For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ആളുണ്ട്! ഭര്‍ത്താവിനോട് സരയു മോഹന്‍! പോസ്റ്റ് വൈറലാവുന്നു!

    |

    ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സരയു മോഹന്‍. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സരയുവും മുന്നിട്ടിറങ്ങിയിരുന്നു. അന്‍പോട് കൊച്ചിയില്‍ പൂര്‍ണിമയ്ക്കും ഇന്ദ്രിത്തിനുമൊപ്പം സരയുവും സജീവമായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് സരയു. ഒപ്പം മനോഹരമായ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്‍രെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്.പരിശ്രമത്തിന്റെ കാര്യത്തിലും അതെ.സ്വപ്‌നങ്ങൾ കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതുന്നിടത്തു നിന്ന് തെന്നി മാറിപോവുമ്പോൾ, ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും ഒതുക്കി, വീണ്ടും ഒന്നേന്നു ഒരു പരാതിയും ഇല്ലാത്ത ശ്രമിക്കുന്ന ഒരാൾ .ലക്ഷ്യത്തെകുറിച്ച് വളരെ ഫോക്കസ്ഡ് ആയ ഒരാൾ. ആരോടും ഒരു പരിഭവവും ഇല്ലാതെ ഒരു ഓരത്തൂടെ പോവാനിഷ്ടപ്പെടുന്ന ഒരാൾ. ജോലിയും പാഷനും ഒന്നായ ഭാഗ്യവാൻ.

    Sarayu Mohan

    ഓരോ നിമിഷവും സിനിമയെ അത്ര മേൽ സ്നേഹിക്കുകയും ഞാനൊക്കെ ഓരോ സിനിമകളെ കീറി മുറിച്ചു വെറുപ്പിക്കുമ്പോൾ ഏത് മോശം സിനിമയിലും നല്ലത് കണ്ടുപിടിച്ചു ചൂണ്ടിക്കാണിക്കാൻ ഉത്സാഹപ്പെടുന്ന, ആ ശ്രമത്തെ കുറച്ചു കാണാൻ താല്പര്യപ്പെടാത്തൊരാൾ. ഇങ്ങനെയൊരാൾ കൂടെ ഉള്ളപ്പോൾ നമ്മൾക്കും ലേശം നന്നാവുകയേ നിവൃത്തിയുള്ളു. ഈ ജന്മദിനത്തിൽ പറയുവാനിത്രേ ഉള്ളു, കൂടുതൽ നിറപ്പകിട്ടാർന്ന നാളുകൾ ആവട്ടെ കാത്തിരിക്കുന്നത്. കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, ജന്മദിനാശംസകൾ സച്ചു, ഇതായിരുന്നു താരത്തിന്‍റെ കുറിപ്പ്.

    Read more about: sarayu സരയു
    English summary
    Sarayu Mohan's wishes to her husband, post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X