For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം! മനസ് തുറന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍

  |

  സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചോല. ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്ക് മത്സരവിഭാഗത്തിലടക്കം തിരഞ്ഞെടുക്കപ്പെട്ട ചിത്രം കാണാന്‍ വേണ്ടി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയിരുന്നു.

  നിമിഷ സജയന് മികച്ച നടിയ്ക്കുള്ള അംഗീകാരം നേടി കൊടുത്ത സിനിമയാണെന്നുള്ള പ്രത്യേകതയും ചോലയ്ക്കുണ്ട്. ഇപ്പോഴിതാ സിനിമയ്ക്ക് തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍.

  സനല്‍ കുമാര്‍ ശശീധരന്റെ വാക്കുകളിലേക്ക്

  സനല്‍ കുമാര്‍ ശശീധരന്റെ വാക്കുകളിലേക്ക്

  സുഹൃത്തുക്കളേ എന്റെ അഞ്ചാമത്തെ സിനിമ ചോല ചോല മൂവി നാളെ കേരളമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുകയാണ്. നൂറിലധികം തിയേറ്ററുകളില്‍ സിനിമയുണ്ട്. 2001 ല്‍ തുടങ്ങിയ സിനിമാ യാത്രക്ക് 2019 ല്‍ പ്രായപൂര്‍ത്തിയായെന്ന് പറയാം. കാഴ്ച ഫിലിം ഫോറം എന്ന എന്റെ ചലച്ചിത്ര സര്‍വകലാശാലയും നിവ് മാത്യൂ എന്ന നിശബ്ദ വിപ്ലവകാരിയുമാണ് എന്നെ പോറ്റി വളര്‍ത്തിയത്. എന്റെ ആദ്യ സിനിമയായ 'ഒരാള്‍പൊക്കം' നിര്‍മിക്കാന്‍ കാഴ്ചയെ സഹായിച്ച ഓരോരുത്തരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു.

  അന്നുമുതല്‍ ഇന്നുവരെ എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളായ Jiju Antony, Dileep Daz Cp Dinesh Sujith Koyickal കെ. വി മണികണ്ഠന്‍ Ethiran Kathiravan Prakash Bare Yempee Raj Girish Chandran Sudheer Prem Dileep Viswanathan Jijo Tomy Nishad Kaippally Francis Nazareth Harikishore Surendran Jain Andrews Nivas Selvaraj സംവിദാനന്ദ്, സെക്‌സി ദുര്‍ഗ മുതല്‍ ഒപ്പം കൂടിയ എന്റെ പ്രിയപ്പെട്ട അസോസിയേറ്റ് Chandini Devi അങ്ങനെ എത്രയോ പേര്‍ക്ക് പങ്കുള്ളതാണ് ഈ നിമിഷത്തിന്റെ കണികകള്‍. പക്ഷേ ആഡംഭരപൂര്‍ണമായ ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടികൂറ പിടിക്കാന്‍ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് Joju George എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം.

  ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതെന്ന. വേണമെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ കരയില്‍ നിന്ന് അതിന്റെ വന്യ സൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കില്‍ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോള്‍ ഇത്ര വിപുലമായ രീതിയില്‍ തിയേറ്ററില്‍ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോര്‍ജ്ജ് എന്ന 'ജീവിതത്തിലെ ഹീറോ'യാണ്. ചോലയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ജോജു എന്നോട് ചോദിച്ചത്.. 'സിനിമ കഴിഞ്ഞോ നമ്മളൊന്നും ചെയ്ത് തീര്‍ത്തതായി തോന്നിയില്ലല്ലോ..' എന്നാണ്.

  എഡിറ്റ് ചെയ്ത് ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ ജോജുവിന്റെ മുഖം വിടരുന്നത് ഞാന്‍ കണ്ടു. ഷൂട്ട് കഴിയുമ്പോള്‍ ഒരു സിനിമ എങ്ങനെ വരും എന്ന് തനിക്കുള്ള ധാരണ എഡിറ്റ് കഴിയുമ്പോള്‍ ഇത്രയും മാറ്റിമറിച്ച ഒരു സിനിമ ഇല്ല എന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ജോജു പറഞ്ഞു. 'വന്‍ പൊളിയാണ് സനലേട്ടാ.. ഇത് നമ്മള്‍ തിയേറ്ററില്‍ പൊളിക്കും. ഇത് ഹിറ്റാവും..' ജോജു അന്നത് പറഞ്ഞപ്പോള്‍ വെറുതെ ആ സമയത്തെ ആവേശത്തിനു പറഞ്ഞതാണെന്ന് കരുതി ഞാന്‍. പിന്നീട് സിനിമ അട്‌മോസ് മിക്‌സിങ്ങിനിടെ ഡീസ്ട്രിബ്യൂഷന്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഒരു പ്രിവ്യൂ കാണുമ്പോള്‍ ജോജുവിനൊപ്പം വലിയ പെരുനാളിന്റെ ഡയറക്ടര്‍ ഡിമല്‍ ഡെന്നിസ് ഷോബിസ് സ്റ്റുഡിയോസിന്റെ സുരജ് സുരേന്ദ്രന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമകളുടെ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവര്‍ കൂടിയുണ്ടായിരുന്നു.

  (ഡിമലിന്റെ സജഷനായിരുന്നു തമിഴ് റീമേക്കും കാര്‍ത്തിക് സുബരാജിനെ സിനിമ കാണിക്കാനുള്ള നീക്കവും. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ കാര്‍ത്തിക് സുബ്ബരാജ് തന്ന കൈ തമിഴില്‍ അല്ലി എന്ന പേരില്‍ ചോല വരാന്‍ കാരണമായി. ഡിമലിനെയും സുരാജിനെയും വിവേകിനെയും ഡോണ്‍ മാക്‌സിനെയും സ്റ്റോണ്‍ ബെഞ്ചിലെ ശ്രീനിവാസന്‍ എലന്‍ഗോവനുമൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതു തന്നെ ചോല എന്ന സിനിമ എനിക്ക് തന്ന ഭാഗ്യമായി ഞാന്‍ കരുതുന്നു), സിനിമ ഒരു ചെറിയ സ്‌ക്രീനില്‍ കണ്ടിറങ്ങിയ ഉടന്‍ ഡിമലും വിവേകും ഉറപ്പിച്ചു പറഞ്ഞു ഈ സിനിമ തിയേറ്ററില്‍ വരണം. വലിയ രീതിയില്‍ വരണം. 'നമ്മള്‍ പൊളിക്കും!'

  ജോജു പറഞ്ഞു. ജോജുവിന് സിനിമയിലും സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിലുമുള്ള വിശ്വാസമാണ്. ആ 'നമ്മള്‍ പൊളിക്കും' എന്ന് ഏതാണ്ട് ഒരുവര്‍ഷം മുന്‍പ് പറഞ്ഞ വാക്ക് ഇന്ന് ജോജു ചെയ്ത് കാണിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്. സുഖലോലുപതക്കായി തലങ്ങും വിലങ്ങും പണം വാരിയെറിയാന്‍ മടിക്കാത്ത, എന്നാല്‍ ഒരു നല്ല സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാന്‍ നൂറുതവണ ആലോചിക്കുന്ന ഒരുപാട് 'യഥാര്‍ത്ഥ സിനിമാ സ്‌നേഹികളെ' കണ്ടിട്ടുള്ള എനിക്ക് ഇതു വിളിച്ചു പറയാന്‍ യാതൊരു മടിയുമില്ല. ഇത് ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം തന്നെ!

  English summary
  Sanal Kumar Sasidharan Thanks To Joju George And Chola Team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X