For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സനുഷയ്ക്ക് അനിയനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണ്! കാരണം വെളിപ്പെടുത്തി നടി തന്നെ രംഗത്ത്, കാണൂ..

  |

  കാവ്യ മാധവന്‍, ബേബി ശാലിനി എന്നിവരെ പോലെ ബാലതാരമായി സിനിമയിലേക്കെത്തി നായികയായി മാറിയ സുന്ദരിയാണ് സനുഷ. ബേബി സനുഷ എന്നറിയപ്പെട്ടിരുന്ന നടി ഇപ്പോള്‍ മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സനുഷയ്ക്ക് പിന്നാലെ അനിയന്‍ സനൂപും സിനിമയിലേക്കെത്തിയിരുന്നു.

  ശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല! സല്‍മാന്‍ ഖാന്‍ തേച്ചൊട്ടിച്ച് കളഞ്ഞു, ബിഗ് ബോസിലെ കളി

  ബാലതാരമായിട്ടെത്തിയ സനൂപും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണ്. സനുഷയും അനിയനും ഒന്നിച്ചൊരു സിനിമ എപ്പോള്‍ ചെയ്യും എന്നതാണ് ആരാധകര്‍ ഏറെ കാലമായി ചോദിച്ചോണ്ടിരുന്ന കാര്യം. ഒടുവില്‍ ഇരുവരും ഒന്നിക്കുകയാണ്. അനിയനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണെന്ന് സനുഷ തുറന്ന് പറഞ്ഞിരിക്കുകയാണ്.

   ബേബി സനുഷ

  ബേബി സനുഷ

  മലയാളികളുടെ മനം കവര്‍ന്ന അപൂര്‍വ്വം ബാലതാരങ്ങളില്‍ ഒരാളായിരുന്നു ബേബി സനുഷ. 1998 ല്‍ കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 2000 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ദാദ സാഹിബിലൂടെയാണ് സനുഷ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ കുഞ്ഞ് ആയിഷയായി എത്തിയ സനുഷയ്ക്ക് പിന്നീട് ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു.

  അനിയന്‍ സനൂപും

  അനിയന്‍ സനൂപും

  ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അനിയന്‍ സനൂപും വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയിരുന്നു. ജയസൂര്യ നായകനായി അഭിനയിച്ച ഫിലിപ്‌സ് ആന്‍ ദി മങ്കി പെന്‍ എന്ന സിനിമയിലൂടെയായിരുന്നു സനൂപിന്റെ അരങ്ങേറ്റം. ചിത്രത്തിലെ കേന്ദ്രകഥാപാത്രം സനൂപായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ പെരുച്ചാഴി, മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍, ജോ ആന്‍ഡ് ദി ബോയി, കുട്ടികളുണ്ട് സൂക്ഷിക്കുക, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോണി ജോണി എസ് അപ്പ എന്നീ സിനിമകളിലും സനൂപ് അഭിനയിച്ചിരുന്നു.

  അനിയനും ചേച്ചിയും ഒന്നിക്കുന്നു..

  അനിയനും ചേച്ചിയും ഒന്നിക്കുന്നു..

  സനുഷയും സനൂപും ഒന്നിച്ചഭിനയിക്കുന്ന സിനിമ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ചില പ്രേക്ഷകര്‍. റോജിന്‍ തോമസിന്റെ സംവിധാനത്തിലെത്തുന്ന പുതിയ സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. നീല്‍ ഡി കുന്‍ഹയാണ് ഛായാഗ്രഹണം. രാഹുല്‍ സുബ്രഹ്മണ്യമാണ് സിനിമയ്ക്ക് ഗാനങ്ങളൊരുക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ അനിയനൊപ്പം അഭിനയിക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടെന്ന് സനുഷ പറഞ്ഞിരിക്കുകയാണ്. റോജിനും സനൂപിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ സനുഷ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

  സനുഷയുടെ വാക്കുകളിലേക്ക്..

  എപ്പോഴും എല്ലാവരും ചോദിക്കാറുണ്ട്. നിങ്ങള്‍ എപ്പോഴാണ് ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതെന്ന്. എന്റെ കുഞ്ഞനിയന്‍ സനൂപിനൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് എന്റെയും സ്വപ്‌നമാണ്. അവനൊപ്പം അഭിനയിക്കുമ്പോള്‍ കൗതുകവും ചെറിയ ടെന്‍ഷനും ഒരോ സമയം ഉണ്ട്. എന്നെക്കാള്‍ നന്നായി അവന് അവന്റെ ജോലികള്‍ ചെയ്യാന്‍ അറിയാമെന്ന്ത് കൊണ്ട് തന്നെ ഇത് എന്നെ സംബന്ധിച്ച് തീര്‍ത്തും വെല്ലുവിളിയുള്ള കാര്യമാണമെന്നാണ് സനുഷ പറയുന്നത്.

   സനുഷയുടെ വിവാഹം

  സനുഷയുടെ വിവാഹം

  സിനിമയില്‍ സജീവമാകാതെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷയെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 23 വയസുകാരിയായ സനുഷയുടെ കല്യാണത്തിന്റെ കാര്യത്തിലും വിടാതെ പാപ്പരാസികള്‍ പിന്നാലെയുണ്ട്. ഇതിനൊക്കെയുള്ള മറുപടി നേരത്തെ സനുഷ തന്നെ പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെക്കുന്ന ഫോട്ടോസിന് ആരാധകരുടെ കമന്റ് കൊണ്ടുള്ള ബഹളമാണ് ഉണ്ടാവാറുള്ളത്. മാട്രിമോണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ് തീര്‍ത്തു. അച്ഛനെയും അമ്മയെയും ടാഗ് ചെയ്ത് കൊണ്ട് ഇതൊരു തമാശ മാത്രമാണെന്നും, കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ടെന്നും സനുഷ പറഞ്ഞിരുന്നു.

  മികച്ച ബാലതാരം

  മികച്ച ബാലതാരം

  ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച സനുഷയെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും എത്തിയിരുന്നു. 2004 ല്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം കാഴ്ച എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു സനുഷയ്ക്ക് മികച്ച ബലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. 2014 ല്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക പരമാര്‍ശവും ലഭിച്ചിരുന്നു. ഫിലിം ഫെയര്‍, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ നിരവധിയാണ് സനുഷയെ തേടി എത്തിയിരുന്നത്.

  സനൂപിനും നേട്ടങ്ങള്‍ മാത്രം

  സനൂപിനും നേട്ടങ്ങള്‍ മാത്രം

  സനുഷയെ പോലെ തന്നെ പുരസ്‌കാരം വാങ്ങിക്കുന്നതില്‍ സനൂപും മിടക്കുനായിരുന്നു. അരങ്ങേറ്റ ചിത്രമായ ഫിലിപ്‌സ് ആന്‍ ദി മങ്കി പെന്നിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സനൂപ് സ്വന്തമാക്കിയിരുന്നു. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ മൂവി അവാര്‍ഡ്‌സ്, ഏഷ്യാവിഷന്‍, ഏഷ്യാനെറ്റ്, വനിതാ ഫിലിം അവാര്‍ഡ്‌സ്, തുടങ്ങി ഒറ്റ സിനിമയിലൂടെ തന്നെ സനൂപിന് അംഗീകാരങ്ങളുടെ നീണ്ട നിരയായിരുന്നു ലഭിച്ചിരുന്നത്.

  English summary
  Sanusha saying about brother Sanoop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X