For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പരസ്പരം ഒന്നും ഒളിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു, ഫോൺ പാസ് വേർഡ് പോലും രണ്ടുപേർക്കും അറിയാം'; രക്ഷ രാജ്

  |

  പ്രണയംകൊണ്ടും കഥാഗതിയിലെ ട്വിസ്റ്റുകൾകൊണ്ടും കുടുംബ സദസുകളെ ത്രസിപ്പിക്കുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ തീവ്രത അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ടുതന്നെ പരമ്പരയുടെ റേറ്റിങും ആരാധക വൃന്ദവും ഏറെ മുന്നിലാണ്.

  ബാലൻ, ഹരി, ശിവൻ, കണ്ണൻ തുടങ്ങിയ സഹോദരങ്ങളും ദേവി, അപർണ, അഞ്‍ജലി തുടങ്ങിയ അവരുടെ ഭാര്യമാരുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ തമ്മിലുള്ള സ്‌നേഹബന്ധങ്ങളും പ്രണയവുമെല്ലാം മനോഹരമായാണ് പരമ്പര കാണിക്കുന്നത്.

  Also Read: 'റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് അറിഞ്ഞില്ല, നിന്നെ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും'; നിമിഷ

  എന്നാൽ അവർ ചെന്നുപെടുന്ന ചില അപ്രതീക്ഷിതമായ പ്രശ്‌നങ്ങൾ പരമ്പരയെ ഇടയ്‌ക്കെല്ലാം കലുഷിതമായ ചുറ്റുപാടുകളിലേക്ക് നയിക്കുന്നുണ്ട്.

  വർഷങ്ങളായി വിവിധ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളും ചില പുതുമുഖങ്ങളുമാണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.

  അക്കൂട്ടക്കിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ സാന്ത്വനം താരമാണ് അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജ്. സിനിമയിൽ നിന്നും സീരിയലിലെത്തിയതാണ് രക്ഷ രാജ്.

  Also Read: 'കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അയാളെ മാത്രമെ കഴിക്കൂവെന്ന് വാശിയായിരുന്നു, അവസാനം പിരിഞ്ഞു'; ചിത്ര അയ്യർ

  പക്ഷെ ഇന്ന് രക്ഷ രാജിനെ കേരളം അറിയുന്നത് സാ‌ന്ത്വനത്തിലെ അപ്പുവെന്ന കഥാപാത്രമായിട്ടാണ്. അടുത്തിടെയാണ് രക്ഷ രാജ് വിവാഹിതയായത്. വർഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

  കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജിനെ വിവാഹം ചെയ്തത് കോഴിക്കോട് സ്വദേശിയായ അർക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിധ്യത്തിലായിരുന്നു വിവാഹം.

  രക്ഷയുടെ ഹൽദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സാന്ത്വനത്തിലെ തന്ത്രപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാ രാജ്.

  നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്. എന്നാൽ രക്ഷയുടെ കരിയർ ബെസ്റ്റ് അഭിനയവും പരമ്പരയുടെ പ്രേക്ഷകപ്രിയവും അപർണ എന്ന കഥാപാത്രത്തെ മലയാളിക്ക് ഏറെ പ്രിയങ്കരിയാക്കുകയായിരുന്നു.

  രക്ഷയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമർക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്.

  നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾക്ക് ശേഷമാണ് രക്ഷ അപർണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്. ബാംഗ്ലൂർ ബേസ്ഡ് സോഫ്റ്റ്വെയർ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അർക്കജ്.

  തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് രക്ഷയും അർക്കജും വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേമിക്കുന്ന ആളെത്തന്നെ വിവാഹം ചെയ്യണമെന്നത് തീരുമാനിച്ചിരുന്നുവെന്നാണ് രക്ഷ രാജും അർക്കജും പറയുന്നത്.

  'നേരത്തെ ചില ക്രഷുകൾ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. രണ്ടുപേരുടേയും ആദ്യത്തെ പ്രണയം ഇത് തന്നെയായിരുന്നു.'

  'മുമ്പ് പല പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. പക്ഷെ അവർ വിശ്വസിക്കാൻ കൊള്ളുന്നവരാണ് എന്ന് തോന്നിയിരുന്നില്ല. അത് തോന്നിയത് അർക്കജിനെ കണ്ടപ്പോൾ മാത്രമാണ്. വിവാഹ ജീവിത്തതിൽ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു.'

  'ഫോൺ പാസ് വേഡ് പോലും ഞങ്ങൾക്ക് പരസ്പരം അറിയാം എന്റെ ഫോൺ അർക്കജും അർക്കജിന്റെ ഫോൺ ‍ഞാനും ഉപയോ​ഗിക്കാറുണ്ട്. പിണക്കങ്ങളൊന്നും ഒരി​ക്കലും നീണ്ടുപോകാറില്ല.'

  'പ്രണയിക്കുകയാണെങ്കിൽ അത് വിവാഹത്തിൽ എത്തിക്കണമെന്നത് ഞങ്ങളുടെ തീരുമാനവും നിർബന്ധവുമായിരുന്നു. വീട്ടുകാർ സമ്മതിച്ചില്ലായിരുന്നെങ്കിൽ കാത്തിരിക്കുമായിരുന്നു. അല്ലാതെ വേറൊന്നും ചിന്തിച്ചിരുന്നില്ല.'

  'ഞങ്ങൾ രണ്ടുപേരും സൗന്ദര്യം ആസ്വദിക്കുന്നവരാണ്' രക്ഷ രാജും അർക്കജും പറയുന്നു. ഇരുവരുടേയും വിവാഹം ആഘോഷമാക്കാൻ സാന്ത്വനം സഹതാരങ്ങളെല്ലാം കോഴിക്കോട് എത്തിയിരുന്നു.

  Read more about: Santhwanam
  English summary
  Santhwanam serial actress Raksha raj and husband open up about their successful marriage life secrets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X