For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ദേഹത്തിന്‌റെ വലിയ ഫാനാണ് ഞാന്‍, ഈ സൂപ്പര്‍താരത്തെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമെന്ന് കണ്ണന്‍

  |

  സാന്ത്വനത്തിലെ കണ്ണനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അച്ചു സുഗന്ദ്. സാന്ത്വനം തുടങ്ങിയ സമയം മുതല്‍ വലിയ പ്രേക്ഷക പിന്തുണയാണ് അച്ചുവിന് ലഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി സീരിയല്‍ രംഗത്ത് എത്തിയ അച്ചു വാനമ്പാടി സീരിയലിലാണ് ആദ്യം അഭിനയിച്ചത്. വാനമ്പാടിയിലെ പാപ്പികുഞ്ഞ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടന് സാന്ത്വനത്തിലും അവസരം ലഭിക്കുകയായിരുന്നു. സാന്ത്വനത്തിലെ റോള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. സാന്ത്വനം വീട്ടിലെ മൂന്ന് ചേട്ടന്മാരുടെ അനിയനായി ശ്രദ്ധേയ പ്രകടനമാണ് അച്ചു കാഴ്ചവെക്കാറുളളത്.

  achu

  കുസൃതിയും കുറുമ്പുമുളള പരമ്പരയിലെ കണ്ണന്‍ എന്ന അനിയന്‍ വേഷം ചുരുങ്ങിയ കാലം കൊണ്ടാണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി മാറിയത്. കുട്ടിക്കാലം മുതല്‍ അഭിനയ മോഹവുമായി നടക്കുന്ന ആളാണ് അച്ചു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒരാള്‍ അച്ഛനെ പറ്റിച്ചതിനെ കുറിച്ച് അച്ചു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിന് പിന്നാലെ എന്നെ നടനാകണമെന്ന് അച്ഛന് വാശിയുണ്ടായിരുന്നു എന്നും സാന്ത്വനം താരം പറഞ്ഞു. അങ്ങനെ കുറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സാന്ത്വനത്തിലൂടെ അച്ചുവിന് ഒരു ബ്രേക്ക് കിട്ടിയത്.

  അതേസമയം സിനിമ സംവിധാനം ചെയ്യണമെന്നുളളത് അച്ചുവിന്‌റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. മുന്‍പ് സിനിമയിലും അസിസ്റ്റന്റ് ഡയറക്ടറായിട്ട് നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ താരങ്ങളില്‍ ആരെ വെച്ചാണ് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമെന്ന് പറയുകയാണ് അച്ചു. താനൊരു വിജയ് ഫാനാണെന്ന് സാന്ത്വനം താരം പറയുന്നു. അതുകൊണ്ട് തന്നെ വിജയിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്. തനിക്ക് പ്രിയപ്പെട്ട മൂന്ന് മേഖലകളാണ് എഴുത്ത്, അഭിനയം, സംവിധാനം എന്നും താരം പറയുന്നു.

  സിനിമാ സംവിധാനത്തിലേക്ക് തിരിയണം എന്നാണ് ആഗ്രഹം. ഷോര്‍ട്ട് ഫിലിംസിന് കഥ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒന്നും ചെയ്ത് പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും ഒരു ത്രെഡ് കിട്ടികഴിഞ്ഞാല്‍ കുറെനാള്‍ അത് എന്റെ മനസില്‍ കിടന്ന് വിഷ്വലൈസ് ചെയ്ത് അതിനോടുളള ഇഷ്ടം ഇല്ലാതെയാകും. അല്ലെങ്കില്‍ അതേകാര്യം വേറെയെവിടെയെങ്കിലും വന്നിട്ടുണ്ടാകും. വലിയൊരു വിജയ് ഫാനാണ് ഞാന്‍. ദളപതിയെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, അഭിമുഖത്തില്‍ അച്ചു സുഗന്ദ് പറഞ്ഞു.

  മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ്‌

  സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹമുളള താരങ്ങളെ കുറിച്ചും അച്ചു തുറന്നുപറഞ്ഞു. ലാലേട്ടന്‍, മമ്മൂക്ക, ഫഹദിക്ക ഇവരോടൊപ്പം ഒരു ചെറിയ വേഷമായാല്‍ പോലും അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് അച്ചു സുഗന്ദ് പറഞ്ഞു. അതേസമയം സാന്ത്വനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക പിന്തുണയാണ് കണ്ണന് ലഭിക്കുന്നത്. നിരവധി ആരാധക ഗ്രൂപ്പുകള്‍ അച്ചു സുഗന്ദിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അച്ചുവിന്‌റെ സാന്ത്വനത്തിലെ രംഗങ്ങള്‍ എഡിറ്റ് ചെയ്തുളള വീഡിയോസുമായി ആരാധകര്‍ എപ്പോഴും എത്താറുണ്ട്.

  യൂടൂബ് വീഡിയോസുമായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് അച്ചു. സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള രസകരമായ നിമിഷങ്ങളാണ് അച്ചു സുഗന്ദ് പോസ്റ്റ് ചെയ്യാറുളളത്. അടുത്തിടെ ഓണം സമയത്ത് എടുത്ത സാന്ത്വനം ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോസും അച്ചു പോസ്റ്റ് ചെയ്തിരുന്നു. സാന്ത്വനത്തില്‍ അച്ചു എത്താറുളള എപ്പിസോഡുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അച്ചുവിന് പുറമെ ചിപ്പി, രാജീവ് പരമേശ്വര്‍, സജിന്‍, ഗോപിക അനില്‍, രക്ഷ രാജ് ഉള്‍പ്പെടെയുളള താരങ്ങളാണ് സാന്ത്വനത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  Read more about: chippi actor serial vijay
  English summary
  santhwanam fame achu sugandh reveals his desire to do a movie with thalapathy vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X