For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനുമായിട്ടുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തി നടി സനുഷ; കാവ്യയുടെ കൈയിലെ കുഞ്ഞിനെ കുറിച്ചും നടി

  |

  ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. കാവ്യയെ പോലെ തന്നെ വളര്‍ന്ന് വന്ന നടിയാണ് സനുഷ. കാവ്യയുടെ നാടായ നീലേശ്വരത്തെ കുറിച്ച് മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ തനിക്കും ആ നാടുമായി ബന്ധമുണ്ടെന്ന് പറയുകയാണ് സനുഷ ഇപ്പോള്‍.

  കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം

  കാവ്യ മാധവനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ഫോട്ടോയുമായി എത്തിയതാണ് സനുഷ. ഈ പോസ്റ്റിന് താഴെ കാവ്യ ചേച്ചിയ്ക്ക് തന്നോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് തുടങ്ങി നിരവധി കാര്യങ്ങളും സനുഷ എഴുതിയിരുന്നു. അതേ സമയം കാവ്യയുടെ കൈയില്‍ ഒരു കുഞ്ഞിനെയും ചിത്രത്തില്‍ കാണാം. ഇതാരാണെന്ന ചോദ്യത്തിന് കമന്റിലൂടെ സനുഷ മറുപടി പറഞ്ഞിട്ടുണ്ട്.

  പെരുമഴക്കാലം സിനിമയ്ക്ക് തൊട്ട് പിന്നാലെ നടത്തിയ പരിപാടിയില്‍ നിന്നും എടുത്ത ഫോട്ടോയാണിതെന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ കാവ്യ ചേച്ചി നീലേശ്വരത്ത് നിന്നാണെന്നത് പോലെ എന്റെ അമ്മ ജനിച്ചതും അച്ഛന്‍ കുടുംബത്തോടൊപ്പം ഒരു കാലത്ത് താമസിച്ചതും അവിടെയായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂരിലാണ്. പക്ഷേ ഇപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ നീലേശ്വരത്ത് താമസിക്കുന്നുണ്ട്.

  എന്റെ മാതാപിതാക്കള്‍ക്ക് അവിടെ സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ അവിടെ പോകുമ്പോഴെല്ലാം ഒരുമിച്ച് കൂടാനും സമയം ചെലവഴിക്കാനും ശ്രമിക്കാറുണ്ട്. ചില ആളുകള്‍ക്ക് അവരുടെ തന്നെ ഇന്‍ഡസ്ട്രിയില്‍ കരിയര്‍ വളര്‍ത്തുന്നവരോട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഞങ്ങള്‍ക്ക് ഒരിക്കലും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നത് അഭിമാനത്തോടെ പറയുകയാണ്. അതിലുപരി എപ്പോഴും ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണെന്ന് മാത്രമേ എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളു.

  ഞങ്ങള്‍ എപ്പോഴൊക്കെ കാണുന്നോ അന്നേരമൊക്കെ എനിക്കും ഉണ്ണിയ്ക്കും ഒരു സഹോദരിയെ പോലെയാണ്. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ മനസ്സില്‍ സൂക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. എല്ലായ്പ്പോഴും വിനയാന്വിതയായിരിക്കാനും, നിങ്ങളുടേതായ രീതിയില്‍ അനുഗ്രഹിക്കപ്പെട്ട ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.

  നിങ്ങള്‍ക്ക് കഴിയുന്നത്ര, ദൈനംദിനവും സാധ്യവുമായ എല്ലാ വഴികളിലും, നിങ്ങളുടേതു പോലെ മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷം കണ്ടെത്താനും നാമെല്ലാവരും ജീവിതത്തില്‍ തുടര്‍ന്നും പഠിക്കേണ്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പരസ്പരം പിന്തുണക്കാന്‍. ദയ കാണിക്കാന്‍. നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം സഹായിക്കാന്‍, നിങ്ങള്‍ക്ക് കഴിയുന്നത്ര. സ്‌നേഹം പ്രചരിപ്പിക്കാന്‍. ഒരു മികച്ച വ്യക്തിയാകാന്‍. നിങ്ങളുടെ തനതായ ഒരു രീതി സൃഷ്ടിക്കാന്‍ ശ്രമിക്കുക' എന്നുമാണ് സനുഷ പറയുന്നത്.

  ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

  കാവ്യ മാധവന്‍ ചേച്ചി, നീലേശ്വരം നാട്ടുകാരി, എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും സനുഷ കൊടുത്തിട്ടുണ്ട്. ഒപ്പം കാവ്യയുടെ കൈയിലുള്ള കുഞ്ഞ് സനൂപ് ആണെന്നാണ് നടി പറയുന്നത്. സനുഷയുടെ അനിയനും മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരവുമാണ് സനൂപ്. ചേച്ചിയെ പോലെ ഇതിനകം നിരവധി ഹിറ്റ് സിനിമകളില്‍ സനൂപ് അഭിനയിച്ച് കഴിഞ്ഞു.

  Read more about: sanusha സനുഷ
  English summary
  Sanusha Santhosh Opens Up About Kavya Madhavan And The Viral Baby Sanoop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X