For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോപികയെ അതിസുന്ദരിയാക്കി നടി റെബേക്ക, ഇത് സാന്ത്വനത്തിലെ അഞ്ജലി തന്നെയോ?

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. സഹോദരസ്നേഹവും സൗഹ‍ൃദവും പ്രണയവുമെല്ലാം ഉൾപ്പെടുത്തിയ പരമ്പര മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സൂപ്പർ ഹിറ്റാണ്. 'സാന്ത്വനം' വീട്ടിലെ 'ബാലനും' സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെങ്കിലും 'ശിവൻ' 'അഞ്ജലി' എന്നിവരാണ് ആരാധകരെ പിടിച്ചിരുത്തുന്നതിൽ മുന്നിൽ. ശിവാഞ്ജലിമാരുടെ ചെറിയ പിണക്കങ്ങളും കുസൃതികളും പ്രണയവും ഒക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

  ശിവനും അഞ്ജലിയുമായി എത്തുന്ന സജിനും ഗോപികയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാംതന്നെ ആരാധകർ സമയാസമയം അറിയാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് റോന്തുചുറ്റുന്നത്.

  ഓണത്തോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഗോപിക പങ്കുവെച്ചത്. ഗോപികയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇത് ഞങ്ങളുടെ അഞ്ജലി തന്നെയോ എന്നാണ് പലരുടെയും ചോദ്യം. സുന്ദരിയായിരിക്കുന്നു എന്നും നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്. മോഡേണും ട്രഡീഷണലും സംയോജിക്കുന്ന ലുക്കിലാണ് ഗോപികയുടെ കടന്നുവരവ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് കണ്ണെത്തിനോക്കും. അത്രക്ക് സുന്ദരിയായിട്ടുണ്ട് ഗോപിക.

  Read Also: 'കുഞ്ഞിനെ കുളിപ്പിക്കുന്നതും നിക്ക് ആണ്'; മുഖം ഉടനെ കാണിക്കും; പ്രിയങ്കയുടെ കുഞ്ഞിനെക്കുറിച്ച് അമ്മ

  'ട്രെൻഡുകൾ നിറഞ്ഞ ലോകത്ത്, ഒരു ക്ലാസിക്ക് ആയി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ്. കയ്യിൽ കറുപ്പ് കുപ്പിവളകളും വലിയ കമ്മലുകളും അണിഞ്ഞാണ് ഗോപികയെത്തുന്നത്.

  ഗോപികയെ സുന്ദരിയാക്കിയതിന് പിന്നിൽ സീരിയൽ നടി റെബേക്ക സന്തോഷാണ്. ഗോപികയുടെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത് റെബേക്കയുടെ തന്നെ ബൈബേക്ക എന്ന സ്ഥാപനമാണ്. ഓണം സ്പെഷ്യലായ ചമക് തീമിലാണ് വസ്ത്രം തയ്യാറാക്കിയിട്ടുള്ളത്. സെറ്റ് സാരിയും മോഡേൺ രീതിയിലുള്ള ബ്ലൗസുമാണ് അഞ്ജലിയുടെ വേഷം. താരത്തിന്റെ ഹെയർ സ്റ്റൈലിലും മാറ്റം വന്നത് കാണാം. നിതിൻ സി നന്ദകുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

  Read Also: എനിക്ക് പകരം മറ്റൊരാളുമായി അടുത്തു; സുഹൃത്തിനെ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വന്ന ഡിപ്രഷനെ പറ്റി ശ്രുതി രജനികാന്ത്

  ശിവം, ബാലേട്ടൻ, മയിലാട്ടം എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക. മിനിസ്ക്രീനിലും ബാലതാരമായി തിളങ്ങിയിട്ടുണ്ട്. സീ കേരളത്തിലെ കബനി എന്ന സീരിയലിലൂടെ ആയിരുന്നു ഗോപിക മിനിസ്ക്രീൻ രംഗത്ത് സജീവമായത്. പക്ഷെ കൊവിഡ് പ്രതിസന്ധിയിൽ ആ സീരിയൽ പകുതിയിൽ മുടങ്ങിപ്പോയി. പിന്നീട് കുറച്ച് നാൾ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇതിനിടെയാണ് സാന്ത്വനത്തിൽ അവസരം ലഭിക്കുന്നത്.

  Read Also:'ബന്ധത്തിന്റെ തീവ്രത എത്രയെന്ന് അമൃതയുടെ ചിരിയിലറിയാം...'; അമൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ​ഗോപി സുന്ദർ!

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  'എന്റെ കുടുംബം തന്നെയാണ് സാന്ത്വനം. ഒരുപാട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയാണ് ഞാൻ. ആദ്യം ചിപ്പി ചേച്ചിക്കൊപ്പം അഭിനയിക്കാൻ ഒക്കെ ഭയങ്കര ടെൻഷൻ ആയിരുന്നു. ഇത്രയും സീനിയർ ആർടിസ്റ്റ്‌ ആണല്ലോ. എന്നാൽ ആ അകലം ചേച്ചി തന്നെയാണ് ഇല്ലാതാക്കിയത്. എന്റെ അമ്മയായി അഭിനയിക്കുന്ന ദിവ്യ ചേച്ചി അമ്മയെ പോലെ തന്നെയാണ് സെറ്റിലും പെരുമാറുന്നത്. സീരിയലിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഓഫ് സ്‌ക്രീനിലും. അതു തന്നെയാണ് സീരിയലിന്റെ വിജയവും', ഗോപിക ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

  Read more about: gopika
  English summary
  Santhwanam Serial Fame Gopika Anil Latest Onam Photoshoot Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X