For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരണ്യ മോഹന്‍ അഭിനയം നിര്‍ത്തിയതിന് കാരണം? ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് താരം! ലോക് ഡൗണ്‍ ഇങ്ങനെ!

  |

  ഒരുകാലത്ത് സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായിരുന്ന പല താരങ്ങളും ഇടയ്ക്ക് വെച്ച് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തോടെ അഭിനയം നിര്‍ത്തി കുടുംബ കാര്യങ്ങളുമായി മുന്നേറുകയാണ് പലരും. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ മോഹന്‍.

  ബീന ആന്‍റണിയെ 'വിവാഹമോചിതയാക്കി'! മാതാപിതാക്കളെ കരയിക്കാത്ത വിവാഹജീവിതമാണ് ഞങ്ങളുടേതെന്ന് മനോജ്!

  അഭിനയ ജീവിതത്തിന് ബ്രേക്കിട്ടിരിക്കുകയാണ് താരം ഇപ്പോള്‍. അതേക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചും ലോക് ഡൗണ്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഫേസ്ബുക്കില്‍ സജീവമായ ശരണ്യ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

  ചിത്രത്തിന് കടപ്പാട്: ശരണ്യ മോഹന്‍ ഫേസ്ബുക്ക് പേജ്

  Saranya Mohan

  കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു ശരണ്യ മോഹന്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ഡാന്‍സ് കണ്ടായിരുന്നു സംവിധായകന്‍ ഫാസില്‍ ശരണ്യയെ സിനിമയിലെടുത്തത്. അനിയത്തിപ്രാവിലേക്കായിരുന്നു അന്ന് താരത്തെ ക്ഷണിച്ചത്. ആ സിനിമയുടെ തമിഴ് പതിപ്പിലും താരം അഭിനയിച്ചിരുന്നു. അനിയത്തി വേഷങ്ങളായിരുന്നു കൂടുതലും തേടിയെത്തിയിരുന്നത്. വേലായുധത്തിലെ വിജയ് യുടെ അനിത്തിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

  രജിത് കുമാര്‍ രക്ഷപ്പെട്ടത് അതുകൊണ്ട് മാത്രമാണെന്ന് രേഷ്മ! ദയ അശ്വതിയെ ഇഷ്ടമല്ലെന്നും താരം

  വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം പറയുന്നു. നാട്യഭാരതിയെന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് ഇപ്പോള്‍.

  Saranya Mohan 1

  വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു ശരണ്യ. 60 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടാണ് ചേട്ടന്റേത്. പറമ്പും മുറ്റവുമൊക്കെയുണ്ട്. കൊറോണക്കാലത്താണ് അതിന്റെ ഗുണം മനസ്സിലാക്കിയത്. വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ പറമ്പിലേക്ക് ഇറങ്ങും. രണ്ട് മക്കളാണ് ശരണ്യയ്ക്ക്. മകന്‍ അനന്തപദ്മനാഭന് മൂന്നര വയസ്സായി. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് ഒന്നേകാല്‍ വയസ്സായതേയുള്ളൂ. രസമുള്ള പ്രായമാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജീവിതം ചലിക്കുന്നത്. ലോക് ഡൗണ്‍ ജീവിതത്തില്‍ ബോറടിയില്ലെങ്കിലും എല്ലാം പെട്ടെന്ന് ശരിയാവണേയെന്ന പ്രാര്‍ത്ഥനയിലാണ് ശരണ്യ മോഹന്‍.

  കുഞ്ഞുവാവയായിരിക്കൂ, മറിയത്തിനോട് ദുല്‍ഖര്‍! മുമ്മൂന് ആശംസയുമായി നസ്രിയയും! ചിത്രം വൈറല്‍!

  English summary
  Saranya Mohan talks about her family life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X