For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ വഷളാക്കരുതെന്ന് അച്ഛനോട് പലരും പറഞ്ഞിട്ടുണ്ട്, മോഡേൺ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സാനിയ

  |

  മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ ഇടം സൃഷ്ടിക്കുകയായിരുന്നു. മലയാള സിനിമയിലെ സീനിയർ താരങ്ങളൊടൊപ്പമാണ് സാനിയ അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ ഭാഗ്യം വളരെ ചുരുക്കം യുവനടിമാർക്ക് മാത്രമേ ലഭിച്ചിട്ടുളളു.

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ട്രോൾ പേജിലും ഗോസിപ്പ് കോളങ്ങളിൽ സാനിയയുടെ പേര് സജീവമായിരുന്നു. താരത്തിന്റെ വസ്ത്രമായിരുന്നു വിമർശകരുടെ പ്രശ്നം. പ്രായത്തിന് ചേരാത്ത മോശമായ കമന്റുകളാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ആദ്യകാലത്ത് പലതും കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പ്രതികരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിത തന്നെ ജഡ്ജ് ചെയ്യുന്നവരോട് തുറന്ന മറുപടിയുമായി നടി. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദങ്ങളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും മനസ് തുറന്നത്. മകളെ വഷളാക്കരുതെന്ന് അച്ഛനോട് അമ്മയോടും പലരും പറഞ്ഞിരുന്നെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

  ഞാനൊരു സാധാരണ കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തിയ ആളാണ്. എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ പോലും എന്റെ വാശിപ്പുറത്ത് അച്ഛൻ എനിയ്ക്ക് അത് ചെയ്ത് തരും. എന്താണോ വേണ്ടത്, എന്റെ സന്തോഷത്തിന് വേണ്ടി വീട്ടുകാർ എന്തും ചെയ്തു തരുമായിരുന്നു. എന്നാൽ ചില ആളുകൾ വീട്ടുകാരെ വിളിച്ച് പരാതി പറയാറുണ്ടായിരുന്നു. എന്നാൽ അവർ ഇതിനൊന്നും ചെവി കൊടുക്കാറില്ല. ചെറുപ്പം മുതെല അമ്മയ്ക്ക് എന്നെ ഡാൻസർ ആക്കണമെന്നായിരുന്നു ആഗ്രഹം. അച്ഛന് സിനിമ നടിയും. ഇത് രണ്ടും സാധിച്ച് കൊടുക്കൻ പറ്റി.

  റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ സിനിമയിൽ എത്തിയത്. സിനിമ ചെയ്യാൻ തുടങ്ങിയതോടെ തന്റെ ലൈഫ് സ്റ്റൈൽ മാറി. സാധരാണ ജീവിതത്തിൽ നിന്ന് വേറൊരു ജീവിതത്തിലേയ്ക്ക് വരാൻ തുടങ്ങി. അപ്പോൾ നമ്മുടെ ഡ്രസ്സിങ്ങ് മാറും. ഒരു വിവാഹത്തിന് പങ്കെടിക്കാൻ പോയപ്പോൾ അമ്മയിടെ സഹോദരൻ വന്ന് പറഞ്ഞു. പഠിക്കാൻ വിട് ഇങ്ങനെയൊന്നും പോയിട്ട് കാര്യമില്ലെന്ന്. അപ്പോൾ അമ്മ പറഞ്ഞത്. നിങ്ങളുടെ മക്കള് ഡോക്ടറും എഞ്ചിനിയർ ആകും അവർക്കൊക്കെ വല്ലപ്പോഴും എന്റടെയ്മെന്റെിന് സിനിമ വേണം. അപ്പോൾ അവള് സിനിമയിൽ അഭിനയിക്കട്ടെ എന്ന്.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  പലപ്പോഴും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. നമ്മൾക്കും ഫാമിലിക്കും പ്രശ്നമില്ലെങ്കിൽ ബാക്കിയുള്ളവർ പറയുന്നത് ശ്രദ്ധിക്കാൻ പോകരുത്. എന്റെ വസ്ത്രധാരണം പലരും ജഡ്ജ് ചെയ്യാറുണ്ട്. പലരും എന്റെ ഫാമിലിയെ വിളിച്ച് പറയാറുമുണ്ട്. ഈ പ്രായത്തിൽ ഈ കുട്ടി എന്തിനാണ് ഇങ്ങനത്തെ വസ്ത്രങ്ങളൊക്കെ ധരിക്കുന്നതെന്ന്. എനിയ്ക്ക് ഇത് മോശമായി തോന്നിയിട്ടില്ല. എനിക്ക് ഇഷ്ടമാണ് ഇങ്ങനത്തെ വസത്രങ്ങൾ ധരിക്കുന്നത്. മോഡേൺ വസത്രങ്ങൾ ഇടാൻ വേണ്ടി ഞാൻ വണ്ണം വരെ കുറച്ചു. ആരും മോശമായിപ്പോയി എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് വണ്ണം വരെ കുറച്ചത്. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്ത് കുറച്ച് കാശ് ഉണ്ടാക്കി വാങ്ങുന്ന വസ്ത്രങ്ങളാണ് ഇത്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മക്കളെ സപ്പോർട്ട് ചെയ്യുക. മറ്റുളളവർ പറയുന്നത് കേട്ട് കുട്ടികളെ വീടിനുള്ളിൽ പൂട്ടി ഇടരുത്.

  എല്ലാ മനുഷ്യന്മാരെ പോലെ തന്നെ എനിക്കും ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. വലിയ സിനിമ നടിയാകണം, കുറെ വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കണം, വലിയ കാറ് വാങ്ങണം ഇതൊക്കെയാണ്. നിത്യവും സ്വപ്നം കണ്ട് നടക്കുന്ന ആളാണ് ഞാൻ. ഒരോ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഞാൻ കാറിൽ വന്നിറങ്ങുന്നതൊക്കെയാണ് സ്വപ്നം കാണാറുണ്ട്. ഇതിനെ കുറിച്ച് അമ്മയോട് സംസാരിക്കുമ്പോൾ അമ്മ എപ്പോഴും പറയും ഇങ്ങനെ പറഞ്ഞ് കൊണ്ട് ഇരിക്കുകയല്ല ഴേണ്ടത്. ഇതിന് വേണ്ടി എന്തെങ്കിലും കര്യങ്ങൾ ചെയ്യണം. നമ്മൾ ഒന്നും ചെയ്യാതെ ഒന്നും കയ്യിൽ കിട്ടില്ല.

  Read more about: saniya iyappan
  English summary
  Saniya Iyappan About her Dressing Style
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X