For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ ഇയ്യപ്പനൊപ്പം വിജയ് ദേവരകൊണ്ട! അസൂയ തോന്നുന്നുവെന്ന് ആര്യയും പ്രിയ മോഹനും!

|

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ ഹരമായി മാറിയ താരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട. സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരത്തിന്റെ സ്ഥാനം. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ വിജയ് യെത്തേടി മികച്ച അവസരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിട്ടുമുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറാറുണ്ട് അദ്ദേഹം. ഡിയര്‍ കോമ്രേഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

ഇത്തവമത്തെ സൈമ അവാര്‍ഡ് വേദിയിലും താരമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആരാധകരുടെ പ്രവചനം അതേ പോലെ തന്നെ സംഭവിക്കുകയായിരുന്നു. മലയാള താരങ്ങളും സൈമയില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. സൈമ അവാര്‍ഡ്‌സിനിടയിലെ ചിത്രം ഇതിനകം തന്നെ തംരഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അര്‍ജുന്‍ റെഡ്ഡിയിലൂടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ കരിയര്‍ മാറി മറിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സ്വീകരിച്ച സിനിമയായിരുന്നു ഇത്. ബോക്‌സോഫീസില്‍ നിന്നും എക്കാലത്തേയും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായി സംവിധായകരും നിര്‍മ്മാതാക്കളും വിജയ് ദേവരകൊണ്ടയുടെ ഡേറ്റിനായി കാത്തിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. മലയാളത്തിലെ പല താരങ്ങളും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.

ഗീതഗോവിന്ദത്തിലെ പ്രകടനത്തിലൂടെ ഇത്തവണ സൈമ വേദിയിലും തിളങ്ങിയിരുന്നു വിജയ് ദേവരകൊണ്ട. അടിക്കടി വിജയചിത്രങ്ങളുമായെത്തിയ വിജയ് ദേവരകൊണ്ടയ്ക്ക് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരമാണ് ലഭിച്ചത്. സന്ദീപ് റെഡ്ഡി വാംഗയായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് നന്ദി അറിയിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. തെലുങ്ക്, കന്നഡ മേഖലയിലെ പുരസ്‌കാര ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളായ വിജയ് ദേവരകൊണ്ടയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ. അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ സനുഷ സന്തോഷായിരുന്നു ഇത്തരത്തിലുള്ള ചിത്രവുമായി എത്തിയത്. പുതിയ സിനിമയായ ഡിയര്‍ കോമ്രേഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയെ കാണാന്‍ താരങ്ങളും എത്തിയിരുന്നു.

ഓഹോ മാന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു സാനിയ ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി താരങ്ങളും എത്തിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ആര്യയും സാനിയയുടെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് അസൂയ തോന്നുന്നുവെന്നായിരുന്നു ആര്യ കുറിച്ചത്. തനിക്കും അസൂയ തോന്നുന്നുണ്ടെന്നായിരുന്നു പ്രിയാ മോഹനും പറഞ്ഞത്.

സാനിയയുടെ ഡാന്‍സ് റിഹേഴ്‌സലിനിടയിലെ വീഡിയോ പങ്കുവെച്ച് പേളി മാണിയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു പേളി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കുന്നതിനായി പേളിയും ഖത്തറിലേക്ക് പോയിരിക്കുകയാണ്. ഖത്തറിലെത്തിയ താരത്തിന്റെ ചിത്രവും ഇതിനകം പുറത്തുവന്നിരുന്നു. സാനിയ പകര്‍ത്തിയ ചിത്രവും പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് സാനിയ ഇയ്യപ്പന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളുമായെത്തിയപ്പോള്‍ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കി താരം എത്തിയിരുന്നു. ലൂസിഫറിലേയും പതിനെട്ടാം പടിയിലേയും പ്രകടനങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ക്വീനിലൂടെ അരങ്ങേറിയ താരത്തെ ട്രോളര്‍മാരും ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.

അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും സാനിയ ഇതിനകം തന്ന തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പതിനെട്ടാംപടിയിലെ ഗ്ലാമറസ് രംഗവും ഗാനവും വൈറലായി മാറിയിരുന്നു. സിനിമയ്ക്ക് പുറമേ സ്റ്റേ്ജ് പരിപാടികളിലും തിളങ്ങാറുണ്ട് ഈ താരം. ഇത്തവണത്തെ സൈമ അവാര്‍ഡ്‌സിലും താരം തിളങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.

English summary
Saniya Iyyappan meets Vijay Devarakonda , latest from Siima awards 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more