twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയവും സംവിധാനവും തലയ്ക്ക് പിടിച്ചിട്ടല്ല സിനിമയിൽ വന്നത്! കാരണം മറ്റൊന്ന്,രഹസ്യം പരസ്യമായി

    സൈറ്റ് സന്ദർശിക്കുന്നതിനിടെ വഴിയിൽ ഒരു പൂച്ച മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഈ കാഴ്ച തന്നെ വല്ലാതെ ചിന്തിപ്പിച്ചിരുന്നു.

    |

    സിനിമയുടെ വളരെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ അത്ഭുതമായിരുന്നു. ഇങ്ങനേയും സിനിമ ചെയ്യാമോ എന്ന് പലരും മൂക്കത്ത് വിരൾ വച്ച് ചോദിച്ചിരുന്നു. ഒന്നിനു പിറകെ ഒന്നായി വിമർശനങ്ങൾ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമക്കാരനേയും ചിത്രത്തിനേയും തേടിയെത്തിയിരുന്നു.

    ആ കാഴ്ച കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു!! അന്ന് നടന്നില്ല, ശ്രീദേവിയുടെ ആഗ്രഹത്തെക്കുറിച്ച് ജാൻവിആ കാഴ്ച കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു!! അന്ന് നടന്നില്ല, ശ്രീദേവിയുടെ ആഗ്രഹത്തെക്കുറിച്ച് ജാൻവി

    എന്നാൽ വിമർശകരുടെ പിന്നാലെ പോകാനും അവർക്ക് ചെവി കൊടുക്കാനും പണ്ഡിറ്റ് തയ്യാറായിരുന്നില്ല. തന്റെ പ്രവർത്തന മേഖലയിൽ സജീവമാകാനാണ് പണ്ഡിറ്റ് തീരുമാനിച്ചത്. പിന്നേയും അദ്ദേഹം തന്റെ ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരു സാധരണ പ്രേക്ഷകന് യോജിക്കാൻ പറ്റുന്നതിനു അപ്പുറമായിരുന്നു. ഇപ്പോൾ വീണ്ടും ഉരുക്ക് സതീശൻ എന്ന സിനിമയുമായി പണ്ഡിറ്റ് വീണ്ടും എത്തിയിരിക്കുകയാണ്. തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് പണ്ഡിറ്റ് തുറന്നു പറയുകയാണ്.

     ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു!! നാലു പേർക്കെതിരെ കേസ് ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു!! നാലു പേർക്കെതിരെ കേസ്

    സിനിമയിലേയ്ക്ക് വന്നത്

    സിനിമയിലേയ്ക്ക് വന്നത്

    'സിനിമ' എന്നൊരു സ്വപ്നമാണ് എല്ലാവരേയും സിനിമയിലേയ്ക്ക് വലിച്ചടുപ്പിക്കുന്നത്. എന്നാൽ സന്തോഷ് പണ്ഡിറ്റിന് അഭിനക്കാനുള്ള ആഗ്രഹമോ, സംവിധായകനാകാനുള്ള ആഗ്രഹമോ കൊണ്ടല്ല സിനിമയിൽ എത്തിയത്. പേരിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് നടനും സംവിധായകനുമായതെന്ന് പണ്ഡിറ്റ് പറഞ്ഞു. ആളുകൾ അറിയാവുന്ന നിലയിൽ താൻ വളരാൻ കാരണം ആ ശ്രമത്തിന്റെ ഫലമാണെന്നും സന്തോഷ് കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ പ്രമോഷന്റെ ഭാഗമായി എറണാകുളം പ്രസ്ക്ലമ്പിൽ നടത്തിയ പ്രസ്മീറ്റിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം തുറന്നു പറഞ്ഞത്.

    സിനിമയിൽ വരാനുണ്ടായ കാരണം

    സിനിമയിൽ വരാനുണ്ടായ കാരണം

    താൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ആ സമയത്ത് വളരെ കുറച്ച് പേർക്ക് മാത്രമേ തന്നെ അറിയുമായിരുന്നുള്ളൂ. ഒരു ദിവസം ജോലി സംബന്ധമായി നിർമ്മാണ സൈറ്റ് സന്ദർശിക്കുന്നതിനിടെ വഴിയിൽ ഒരു പൂച്ച ചത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.. ഈ കാഴ്ച തന്നെ വല്ലാതെ ചിന്തിപ്പിച്ചിരുന്നു. തന്റെ മരണവും ഇതുപോലെ ആളുകൾ അറിയാതെ പോകരുതെന്ന് തനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലേയ്ക്ക് വരാനും പ്രശസ്തി നേടാനും കാരണമായത്.

     സംവിധാനത്തിനോട് കൂടുതൽ താൽപര്യം

    സംവിധാനത്തിനോട് കൂടുതൽ താൽപര്യം

    അഭിനയത്തിനേക്കാലും തനിയ്ക്ക് സംവിധാനത്തിനോടാണ് താൽപര്യം. അഭിനയം ആർക്കും ചെയ്യാം. അധികം ബുദ്ധിമുട്ടില്ലാത്ത പണിയാണ്. എന്നാൽ സംവിധാനം അങ്ങനെയല്ല. തലയിൽ എന്തെങ്കിലും ഉള്ളവർക്ക് മാത്രമേ സംവിധായകനാകാൻ സാധിക്കുകയുള്ളൂ. ഭാവിയിൽ അഭിനയത്തിൽ നിന്ന് മാറി സംവിധാനത്തിൽ കൂടുതൽ ഫോകസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.

    അട് 2 വിന്റെ റെക്കോർഡ് മറികടക്കും

    അട് 2 വിന്റെ റെക്കോർഡ് മറികടക്കും

    സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉരുക്ക് സതീശൻ. മുൻപത്തെ പോലെ സന്തോഷ് തന്നെയാണ് ചിത്രത്തിലെ നായകനും സംവിധായകനും ഗായകനുമൊക്കെ. ചിത്രം വൻ വിജയമായിരിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. . അതേസമയം പരാജയമായാല്‍ താന്‍ അതിന്റെ രണ്ടാം ഭാഗം എടുത്ത് വിജയിപ്പിക്കുമെന്നും. ജയസൂര്യ നായകനായ ആട് 2ന്റെ റെക്കോഡ് തകര്‍ക്കുമെന്നും സന്തോഷ് പറയുന്നു

    English summary
    santhosh pandit saysa about movie entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X