For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാൽ ചിലരുടെ ഉറക്കം പോകും!! സാനിയ അയ്യപ്പന് നേരെ സൈബർ ആക്രമണം

|

വസ്ത്രധാരണത്തിന്റെ പേരിൽ എന്നും നടിമാർക്ക് വൻ തലവേദനയാണ് സൃഷ്ടിക്കുന്നത്. മിനിറ്റുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടിന് വൻ വിമർശനങ്ങളും അശ്ലീല കമന്റുകളുമാണ് ലഭിക്കുന്നത്. അശ്ലീല കമന്റുകൾക്കെതിരെ നടിമാർ തന്നെ പലപ്പോഴും രംഗത്തെത്താറുണ്ട്. കൃത്യമായ മറുപടി നൽകിയാലും തങ്ങൾ ഇതൊന്നും ബാധമല്ലെന്നുള്ള മട്ടിൽ ചിലർ എത്താറുണ്ട്. യുവ നടിമാരാണ് സദാചാര പോലീസിങ്ങിന്റെ സ്ഥിരം ഇരകൾ.

മുപ്പത് വർഷമായിട്ടും മാറ്റമില്ലാതെ ചരിത്ര നായകൻ!! മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറൽ

വസത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രണങ്ങൾ നേരിടേണ്ടി വന്ന താരമാണ് നടി സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ ചുവട് വെച്ച് സാനിയ തുടക്കം മുതൽ തന്നെ സദാചാരവാദികളുടെ സ്ഥിരം ഇരയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന താര്ത്തിന്റെ ഭൂരിഭാഗം ചിത്രങ്ങൾക്കും വീഡിയോകൾക്കും മോശമായ കമന്റുമായി എത്താറുണ്ട്. തുടക്കത്തിൽ മ‌ൗനം പാലിച്ചുവെങ്കിലും ഇത് സ്ഥിര കഥയായി തുടങ്ങിയപ്പോൾ ഇത്തരക്കാർക്ക് കൃത്യമായ മറുപടി താരം തന്നെ നൽകി തുടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ ചിത്രത്തിന് നേരെ വീണ്ടും മോശമായ കമന്റ് ഉയർന്നിരിക്കുകയാണ്.

ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മതിമറന്ന് പൂനം പാണ്ഡെ ചെയ്തത്!! നടിയുടെ അര്‍ധനഗ്നചിത്രം വൈറലാകുന്നു

 ഒരാഴ്ചയ്ക്കിടെ രണ്ട് തവണ

ഒരാഴ്ചയ്ക്കിടെ രണ്ട് തവണ

ഈ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സാനിയ അയ്യപ്പന് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഫോട്ടോ ഷൂട്ടും മറ്റ് ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വിമർശനങ്ങൾക്കും അശ്ലീല കമന്റുകൾക്കും പാത്രമാകാറുണ്ട്. സാദാചാരവാദികൾക്ക് തക്കതായ മറുപടിയും താരം നൽകാറുണ്ട്.

നിക്കറ് വിട്ടൊരു  കളിയില്ലേ

നിക്കറ് വിട്ടൊരു കളിയില്ലേ

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ചിത്രം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡ്രൗസറും വെട്ട നിറത്തിലുള്ള ഷർട്ട് ധരിച്ച, ഒരു ചിത്രമായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ ചിത്രത്തിൽ അശ്ലീല കമന്റുമായി ഒരു സദാചാരവിരുദ്ധൻ രംഗത്തെത്തിയിരുന്നു. നിക്കറ് വിട്ടൊരു കളിയുമില്ലല്ലേ... എന്നായിരുന്നു ഇയാളുടെ കമന്റ് . ഇതിന് മറുപടിയുമായി ഇല്ലൊടാ കുട്ടാ എന്ന താരം തിരിച്ചും മറുപടി നൽകി. സാനിയയുടെ മറുപടി കമന്റിനെ നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

 നടിയ്ക്കെതിരെ വീണ്ടും

നടിയ്ക്കെതിരെ വീണ്ടും

ഇപ്പോഴിത നടിയ്ക്കെതിരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായിരിക്കുകയാണ്. തന്റെ പുതിയ ചിത്രം സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സമാനാനുഭവം തന്നെയാണ് താരത്തിന് വീണ്ടും ഉണ്ടായിരിക്കുന്നത്. ചിത്രത്തിനു ചുവടെ നല്ല കമന്റുകൾക്കൊപ്പം മോശ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി സദാചാരവാദികൾക്കെതിരെ താരം പ്രതികരിച്ചിട്ടില്ല. താരം പ്രതികരിച്ചിട്ടില്ലെങ്കുലും ആരാധകർ തന്നെ ഇത്തരക്കാർക്ക് മറുപടി നൽകുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സാനിയയെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.‌

 സൂപ്പർ താരങ്ങളോടൊപ്പം

സൂപ്പർ താരങ്ങളോടൊപ്പം

ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ അയ്യപ്പൻ. ക്വീനിലെ ചിന്നു എന്ന കഥാപാത്രം കരിയറിൽ വലിയ ബ്രേക്കായിരുന്നു നൽകിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ താരങ്ങളോടെപ്പം അഭിനയിക്കാനുളള അവസരം നടിയ്ക്ക് ലഭിക്കുകയും ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിൽ പ്രധാനപ്പെട്ട റോളിൽ സാനിയ എത്തിയിരുന്നു. ജാൻവി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും സാനിയ എത്തുന്നുണ്ട്

English summary
saniya iyyappan instagrm post moral policing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more