For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചോ? അയ്യപ്പന്റെ കഥയുമായി ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ സന്തോഷ് ശിവന്‍!

  |
  അയ്യപ്പന്റെ കഥയുമായി സന്തോഷ് ശിവന്‍ | filmibeat Malayalam

  മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്തത് പൃഥ്വിരാജ് നായകനായിട്ടെത്തിയ ഉറുമിയായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ഉറുമി തിയറ്ററുകളെ പുളകം കൊള്ളിച്ച സിനിമകളിലൊന്നായിരുന്നു. വീണ്ടും സംവിധാനത്തിലേക്ക് സജീവമാവുകയാണ് സന്തോഷ് ശിവനിപ്പോള്‍.

  സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ശേഷം മോഹന്‍ലാലിനെ നായകനാക്കിയും രജനികാന്തിനെ നായകനാക്കിയും സന്തോഷിന്റെ സിനിമകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ നിര്‍മാതാവ് ഗോകുലം ഗോപാലനാണ് പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

   അയ്യപ്പന്‍ സിനിമയാവുന്നു..

  അയ്യപ്പന്‍ സിനിമയാവുന്നു..

  ശബരിമസ സ്ത്രീ പ്രവേശന വിധിയെ ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെയായിരുന്നു അയ്യപ്പന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും പൃഥ്വിരാജ് പുറത്ത് വിട്ടിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ശങ്കര്‍ ഈ കഥ തന്നോട് പറയുന്നതെന്നും ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതോടെ അയ്യപ്പനെ വെള്ളിത്തിരയില്‍ കാണുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  മറ്റൊരു സിനിമ കൂടി വരുന്നു!!

  മറ്റൊരു സിനിമ കൂടി വരുന്നു!!

  ഇപ്പോഴിതാ സന്തോഷ് ശിവന്റെ സംവിധാനത്തിലും അയ്യപ്പന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും ഓഗസ്‌റ്റോട് കൂടിയോ അല്ലെങ്കില്‍ സെപ്റ്റംബറിലോ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ഗോകുലം ഗോപാലന്‍ അഭിമുഖത്തില്‍ മനസ് തുറന്നത്. നവാഗതനായ പ്രശാന്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അയ്യപ്പന്റെ ജീവിതം വേറിട്ട കാഴ്ചപാടില്‍ നോക്കി കാണുന്ന തരത്തിലായിരിക്കും സിനിമ ഒരുക്കുന്നത്.

   നായികയായി അനുഷ്‌ക ഷെട്ടി

  നായികയായി അനുഷ്‌ക ഷെട്ടി

  അനുഷ്‌ക ഷെട്ടി അല്ലാതെ ചരിത്ര വനിതകളെ അവതരിപ്പിക്കാന്‍ ഇത്രയും പാകവും പക്വതയും വന്നൊരു നടിയും തെന്നിന്ത്യയില്‍ ഇല്ലെന്ന് വേണം പറയാന്‍. നേരത്തെ അരുന്ധതി, രുദ്രമ്മദേവി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കൈയടി വാങ്ങിയ അനുഷ്‌ക ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ച് ഞെട്ടിപ്പിച്ചിരുന്നു. ശേഷം ബാഗമതി എന്ന ചിത്രത്തിലും സാമാനമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ സന്തോഷ് ശിവന്റെ അയ്യപ്പ ചരിതത്തിലും അനുഷ്‌കയായിരിക്കും നായികയെന്നാണ് പറയുന്നത്. അതിന് വേണ്ടി നടിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  വിവിധ ഭാഷകളില്‍ ഒന്നിച്ചെത്തും..

  വിവിധ ഭാഷകളില്‍ ഒന്നിച്ചെത്തും..

  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒന്നിച്ചായിരിക്കും ഈ ചിത്രം റിലീസിനെത്തുക. സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എന്നാല്‍ അദ്ദേഹം സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തമല്ല. എന്തായാലും മലയാളക്കരയെ അത്ഭുതപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് ശിവനിപ്പോള്‍.

   സന്തോഷിന്റെ സിനിമകള്‍

  സന്തോഷിന്റെ സിനിമകള്‍

  കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് സന്തോഷ് ശിവന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. മഞ്ജു വാര്യരാണ് നായിക. ഇത് മാത്രമല്ല അതിന് പിന്നാലെ വേറെയും സിനിമകള്‍ സന്തോഷിന്റെതായി പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാടിന്റെ തലൈവര്‍ രജനികാന്തിനെ നായകനാക്കിയൊരു ചിത്രം ഉടനെ ഉണ്ടാവുമെന്നാണ് സംവിധായകന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. രജനി സാറിനൊപ്പം അത്രയധികം ആകാംഷ നിറഞ്ഞ പ്രോജക്ട് ചെയ്യുകയാണെന്നും തലപതിയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ഇതാണെന്നുമാണ് സന്തോശ് ശിവന്‍ പറയുന്നത്. മണിരത്‌നം സംവിധാനം ചെയ്ത് 1991 ല്‍ റിലീസിനെത്തിയ സിനിമയായിരുന്നു തലപതി. ചിത്രത്തില്‍ ഛായാഗ്രഹകന്‍ സന്തോഷ് ശിവനായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

   മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍

  മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍

  മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റിലൊരുങ്ങുന്ന കുഞ്ഞാലി മരക്കാര്‍ എന്ന് വരുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ബിഗ് ബജറ്റ് ചിത്രമായി ആദ്യം പ്രഖ്യാപിച്ചത് കുഞ്ഞാലി മരക്കാര്‍ ആയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും സിനിമ മുന്നോട്ട് പോയില്ല. ഈ സിനിമ ഉപേക്ഷിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കുഞ്ഞാലി മരക്കാര്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മമ്മൂട്ടി ചിത്രം മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി കലിയുഗം എന്ന പേരില്‍ സന്തോഷ് ശിവന്‍ ഒരു സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

  English summary
  Santhosh Sivan directing movie Lord Ayyappa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X