For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡേറ്റിംഗിന് തയ്യാറാണോ? വിജയ് ദേവരക്കൊണ്ടയെ കണ്ടതിന് ശേഷം സനുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്!

  |

  ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് സനുഷ സന്തോഷ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയുമൊക്കെ മകളായാണ് ഈ താരം തുടക്കത്തില്‍ സിനിമയില്‍ നിറഞ്ഞുനിന്നത്. കുഞ്ഞിപ്പല്ലുകള്‍ കാണിച്ച് നുണക്കുഴിയുമായുള്ള ചിരിയായിരുന്നു അന്നത്തെ ട്രേഡ് മാര്‍ക്ക്. ബാലതാരത്തില്‍ നിന്നും നായികയായി അരങ്ങേറിയപ്പോഴും താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. സനുഷയുടെ സഹോദരനായ അനൂപും സിനിമയില്‍ സജീവമാണ്. അവനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണെന്ന് താരം പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നിലപാടുകള്‍ തുറന്നുപറഞ്ഞാണ് ഈ താരം മുന്നേറുന്നത്.പൃഥ്വിരാജിന്‍റെ പരസ്യത്തിന് അടപടലം ട്രോളാണ്! തന്നെക്കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത് താരവുമെത്തി!

  പൃഥ്വിരാജിന്‍റെ പരസ്യത്തിന് അടപടലം ട്രോളാണ്! തന്നെക്കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത് താരവുമെത്തി!

  വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം? ഇതേത് കോഡെന്ന് ആരാധകര്‍! മറുപടി വൈറലാവുന്നു!

  സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട എന്ന നടന്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. തെലുങ്ക് ജനതയുടെ മാത്രമല്ല മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. താരത്തെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സനുഷ തന്റെ സന്തോഷം പങ്കുവെച്ചത്.

  ചെങ്ങഴി നമ്പ്യാരാവാന്‍ ടൊവിനോ തോമസ് ഇല്ല! ചിത്രത്തില്‍ നിന്നും താരം പിന്‍മാറി! കാരണം ഇതോ???

  വിജയ് ദേവരകൊണ്ടയെ കണ്ടു

  വിജയ് ദേവരകൊണ്ടയെ കണ്ടു

  തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഹരമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കൊച്ചിയിലേക്ക് എത്തിയത്. മലയാളം അറിയില്ലെങ്കിലും ഈ സ്‌നേഹം നേരത്തേയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധികമാരിലൊരാളാണ് താനെന്ന് വ്യക്തമാക്കിയാണ് സനുഷയും എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്.

  കമന്റുകളുടെ പെരുമഴയാണ്

  കമന്റുകളുടെ പെരുമഴയാണ്

  വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് സനുഷ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എങ്കില്‍പ്പിന്നെ ഐലവ് യൂ പറഞ്ഞൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

  മികച്ച സ്വീകാര്യത

  മികച്ച സ്വീകാര്യത

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് സനുഷ. താരജാഡകളില്ലാതെ ഇടപെടുന്ന താരത്തിനെക്കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വ്യാജവാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ പ്രതികരിച്ചും താരമെത്തിയിരുന്നു. ഇതിനിടയില്‍ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.

  വിവാഹത്തെക്കുറിച്ചുള്ള ചോദ്യം

  വിവാഹത്തെക്കുറിച്ചുള്ള ചോദ്യം

  അടുത്തിടെ താരം വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയായാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടോയില്ലെന്ന പരാതിയുണ്ടായിരുന്നു. അതങ്ങ് തീര്‍ത്തുവെന്നായിരുന്നു താരത്തിന്റെ കമന്‍റ്. ഇത് തമാശയാണെന്നും വിവാഹമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും താരം പറഞ്ഞിരുന്നു.

  English summary
  Sanusha Meets Vijay Devarakonda, Instagram post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X