For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണായിരുന്നെങ്കില്‍ പലരും സഹായിക്കാന്‍ വന്നേനെ, സുരേഷ് ഗോപിയ്ക്കും മെയില്‍ അയച്ചു, സംവിധായകൻ....

  |

  ലോക്ക് ഡൗൺ ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അനേകം പേരാണ് വീടുകളിൽ എത്തിപ്പെടാനാകാതെ പല സ്ഥലങ്ങളിൽ കുടുങ്ങിപ്പോയിരിക്കുന്നത്. ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമക്കാരെയാണ് പലർക്കും ഷൂട്ടിങ്ങ് സ്ഥലങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങാൻ സാധിച്ചിട്ടില്ല . ഇപ്പോഴിത നാട്ടിൽ പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്ര സൗകര്യം ലഭിച്ചില്ലെന്നുള്ള പരാതിയുമായി സംവിധായകനും എഴുത്തുകാരനുമായ ശരത് ചന്ദ്രൻ . ബംഗ്ലൂരുവിൽ നിന്ന് പാസ് ലഭിച്ചിട്ടും നാട്ടിൽ മടങ്ങി എത്താനുളള യാത്ര സൗകര്യം ലഭിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  സിനിമയിലെ പല പ്രമുഖരെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും സഹായിച്ചില്ലെന്ന് സംവിധായകന്‍ വീഡിയോയില്‍ പറഞ്ഞു. ബംഗ്ലൂരുവില്‍ നിന്നും മുത്തങ്ങ വരെ നടന്നു വരികയാണെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. കേരള-കര്‍ണ്ണാടക പാസ് കിട്ടിയിട്ടും സ്വന്തം നാട്ടിലെത്താന്‍ ബുദ്ധിമുട്ട്. ഞാനൊരു പെണ്ണായിരുന്നെങ്കില്‍ പലരും സഹായിക്കാൻ വന്നേനെ....' നാളെ പുലര്‍കാലം യാത്ര തുടരും ബംഗ്ലൂര്‍ ടു മുത്തങ്ങ .... അമ്മയെ കാണാന്‍...ഡോക്ടറെ കാണാന്‍. സ്വന്തം മണ്ണിനെ ചുബിക്കാന്‍..... ഭാഗ്യമുണ്ടെങ്കില്‍ കാണാം നന്ദി നമസ്‌ക്കാരം എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  സംവിധായകൻ വീഡിയോയിൽ പറയുന്നത് ഇങ്ങനെ... മാർച്ച് 2 ന് ഒരു കന്നഡ മൂവിയുടെ ഭാഗമായിട്ടാണ് ബാംഗ്ലൂരിൽ എത്തുന്നത്. അതിനിടയ്ക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.ആ സമയത്ത് തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. നാട്ടിലേക്ക് പോണം. 83 വയസ് പ്രായമായ അമ്മ മാത്രമാണുള്ളത്. ഇടയ്ക്ക് സഹോദരന്‍ വന്ന് അമ്മയെ നോക്കിയിട്ട് പോകും. കൈയില്‍ പണമുണ്ടായിട്ട് കാര്യമില്ല. പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാത്ത അവസ്ഥവരെയുണ്ടായിരുന്നു. ബംഗാളികൾക്ക് ഭക്ഷണം കൊടുക്കുന്നിടത്ത് പോയി ക്യൂ നിന്ന് ഭക്ഷണം വാങ്ങിയിട്ടുണ്ട്... എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ല. നമ്മളെക്കാൾ കൂടുതൽ കഷ്ടപ്പെടുന്നവർ ഇവിടെയുണ്ട്..

  ഒരു പാസ് സംഘടിപ്പിക്കാന്‍ മലയാള സിനിമയിലെ പല പ്രമുഖരുമായി ബന്ധപ്പെട്ടു. എംപിയായി സുരേഷ് ഗോപിയോട്. അദ്ദേഹത്തിന് മെയില്‍ അയച്ചു. കര്‍ണാടകയുടേയും കേരളത്തിലേയും പാസ് അയച്ചുകൊടുത്തു. ഇന്നു പറയുന്നു പ്രൈവറ്റായി ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്.കാരണം കര്‍ണാടകയില്‍ നിന്ന് നടന്ന് ശരത് ചന്ദ്രന് മുത്തങ്ങയില്‍ എത്താന്‍ രണ്ടു മൂന്നു ദിവസം വേണ്ടിവരും.

  വെയില്‍ കൊണ്ട് ക്ഷീണിക്കുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ കിടക്കും. കുറച്ച് ബന്ധങ്ങളും കയ്യില്‍ പണവുമുള്ള എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും. മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് ഡേറ്റാണ് എനിക്കും.കയ്യില്‍ പാസ് കിട്ടിയിട്ടും എന്നെ സഹായിക്കാതെ കുറേ നേതാക്കന്മാര്‍ തട്ടിക്കളിക്കുകയാണ്.നാളെ രാവിലെ 6 മണിക്ക് എന്റെ നടത്തം തുടങ്ങുകയാണ്. സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കട്ടെ ശരത് ചന്ദ്രൻ വീഡിയോയിൽ പറഞ്ഞു.


  എന്നെപ്പോലുള്ള കലാകാരന്മാരെ സഹായിക്കാന്‍ മലയാള സിനിമയിലെ ആര്‍ക്കും പറ്റില്ല. ഭക്ഷണം കൊടുത്തിട്ട് സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നവര്‍ ഇവിടെയുണ്ട്. കൊറോണ വന്നാലും കുഴപ്പമില്ല, എന്റെ നാട്ടില്‍ കിടന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വരെ വരാന്‍ കാറിന്റെ വാടക ചോദിക്കുന്നത് 22,000 രൂപയാണ്. അത്രയും രൂപകൊടുത്ത് വരാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ നടന്നു വരികയാണ്.

  ഫേസ്ബുക്ക് വീഡിയോ കാണാം

  English summary
  Sarathchandran Wayanad Shared His Walking Experience From Bangalore To Muthanga
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X