For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീ ലവ് യൂ സാനിയ! സാനിയ ഇയ്യപ്പനായി കൈയ്യടിച്ച് ജനക്കൂട്ടം! വീഡിയോ വൈറലാവുന്നു!

  |

  മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ച് മുന്നേറുകയാണ് സാനിയ ഇയ്യപ്പന്‍. തേവര സേക്രട്ട് ഹാര്‍ഡ് കോളേജിനടുത്ത് ഉദ്ഘാടനത്തിനായി താരത്തിന്‍രെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരമായി മാറാറുണ്ട് ഈ അഭിനേത്രി. കഴിഞ്ഞ ദിവസത്തെ പരിപാടിക്കിടയിലും താരം നൃത്തം ചെയ്തിരുന്നു. തേവരയിലെ കോളേജിലാണ് താന്‍ ആദ്യമായി ഒരു ഉദ്ഘാടനത്തിനായി എത്തിയതെന്നും താരം പറഞ്ഞിരുന്നു.

  ഓര്‍ത്തിരിക്കുന്ന ഡയലോഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്വീനിലെ ഡയലോഗായിരുന്നു താരം പറഞ്ഞത്. നിരവധി ട്രോളുകളായിരുന്നു ചിന്നുവിന് ലഭിച്ചത്. ചിന്നു പാവമല്ലേ, ചിന്നൂനെ വേണ്ടാത്തവരെയൊക്കെ ചിന്നൂനും വേണ്ടെന്നുള്ള ഡയലോഗായിരുന്നു താരം പറഞ്ഞത്. തമിഴ് സിനിമയിലാണ് താന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും താരം പറഞ്ഞിരുന്നു. വീ വാണ്ട് ചിന്നൂ, സാനിയ അയ്യപ്പോ തുടങ്ങിയ വിളികളായിരുന്നു വേദിയിലും സദസ്സിലും മുഴങ്ങിയത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സിനിമയിലും സ്റ്റേജ് ഷോയിലും പരസ്യത്തിലുമൊക്കെയായി ആകെ തിരക്കിലാണ് സാനിയ. അടുത്തിടെ നടത്തിയ ഉദ്ഘാടനത്തിനിടയിലെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ താരം അതീവ സന്തോഷത്തോടെയാണ് വേദിയില്‍ നിന്നും മടങ്ങിയത്.

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സാനിയയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വേറിട്ട മേക്കോവറുമായെത്തുന്ന താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവരാറുണ്ട്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി താരം എത്തിയിരുന്നു. ഫാഷനില്‍ പരീക്ഷണം നടത്താന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അത് തുടരുമെന്നുമായിരുന്നു സാനിയ വ്യക്തമാക്കിയത്.

  അഭിനയം മാത്രമല്ല നൃത്തത്തിലും മികവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് സാനിയ മുന്നേറുന്നത്. അവാര്‍ഡ് വേദികളില്‍ നൃത്തവുമായും താരം എത്താറുണ്ട്. ഉദ്ഘാടനത്തിനായി എത്തിയപ്പോഴും താരത്തോട് ആരാധകര്‍ നൃത്തം ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു. ക്വീനിലെ ഗാനത്തിനൊപ്പമാണ് താരം ചുവടുവെച്ചത്.

  ക്വീനിലെ ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു സാനിയ ഇയ്യപ്പന്‍ നായികയായി മാറിയത്. തുടക്കം മുതലേ തന്നെ ശ്രദ്ധ നേടിയ താരത്തിന്റെ കരിയറില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ലൂസിഫറിലേത്. മഞ്ജു വാര്യരുടെ മകളായാണ് താരം എത്തിയത്. ജാന്‍വി എന്ന കഥാപാത്രത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മഞ്ജു വാര്യരും വിവേക് ഒബ്‌റോയും പൃത്വിരാജും നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലയായി താരം നേരത്തെ എത്തിയിരുന്നു.

  ഇത്തവണ സൈമ വേദിയിലും സാനിയ തിളങ്ങിയിരുന്നു. പേളി മാണിക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായി മാറിയതോടെയാണ് താരത്തിന് പുരസ്‌കാരമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. നവാഗത നായികയ്ക്കുള്ള പുരസ്‌കാരമായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. അവാര്‍ഡിനായി പോയപ്പോള്‍ പ്രിയപ്പെട്ട താരമായ വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചും സാനിയ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം വൈറലായി മാറിയിരുന്നു.

  ആദ്യ സിനിമ മുതലേ തന്നെ ട്രോളര്‍മാരുടെ സ്വന്തം താരമായി മാറിയിരുന്നു സാനിയ. നിമിഷനേരം കൊണ്ടായിരുന്നു ട്രോളുകള്‍ തരംഗമായി മാറിയത്. ക്വീനിലെ കഥാപാത്രമായ ചിന്നുവുമായി ചേര്‍ത്തായിരുന്നു ട്രോളുകള്‍. ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും ട്രെയിലറും പുറത്തിറങ്ങിയപ്പോള്‍ ട്രോളിനുള്ള വകയില്ലല്ലോയെന്ന നിരാശയിലായിരുന്നു ട്രോളര്‍മാര്‍. ജാന്‍വിയായി മികച്ച പ്രകടനം പുറത്തെടുത്തതോടെ താരത്തിന്‍രെ ഇമേജ് മാറുകയായിരുന്നു.

  മമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസിക

  English summary
  Saniya Iyyappan latest Inauguration video viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X