For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിമ്പു സന്തോഷത്തോടെയാണ് മടങ്ങിപ്പോയത്, നടന്റെ രണ്ടാഴ്ചത്തെ ഭരതനാട്യ പരിശീലനത്തെ കുറിച്ച് ശരണ്യ

  |

  കോളിവുഡിന്റെ ക്രോണിക്കൽ ബാച്ചിലറാണ് സിമ്പു. തമിഴ് സിനിമകളിലാണ് തരം സജീവമെങ്കിലും മലയാളി പ്രേക്ഷകരുടെ ഇടയിലും നടന് കൈനിറയെ ആരാധകരുണ്ട്. സിമ്പുവിന്റെ ചിത്രങ്ങൾ മോളിവുഡിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ് സിമ്പു- തൃഷ കൂട്ട്കെട്ടിൽ ഒരുങ്ങിയ ഗൗതം മോനോൻ ചിത്രമായ വിണ്ണൈത്താണ്ടി വരുവായ. തമിഴ് പ്രേക്ഷകരെ പോലെ ജെസ്സിയേയും കാർത്തിക്കിനേയും മലയാളി പ്രേക്ഷകരും നെഞ്ചിലേറ്റുന്നുണ്ട്.

  സിമ്പുവിന്റെ ചിത്രങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റ സ്വകാര്യ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് നടന്റെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 30 കിലോ ഭാരമായിരുന്നു താരം കുറച്ചത്. ഇതിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കവെയാണ് ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന നടന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ താരം നടി ശരണ്യ മോഹന് കീഴിൽ നൃത്തം അഭ്യസിക്കുന്ന സിമ്പുവിന്റെ ചിത്രമായിരുന്നു പ്രചരിച്ചത്. ഇപ്പോഴിത നടനെ നൃത്തം പരിശീലിപ്പിച്ചതിനെ കുറിച്ച് നടി ശരണ്യ മോഹൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ശരണ്യ മോഹന് കീഴിൽ ഡാൻസ് പഠിക്കുന്ന സിമ്പുവിന്റെ ചിത്രം മാത്രമായിരുന്നു സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിച്ചത്. എന്നാൽ ഇതിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നില്ലായിരുന്നു. പുതിയ ചിത്രത്തിന് വേണ്ടിയാണോ നൃത്തം അഭ്യസിക്കുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഈശ്വരനാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. എന്നാൽ ഇതിന് വേണ്ടിയാണ് നൃത്തം പഠിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾപ്രതികരിച്ചിട്ടില്ല.

  സിമ്പുവിനെ നൃത്തം പഠിപ്പിച്ചു എന്നതിനപ്പുറം കൂടുതൽ കാര്യം തനിക്കും അറിയില്ലെന്നാണ് ശരണ്യ പറയുന്നത്. അദ്ദേഹത്തെ ഞാൻ ഭരതനാട്യം പഠിപ്പിച്ചു എന്നതിനപ്പുറം ഈ തയ്യാറെടുപ്പുകൾ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നോ മറ്റോ കൂടുതൽ വിവരങ്ങൾ തൽക്കാലം എനിക്ക് വെളിപ്പെടുത്താനാകില്ല. സത്യത്തിൽ അത്രയധികം കാര്യങ്ങൾ എനിക്ക് അറിയില്ല- നടി വനിതയോട് പറഞ്ഞു.

  സിമ്പുവിന്റെ അടുത്ത സുഹൃത്താണ് എന്നെ വിളിച്ച് ഈ ആവശ്യം പറഞ്ഞത്. ഞാൻ ആദ്യം വേറെ ഒരാളെയാണ് നിർദ്ദേശിച്ചത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അവരിലേയ്ക്ക് എത്തിപ്പെടാൻ സാധിക്കാതെ വന്നപ്പോൾ, ഒടുവിൽ ഞാൻ തന്നെ പഠിപ്പിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. ഭരതനാട്യമാണ് സിമ്പുവിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം തിരുവനന്തപുരത്തു വന്നു. രണ്ടാഴ്ച കൊണ്ടാണ് പരിശീലനം തീർന്നത്. അതിനിടെ ആവശ്യമുള്ള കുറച്ചു കാര്യങ്ങൾ അദ്ദേഹം പഠിച്ചെടുക്കുകയായിരുന്നു''. - ശരണ്യ അഭിമുഖത്തിൽ പറയുന്നു

  Actor simbu in controversy after snake hunting | FilmiBeat Malayalam

  ‘‘നേരത്തേ ‘ഒസ്തി' എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല. വളരെ അർപ്പണ ബോധമുള്ള ആളാണ്. കഠിനാധ്വാനിയാണ്. കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ കൃത്യമായി മനസ്സിലാക്കി ചെയ്യും. നമ്മൾ ഒരു ചുവട് കാണിച്ചു കൊടുത്താൽ ത‍ൃപ്തിയാകും വരെ ചെയ്തു ശരിയാക്കിയെടുക്കും. നല്ലൊരു നർത്തകനാണ് അദ്ദേഹം. അതിന്റെ ഗുണം കിട്ടി. സന്തോഷത്തോടെയാണ് മടങ്ങിപ്പോയത്. പൊതുവേ വളരെ കൂളാണ് സിമ്പു. പക്കാ പ്രഫഷനലായ ഇടപഴകലായിരുന്നു. അതിന്റെ കംഫർട്ട് എപ്പോഴുമുണ്ട്''. നടി വനിത ഓൺലൈനോട് പറഞ്ഞു.

  Read more about: saranya mohan simbu
  English summary
  Saranya Mohan About The Viral Bharatanatyam Dance Photo With simbu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X