For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഖ പ്രസവത്തിന് വേണ്ടി ചെയ്യാത്തതായി ഒന്നുമില്ല; വിവാഹത്തിന് മുന്‍പ് ബെസ്റ്റ് ഫ്രണ്ട് അവളായിരുന്നു,ശരണ്യ മോഹൻ

  |

  വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയായിരുന്നു നടി ശരണ്യ മോഹന്‍. ആദ്യ പ്രസവം കഴിഞ്ഞതിന് ശേഷം നല്ലോണം വണ്ണം വെച്ച നടിയെ പലരും കളിയാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ പ്രസവം കൂടി കഴിഞ്ഞതിന് ശേഷം ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായി വരികയായിരുന്നു ശരണ്യ.

  സിംപിൾ സ്റ്റൈലിൽ മനോഹരിയായി നടി സിമ്രാൻ ഗുപ്ത, ചിത്രങ്ങൾ കാണാം

  ഇങ്ങനൊരു മേക്കോവര്‍ കളിയാക്കിയവര്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അതിനെല്ലാം കാരണം എന്താണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുമ്പോഴാണ് വിവാഹശേഷം മാറി നില്‍ക്കുന്നതിനെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ ശരണ്യ വ്യക്തമാക്കുന്നത്.

  പ്രസവം കഴിഞ്ഞപ്പോള്‍ 58 കിലോ ആയിരുന്നു ശരീരഭാരം. പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതെ ഇരിക്കരുത്. മൂത്ത കുട്ടിയ്ക്ക് രണ്ട് വയസ് വരെ പാല്‍ കൊടുത്തിരുന്നു. അതിന് ശേഷം മുന്‍പത്തെ പോലെ ലൈറ്റായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഡാന്‍സ് പ്രാക്ടീസും ഭക്ഷണ നിയന്ത്രണവും യോഗയുമൊക്കെ തുടങ്ങിയപ്പോള്‍ ശരീരഭാരം കുറയാന്‍ തുടങ്ങി. രണ്ടാമത് ഗര്‍ഭിണിയായപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമായിരുന്നു. പക്ഷേ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും.

  ചില ഭക്ഷണങ്ങള്‍ക്ക് പകരം ആരോഗ്യകരമായത് കഴിക്കുന്നത് പതിവാക്കി. പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ച് കൊടുത്ത് അവരെ കൊണ്ടത് പോലെ ചെയ്യിപ്പിക്കുയേ വഴിയുള്ളു. സുഖപ്രസവമാകുമെന്ന് കരുതി കുനിഞ്ഞ് മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ന്നെിട്ടും സിസേറിയനായി. അത് കൊണ്ട് ആദ്യത്തെ ആറ് മാസം ഒന്നും വ്യായമം ചെയ്തില്ല. കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് നന്നായി ഭക്ഷണവും കഴിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസ് ഇടാന്‍ തുടങ്ങിയതോടെ എല്ലാവരും വണ്ണം കൂടി പ്രായമായി എന്നൊക്കെ പറയാന്‍ തുടങ്ങി. ആ കുത്തുവാക്കുകളൊന്നും ഞാന്‍ കാര്യമായി എടുത്തില്ല.

  വിവാഹത്തിന് മുന്‍പ് എന്റെ ബെസ്റ്റ് ഫ്രണ്ട് അനിയത്തി ആയിരുന്നു. ചേട്ടനും സഹോദരിയും പരസ്പരം വലിയ സ്‌നേഹമാണ്. മക്കളും അതുപോലെ ബന്ധങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നവര്‍ ആയിരിക്കണം എന്നാണ് ആഗ്രഹം. മക്കളുടെ കാര്യങ്ങളില്‍ ചില സമയങ്ങളില്‍ ഞാന്‍ സ്ട്രിക്ട് ആകാറുണ്ട്. ഓണ്‍ലൈന്‍ ക്ലാസിനല്ലാതെ എല്ലാ സമയവും ഫോണ്‍ കൈയില്‍ കൊടുക്കാറില്ല. അതുപോലെ ടിവി കാണിച്ചും ഫോണ്‍ കൈയില്‍ കൊടുത്തും ഭക്ഷണം കഴിപ്പിക്കാറില്ല. എന്നാല്‍ എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ല. ആവശ്യത്തിന് സ്വാതന്ത്ര്യവും അനുവദിക്കണം.

  വിവാഹശേഷവും സിനിമകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. മിനിസ്‌ക്രീനില്‍ നാല് സീരിയലുകള്‍ ചെയ്തിരുന്നു. പക്ഷേ വീടിനും മക്കള്‍ക്കുമായി കൂടുതല്‍ സമയം നീക്കി വെക്കാന്‍ തല്‍കാലം മാറി നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മോള്‍ക്ക് ഒരു വയസ് കഴിഞ്ഞ ശേഷമാണ് ഒരു പരിചയക്കാരന്‍ മുഖേന പാമ്പേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ കിട്ടുന്നത്. വീട്ടിലെല്ലാലവരും സപ്പോര്‍ട്ട് ചെയ്തതോടെ ആ പരസ്യം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ് പരസ്യത്തില്‍ മകള്‍ പൂര്‍ണയും അഭിനയിക്കണമെന്ന് പറയുന്നത്.

  ഞങ്ങളൊരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കുറച്ച് നാളുകള്‍ക്ക് ശഷം ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിന്റെയും പൂര്‍ണി സെറ്റില്‍ ബഹളമുണ്ടാക്കുമോ എന്നൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മോള്‍ക്കന്ന് ഒന്നേകാല്‍ വയസേയുള്ളു. പതിയെ നടന്ന് തുടങ്ങുന്നേയുള്ളു. ഷൂട്ട് തുടങ്ങിയപ്പോള്‍ ഇഷ്ടമുള്ള പാട്ടൊക്കെ കേള്‍പ്പിച്ചതോടെ ആള്‍ ഹാപ്പിയായി. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഷൂട്ട് കഴിഞ്ഞു.

  Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam

  ഭാര്യ, മരുമകള്‍, അമ്മ എന്നീ റോളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. മുന്‍പ് ഷൂട്ടും യാത്രയുമായി തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളും ഡാന്‍സ് സ്‌കൂളുമൊക്കെയായി തിരക്കിലാണ്. ഇപ്പോള്‍ മക്കളാണ് എന്റെ ലോകം. മകന്‍ അനന്തപത്മനാഭന്‍ എല്‍കെജിയില്‍ പഠിക്കുന്നു. മകള്‍ അന്ന പൂര്‍ണ്ണയ്ക്ക് രണ്ട് വയസ് ആകുന്നേ ഉള്ളു. മുന്‍പ് എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചാണ് മറ്റ് കാര്യങ്ങളൊക്കെ മുന്നോട്ട് പോകുന്നത്.

  English summary
  Saranya Mohan About Her Pre-Pregnancy Weight Gain And How She Handled Those Trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X