For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3 കോടിയില്‍ നിന്ന് ഒരു ലക്ഷം മാറ്റിയാല്‍ എങ്ങനെ രണ്ടേമുക്കാല്‍ കോടിയാകും? ഗായ്ത്രിയെ കണ്‍ട്രോള്‍ ചെയ്യണം!

  |

  ഗായത്രി സുരേഷിന്റെ വാഹനാപകട വിവാദത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ശാന്തിവിള ദിനേശ്. ഗായ്ത്രിയും സുഹൃത്തും ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പറയുന്ന ശാന്തിവിള ഇത്തരം സംഭവങ്ങളില്‍ താരങ്ങളുടെ സംഘടന നടപടിയെടുക്കണമെന്നും പറയുന്നു. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയ ഗായത്രിയുടേയും സുഹൃത്തിന്റേയും ഭാഗത്താണ് തെറ്റെന്നും അദ്ദേഹം പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകളിലക്ക്.

  പപ്പ തടിയനാണ്! കൂട്ടുകാരിയുമായി തല്ലുണ്ടാക്കി ആര്യന്‍; ഷാരൂഖിന്റെ സിക്‌സ് പാക്കിന് പിന്നിലെ പ്രതികാര കഥ

  സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആണെങ്കില്‍ അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു േവണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. അപ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.


  ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് തനിക്ക് സംശയമുണ്ട് എന്നും ശാന്തിവിള അഭിപ്രായപ്പെടുന്നുണ്ട്. ഡ്രൈവര്‍ ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല അയാള്‍ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്‌നം വഷളാക്കിയതെന്നാണ് ശാന്തിവിള പറയുന്നത്.

  ഈ പെണ്‍കുട്ടി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. യുട്യൂബില്‍ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കൈകൂപ്പലൊക്കെയായിരുന്നു. എന്നാല്‍ വണ്ടിയോടിച്ചിരുന്നവന്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കാറില്‍ കൊണ്ടിടിച്ചിട്ട് അവന്‍ ഫോണില്‍ നോക്കിയിരിക്കുകയാണ്. ആര്‍ക്കായാലും ദേഷ്യം വരും എന്ന് അദ്ദേഹം പറയുന്നു.

  പൊലീസ് വന്ന ശേഷം പോയാല്‍ മതിയെന്നു പറഞ്ഞ് നാട്ടുകാര്‍ അവരെ തടഞ്ഞുവെച്ചു. ആ പെണ്‍കുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡില്‍ കിടന്ന് ഞാന്‍ വലിയ സിനിമാ നടിയാണെന്ന ഭാവത്തില്‍ പത്രാസ് കാണിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ. 'ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല' എന്ന് ഈ കുട്ടി വിഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്പോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നാണോ മനസ്സിലാക്കേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു. പ്രശ്‌നം തീര്‍ത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങള്‍ ഒപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവര്‍ നല്‍കിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നുവെന്നാണ് ശാന്തിവിള ചൂണ്ടിക്കാണിക്കുന്നത്.

  ഗായത്രി സുരേഷിന്റെ അറിവിലേക്കു ഞാന്‍ പറയട്ടെ, 2021 വരെ കേരളത്തില്‍ 3 കോടി 46 ലക്ഷം ആളുകളുണ്ട്. ഇനിയെങ്കിലും അബദ്ധങ്ങള്‍ പറയരുത്. മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ക്കോടി പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. മൂന്ന് കോടിയില്‍ നിന്ന് ഒരുലക്ഷം മാറ്റിയാല്‍ എങ്ങനെ രണ്ടേമുക്കാല്‍ കോടിയാകും. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവര്‍ ഏത് സ്‌കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ കാണുമ്പോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം എന്നും അദ്ദേഹം പറയുന്നു.

  ഗായത്രിയുടെ കൂടെ വണ്ടി ഓടിച്ചത് ഞാനല്ല..പ്രേക്ഷകരോട് ജിഷിന്റെ അഭ്യർത്ഥന

  വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ് എന്ന് പറയുന്ന ശാന്തിവിള നിര്‍ത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ചോദിക്കുന്നത്. എന്നിട്ട് അവര്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തി പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞാല്‍, അവരാണോ കുറ്റക്കാര്‍ എന്നും അവര്‍ ചോദിക്കുന്നു. അതേസമയം, ഈ കുട്ടിയെ ഇപ്പോള്‍ കണ്‍ട്രോള്‍ ചെയ്തില്ലായെങ്കില്‍ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ഈ കുട്ടി വരുത്തി വയ്ക്കാം എന്നും ശാന്തിവിള പറയുന്നു.

  സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

  അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാല്‍ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ സംഘടനകള്‍ക്ക് ആവണം എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ സിനിമാക്കാരെ മുഴുവന്‍ സമൂഹം അടച്ചാക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: gayathri suresh
  English summary
  Santhivila Dinesh Comes Against Gayatri Suresh And Her Ongoing Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X