒരാള്‍ വീട്ടിലുണ്ടാവണമെന്ന തീരുമാനമാണ് അഭിനയത്തിലേക്ക് തിരിച്ച് വരാത്തതിന് പിന്നിലുള്ളതെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സംയുക്തയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ തനിയ്ക്ക യാതൊരു വിയോജിപ്പുമില്ലെന്നാണ് ബിജു മേനോന്റെ അഭിപ്രായം.

  English summary
  Samyuktha Varma Opens Up About A Hilarious Incident With Son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X